വിദേശപൗരന്മാര്‍ക്ക് ഐറിഷ് പൗരത്വം നല്‍കുന്ന ഔദ്യോഗിക ചടങ്ങ് ഏപ്രില്‍ 14, 15 തീയതികളിലായി കൗണ്ടി കെറിയിലെ Killarney-യിലുള്ള INEC-യില്‍ വച്ച് നടക്കുമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. അതേസമയം ഇത് സംബന്ധിച്ച ഇന്‍വിറ്റേഷന്‍ സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ സാധ്യമല്ലാത്തതില്‍ ഇതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റുമായി കോണ്‍ടാക്ട് ചെയ്യരുതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
അന്നേദിവസം ഔദ്യോഗികമായി പൗരത്വം സ്വീകരിക്കുന്നവര്‍ പാസ്‌പോര്‍ട്ട് പോലെ സാധുവായ ഏതെങ്കിലും രേഖ നിര്‍ബന്ധമായും കൈവശം വയ്ക്കണം. ചടങ്ങില്‍ രാജ്യത്തോട് കൂറുവള്ളരായിരിക്കും എന്ന സത്യവാചകം ചൊല്ലിക്കൊണ്ടാണ് പൗരത്വം സ്വീകരിക്കുക. പിന്നാലെ സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്വറലൈസേഷന്‍ പോസ്റ്റല്‍ മാര്‍ഗ്ഗം വീട്ടിലെത്തും.
പൗരത്വചടങ്ങിനെ പറ്റിയുള്ള പൊതുവായ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments