ദിവസങ്ങളായി പ്രതിഷേധക്കാര്‍ വഴി തടഞ്ഞുവച്ചിരിക്കുകയായിരുന്ന കോര്‍ക്കിലെ വൈറ്റ്‌ഗേറ്റിലുള്ള എണ്ണ ശുദ്ധീകരണശാലയുടെ ഗേറ്റ് ഗാര്‍ഡ തുറപ്പിച്ചു. രാജ്യത്തെ ഏക എണ്ണ ശുദ്ധീകരണശാലയായ ഇര്‍വിങ് ഓയില്‍ റിഫൈനറിയുടെ ഗേറ്റാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ ഇടപെട്ട് തുറപ്പിച്ചത്. റിഫൈനറിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയും മറ്റും വഴി ബ്ലോക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു.
നിരവധി ഗാര്‍ഡ സംഘങ്ങള്‍ പങ്കെടുത്ത പ്രത്യേക ഓപ്പറേഷനിലൂടെ റിഫൈനറിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറുകള്‍, ട്രക്കുകള്‍ എന്നിവ നീക്കം ചെയ്ത ശേഷം ഇന്ധന ടാങ്കറുകള്‍ക്ക് അകത്തേയ്ക്ക് പ്രവേശനം സാധ്യമാക്കി. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിടെ ഗാര്‍ഡയും, പ്രതിഷേധക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടാകുകയും, പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കേണ്ടിവരികയും ചെയ്തു.
റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന്റെ ഹെവി ലിഫ്റ്റ് വാഹനങ്ങള്‍ ഗാര്‍ഡ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈന്യവും പ്രദേശത്ത് സന്നിഹിതരായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments