കഴിഞ്ഞ 30 വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായവരില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം രോഗം ബാധിച്ച ശേഷം ഭേദമാകുന്നതും വലിയ രീതിയില്‍ വര്‍ദ്ധിച്ചതായി റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ട് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.
ഗവേഷണത്തിലെ പ്രധാന കണ്ടുപിടിത്തങ്ങള്‍:
- 1995-1999 എന്നീ അഞ്ച് വര്‍ഷങ്ങളില്‍ 1,799 പേരില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയപ്പോള്‍, 2015-2019 കാലത്ത് ഇത് 3,590 ആയി ഉയര്‍ന്നു
- 1995-99 കാലത്ത് 1 ലക്ഷം പേരില്‍ 79.2 പേര്‍ എന്നതില്‍ നിന്നും 2015-19 കാലത്ത് 1 ലക്ഷം പേരില്‍ 107.2 എന്ന നിലയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത് ഉയര്‍ന്നു- വര്‍ദ്ധന 35.4%
- ഓരോ പ്രത്യേക ബ്രെയിന്‍ ട്യൂമറുകളുടെയും കാര്യമെടുത്താല്‍ വര്‍ദ്ധന ഇതിലും അധികമാണ്. എന്നാല്‍ astrocytic tumour പിടിപെടുന്നത് 36.4% കുറഞ്ഞു.
- ആകെ കേസുകളില്‍ 51.9% സ്ത്രീകളിലും 48.1% പുരുഷന്മാരിലുമാണ്
- ബ്രെയിന്‍ ട്യൂമര്‍ പിടിപെടുന്ന ശരാശരി പ്രായം 60-64 ആണ്
- ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടെത്തിയ തരം ബ്രെയിന്‍ ട്യൂമര്‍ ഗുരുതരമായ glioblastoma ആണ്. മൂന്നിലൊന്ന് പേരെയും ബാധിച്ചത് ഇതാണ്.
- 1995-99 കാലത്ത് അതിജീവന ശേഷി 39% ആയിരുന്നുവെങ്കില്‍ 2015-19 കാലത്ത് ഇത് 48% ആയി ഉയര്‍ന്നു
- സ്ത്രീ
- ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടാല്‍ അതിജീവന നിരക്ക് പുരുഷന്മാരെക്കാള്‍ (36%) കൂടുതല്‍ സ്ത്രീകള്‍ക്ക് (52%)
- ട്യൂമര്‍ കണ്ടുപിടിച്ച ശേഷം പ്രായം കൂടുന്നതിനനുസരിച്ച് അതിജീവിന സാധ്യത കുറയുന്നു. 20-44 പ്രായക്കാരില്‍ 73.5% ആണ് അതിജീവന ശേഷിയെങ്കില്‍ 65 വയസിന് മേലുള്ളവരില്‍ ഇത് 26% ആണ്.
- സര്‍ജറി. റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിവ ചെയ്തവരില്‍, ഒരു ചികിത്സയും ചെയ്യാത്തവരെ അപേക്ഷിച്ച് അതിജീവന നിരക്ക് വര്‍ദ്ധിച്ചു
- glioblastoma അല്ലാത്ത തരം ട്യൂമര്‍ ബാധിത്തവരില്‍ അതിജീവന സാധ്യത കൂടുതലാണ്
1995 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 15 വയസിന് മുകളില്‍ അയര്‍ലണ്ടിലെ നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയിലുള്ള 13,100 പേരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ട്യൂമര്‍ രോഗികളുടെ എണ്ണക്കൂടുതലിന് കാരണം രോഗം നിര്‍ണ്ണയിക്കാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതും, ക്യാന്‍സര്‍ രജിസ്‌ട്രേഷന്‍ കൂടിയതും കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments