ടിപ്പററിയിൽ യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീയും കൗമാരക്കാരിയും അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി ടിപ്പററിയിൽ കഴിഞ്ഞയാഴ്ച യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട് നാൽപ്പതുകളിലുള്ള ഒരു സ്ത്രീയെയും കൗമാരക്കാരിയായ ഒരു പെൺകുട്ടിയെയും ഗാർഡ അറസ്റ്റ് ചെയ്തു. മാർച്ച് 21)l ശനിയാഴ്ച വൈകുന്നേരം Birdhill- ലെ R494 പാതയിൽ വെച്ചാണ് സ്കാർലറ്റ് ഫോ ഫോക്നർ (29) എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫോക്നർ നിലവിൽ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് നാൽപ്പതുകളിലുള്ള ഒരു സ്ത്രീയെയും കൗമാര പ്രായത്തിലുള്ള ഒരു പെൺകുട്ടിയെയും ഗാർഡ കസ്റ്റഡിയിലെടുത്തത്. ക്രിമിനൽ ജസ്റ്റിസ് ആക്ട് 2007-ലെ സെക്ഷൻ 50 പ്രകാരം ഇവരെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നും ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കരുതെന്നും പറഞ്ഞ ഗാർഡ, അവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ശനിയാഴ്ച വൈകുന്നേരം 5 നും 6 നും ഇടയിൽ Birdhill-നും M7 മോട്ടോർവേയ്ക്കും ഇടയിലുള്ള പാതയിലൂടെ യാത്ര ചെയ്തവർ തങ്ങളുടെ പക്കൽ ഡാഷ് ക്യാം ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രേ നിറത്തിലുള്ള 162 ഫോർഡ് ട്രാൻസിറ്റ് വാൻ (Grey 162 Ford Transit van), നീല നിറത്തിലുള്ള 161 ഫോക്സ്‌വാഗൺ ടൂറൻ പീപ്പിൾ കാരിയർ (Blue 161 Volkswagen Touran people carrier) എന്നിവ
ശനിയാഴ്ച വൈകുന്നേരം 4.30 നും 5.30 നും ഇടയിൽ Birdhill ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ ആ വിവരവും ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു:

Nenagh Garda Station – (067) 50450
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments