നിങ്ങളുടെ വാഹനത്തിന് പരമാവധി മൈലേജ് കിട്ടണം എന്ന് ആഗ്രഹമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ…

By Rose Malayalam Desk

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ യുദ്ധത്തെത്തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ധനക്ഷാമവും വിലവര്‍ദ്ധനയും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പരമാവധി ഇന്ധനക്ഷമത ലഭിക്കാന്‍ ഏതാനും നിര്‍ദ്ദേശങ്ങളുമായി AA Ireland. രാജ്യത്ത് വഹനങ്ങള്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് മുതലായ സേവനങ്ങള്‍ നല്‍കിവരുന്ന പ്രമുഖ സ്ഥാപനമാണ് AA Ireland.

വാഹനത്തിന് പരമാവധി ഇന്ധനക്ഷമത കൈവരിക്കാനായി കമ്പനി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

  • വളരെ സ്മൂത്ത് ആയി വാഹനമോടിക്കുക. അമിതമായി ആക്‌സിലറേറ്റ് ചെയ്യുന്നതും, ഇടയ്ക്കിടെ ബ്രേക്ക് ഇടുന്നതും ഒഴിവാക്കുക.
  • കഴിവതും ഒരേ സ്പീഡില്‍ പോകാന്‍ ശ്രമിക്കുക.
  • വാഹനത്തില്‍ യാത്രക്കാരെ കൂടാതെ അനാവശ്യമായി സാധനങ്ങള്‍ കൊണ്ടുപോകാതിരിക്കുക. വാഹനത്തില്‍ ഭാരം കൂടുന്നത് ഇന്ധനക്ഷമത കുറയ്ക്കാന്‍ ഇടയാക്കും.
  • വാഹനം ഓടാതിരിക്കുമ്പോള്‍ ഏറെ നേരം എഞ്ചിന്‍ സ്റ്റാര്‍ട്ടിങ്ങില്‍ ഇടാതിരിക്കുക.
  • വാഹനം കൃത്യമായി സര്‍വീസ് ചെയ്ത് സൂക്ഷിക്കുന്നത് ഇന്ധനക്ഷമത നിലനിര്‍ത്താന്‍ അനിവാര്യമാണ്. ടയര്‍ പ്രഷര്‍, എഞ്ചിന്‍ ഓയില്‍, എയര്‍ ഫില്‍ട്ടര്‍, ബാറ്ററി എന്നിവയെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഇടയ്ക്കിടെ സര്‍വീസ് സെന്ററിലോ വര്‍ക്ക്‌ഷോപ്പിലോ കാണിച്ച് ഉറപ്പാക്കുക.
  • യാത്രയ്ക്ക് മുമ്പ് എവിടെയെല്ലാം പോകണമെന്ന കാര്യം നേരത്തെ പ്ലാന്‍ ചെയ്യുക. പ്ലാനിങ് ഇല്ലാത്ത യാത്ര പലയിടത്തായി ചുറ്റിക്കറങ്ങാന്‍ ഇടയാക്കുകയും അതുവഴി അനാവശ്യമായി അധിക ഇന്ധനം ചെലവിടാന്‍ കാരണമാകുകയും ചെയ്യും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments