Waterford City-യിൽ ‘ചലിപ്പിക്കാവുന്ന പാലം’ പൂർത്തിയായി

By Rose Malayalam Desk

Waterford City-യില്‍ ചലിപ്പിക്കാവുന്ന പുതിയ പാലം പണി പൂര്‍ത്തിയാക്കി. 200 മില്യണ്‍ യൂറോ മുതല്‍മുടക്കിലുള്ള Waterford North Quays Infrastructure Project-ന്റെ പ്രധാന ഭാഗമാണ് River Suir-ന് കുറുകെയുള്ള ഈ പാലം. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍ എന്നിവര്‍ക്ക് പാലം പയോഗിക്കാം. 2026-ല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

വാട്ടര്‍ഫോര്‍ഡ് സിറ്റി, കൗണ്ടി കൗണ്‍സിലുകള്‍ സംയുക്തമായാണ് ഫണ്ടിങ് നടത്തിയിരിക്കുന്നത്. BAM ആണ് നിര്‍മ്മാതാക്കള്‍.

Waterford – Dungarvan, Waterford – New Ross Greenways എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും മാത്രമാണ് പ്രവേശനം. അതേസമയം ഭാവിയില്‍ ആവശ്യമെങ്കില്‍ നോര്‍ത്ത്, സൗത്ത് ക്വേകളെ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസുകള്‍ക്കും പാലത്തിലൂടെ യാത്ര ചെയ്യാം.

പുഴയിലൂടെ കപ്പലുകള്‍ക്കും മറ്റും പോകേണ്ടി വരുമ്പോള്‍ പാലം രണ്ട് വശത്തേയ്ക്കായി ഉയര്‍ന്ന് പൊങ്ങി വഴിയൊരുക്കും. Twin-leaf bascule span സാങ്കേതികവിദ്യ വഴിയാണ് ഇത് സാധ്യമാക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW