നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Armagh-യിലുള്ള പൊലീസ് സ്റ്റേഷനില്‍ ഡെലിവറി ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബോംബ് വെപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രണ്ട് മുഖംമൂടിധാരികള്‍ ലര്‍ഗനിലെ (Lurgan) Kilwiklie-യിലുള്ള Deramore Drive-ല്‍ സാധനം ഡെലിവറി ചെയ്യാനെത്തിയ ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ കാറിന്റെ ഡിക്കിയില്‍ ഒരു വസ്തു വച്ചത്. ശേഷം കാറുമായി ലര്‍ഗന്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാനും, ഇല്ലെങ്കില്‍ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി.
കാറുമായി സ്റ്റേഷന് സമീപത്തെ Church Palace-ല്‍ എത്തിയ ഡ്രൈവര്‍ പരിഭ്രാന്തനായിരുന്നെങ്കിലും, കാര്‍ ഉപേക്ഷിച്ച ശേഷം സംഭവം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. പിന്നാലെ ഉടന്‍ തന്നെ പ്രദേശം വാഹനങ്ങള്‍ സഞ്ചരിക്കാത്തവിധം അധികൃതര്‍ ബ്ലോക്ക് ചെയ്യുകയും, പ്രദേശത്തെ വീട്ടുകാരെയും മറ്റും ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ദ്ധസംഘം എത്തി നിയന്ത്രിതസ്‌ഫോടനം നടത്തിയ ശേഷമാണ് കാര്‍ സുരക്ഷിതമാക്കിയത്.
വലിയ രീതിയില്‍ അപകടം സൃഷ്ടിക്കാവുന്ന ബോംബ് അല്ലായിരുന്നു കാറില്‍ സ്ഥാപിച്ചിരുന്നതെങ്കിലും സ്‌ഫോടകവസ്തു തന്നെയായിരുന്നു എന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ് എന്നും, നിലവിലെ സൂചനകളനുസരിച്ച് വിമതദേശീയവാദികളാകാം ഇതിന് പിന്നിലെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തെ അപലപിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒനീല്‍, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ്മ ലിറ്റില്‍ പെന്‍ജെല്ലി, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ബെന്‍ എന്നിവര്‍ രംഗത്തെത്തി.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യം സമൂഹത്തില്‍ ഭയം സൃഷ്ടിക്കുകയും, അപകടമുണ്ടാക്കുകയും, എല്ലാം താറുമാറാക്കുകയും മാത്രമായിരുന്നു എന്നും മിഷേല്‍ ഒനീല്‍ പ്രതികരിച്ചു.
സംഭവം വിറയലുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതാണെന്നും ഐറിഷ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഇരുണ്ടചരിത്രം അവിടെ തന്നെ ഉപേക്ഷിക്കേണ്ടതുണ്ടെന്നും, അയര്‍ലണ്ട് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷം അടുത്തിരിക്കുന്ന വേളയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹാരിസ് പറഞ്ഞു. എല്ലാ വര്‍ഷവും ഈസ്റ്റര്‍ ദിനത്തിലാണ് അയര്‍ലണ്ടും, നോര്‍ത്തേണ്‍ അയര്‍ലണ്ടും ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷം നടത്തുന്നത്. 1916 ഏപ്രില്‍ 24 ഈസ്റ്റര്‍ തിങ്കളാഴ്ചയാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ വിപ്ലവമാരംഭിച്ചത് എന്നതിനാല്‍ 1916 അപ്രൈസിങ് എന്നാണ് ഇത് അറിയപ്പെടുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments