മലയാള സിനിമയിൽ വലിയ താരപ്പകിട്ടില്ലാതെ എത്തിയ ഒരു കൊച്ചു ചിത്രം ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ്. ഏപ്രിൽ 2-ന് റിലീസ് ചെയ്ത ‘വാഴ 2’ ഒരാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ 104 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യുവതലമുറയുടെയും കുടുംബപ്രേക്ഷകരുടെയും വലിയ പിന്തുണയാണ് സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിന് ഇത്രയും വലിയ സാമ്പത്തിക വിജയം നേടിക്കൊടുത്തത്. മികച്ച ഹാസ്യമുഹൂർത്തങ്ങൾക്കൊപ്പം ഹൃദയം തൊടുന്ന വൈകാരിക രംഗങ്ങളും കൂടിയാണ് വാഴ 2-വിന്റെ പ്രത്യേകത. ഒപ്പം സോഷ്യൽ മീഡിയയിലെ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് മുതലായവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ എന്നതും പ്രത്യേകിച്ച് യുവാക്കളെ കൂടുതലായി സിനിമയിലേയ്ക്ക് അടുപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ തിയേറ്ററുകൾക്ക് പുറമെ വിദേശ വിപണിയിൽ നിന്ന് ലഭിച്ച വലിയ തുകയും ചിത്രത്തെ അതിവേഗം 100 കോടി ക്ലബ്ബിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ വെക്കേഷൻ കൂടിയായതിനാൽ തിയറ്റർ വിടും മുമ്പ് ചിത്രം വൻ കലക്ഷനിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments