രാജ്യത്തെ ഏതാനും കൗണ്ടികളിൽ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് നേരത്തെ നൽകിയ വാണിങ്ങുകൾ കൂടാതെ കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ വാണിങ് കൂടി ഉൾപ്പെടുത്തി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ശനി) പകൽ 12.08-ന് നിലവിൽ വന്ന വാണിങ് വൈകിട്ട് 7 മണി വരെ തുടരും.
ഈ കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാ തടസം എന്നിവ ഉണ്ടായേക്കും എന്നും, മിന്നൽ കാരണം നാശനഷ്ടങ്ങൾ ഉണ്ടാകാം എന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments