ശക്തമായ കാറ്റും മഴയും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്തെ എട്ട് കൗണ്ടികളില്‍ ഇന്ന് (വെള്ളി) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ യെല്ലോ വാണിങ് ആണ് നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായ മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും, യാത്രാ തടസ്സം സൃഷ്ടിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.
ഇതിന് പുറമെ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് ഡോണിഗാള്‍, ഗോള്‍വേ, ലെയിട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ ഇന്ന് പകല്‍ 12 മണി മുതല്‍ രാത്രി 9 മണി വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ശക്തിയേറിയ തെക്ക്, തെക്കുകിഴക്കന്‍ കാറ്റ് മരങ്ങളും, മരച്ചില്ലകളും വന്നുവീഴാന്‍ ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കുക. വാണിങ് നിലവിലുള്ള സമയം കഴിവതും യാത്രകള്‍ ഒഴിവാക്കുക.
അതേസമയം രാജ്യത്ത് ഇന്ന് പൊതുവെ മഴ ലഭിക്കുമെന്നാണ് പ്രവചനം. 6 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അന്തരീക്ഷതാപനില അനുഭവപ്പെടുക. രാത്രിയില്‍ ഇത് 1 മുതല്‍ 5 ഡിഗ്രി വരെയായി താഴും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments