കൗണ്ടി ടിപ്പററിയിൽ റോഡരികിൽ വച്ച് ക്രൂരമായ ആക്രമണം നേരിട്ട യുവതി അതീവ ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച വൈകിട്ട് Birdhill-ലെ R494 റോഡരികിൽ വച്ചാണ് സ്കാർലെറ്റ് ഫോക്നർ (Scarlett Faulkner) എന്ന യുവതിയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ എമർജൻസി സർവീസ് അധികൃതർ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണമാരഭിച്ച ഗാർഡ ഇവരെ ആക്രമിച്ച ആളുകളെയും, അവർ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗ്രേ നിറത്തിലുള്ള ഒരു 162 Ford Transit van, നീല നിറത്തിലുള്ള 161 Volkswagen Touran people carrier എന്നീ വാഹനങ്ങളിൽ എത്തിയ അക്രമികൾ റോഡരികിൽ വച്ച് ഫോക്നറെ ആക്രമിക്കുകയായിരുന്നു എന്നാണ് ഗാർഡയുടെ നിഗമനം. മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 5 മണിക്കും, 6 മണിക്കും ഇടയിൽ Birdhill- നും M7 motorway- യ്ക്കും ഇടയിൽ സഞ്ചരിച്ച ആരുടെയെങ്കിലും പക്കൽ സംഭവത്തിന്റെ ഫോൺ ക്യാമറ ദൃശ്യങ്ങളോ, കാർ ഡാഷ് ക്യാമറ ദൃശ്യങ്ങളോ ഉണ്ടെങ്കിലോ ഉണ്ടെങ്കിലോ, ആക്രമികളെ പറ്റി എന്തെങ്കിലും വിവരം ഉള്ളവർ ഉണ്ടെങ്കിലോ അവർ ഏതെങ്കിലും സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കരുത് എന്നും ഗാർഡ മുന്നറിയിപ്പ് നൽകുന്നു.
സ്വന്തം കാറിൽ സഞ്ചരിക്കുകയായിരുന്ന ഫോക്നറെ വേറെ വാഹനത്തിൽ എത്തിയ അക്രമികൾ വാഹനം ഇടിപ്പിച്ചു നിർത്തിയ ശേഷം കാറിൽ നിന്നും വലിച്ചിറക്കി ആക്രമിച്ചു എന്നാണ് ഗാർഡ കരുതുന്നത്. Cork University Hospital-ൽ ചികിത്സയിൽ കഴിയുന്ന ഇവർ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW