ADVERTISEMENT
Fri, Mar 20, 2026 | Dublin: 15°C | €1 = ₹107.22
LATEST
അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡഅയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായിപറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ:'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ്സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾകോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ

അയർലണ്ടിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമയെ മാറ്റാം; പുതിയ നിയമം പാസാക്കി സർക്കാർ

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഭാവിയില്‍ ആവശ്യമെങ്കില്‍ നിലവിലെ തൊഴിലുടമയെ മാറ്റാന്‍ നിയമപ്രകാരം അനുമതി. ഇത് സംബന്ധിച്ച The Employment Permits Bill 2022 പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ ഇനി പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിച്ചാല്‍ നിയമമാകും.

വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ജോലി ലഭിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍, സ്വയം തൊഴിലുടമയെ മാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതിനായി വീണ്ടും വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കേണ്ടതില്ല. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണിത്.

നിലവില്‍ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുമായി അയര്‍ലണ്ടിലെത്തുന്നവര്‍ കുറഞ്ഞ് 12 മാസം നിര്‍ബന്ധമായും അതേ തൊഴിലുടമയുടെ കീഴില്‍ തന്നെ ജോലി ചെയ്യണമെന്നാണ് ചട്ടം (പ്രത്യേക സാഹത്യങ്ങളിലൊഴികെ). അതിന് ശേഷം ജോലി മാറാണമെങ്കില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കണം.

അതേസമയം നിലവിലെ രീതി പ്രവാസി തൊഴിലാളികളുടെ ചൂഷണത്തിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സലായി പോകുമെന്ന് ഭയന്ന് പലരും ചൂഷണം സഹിച്ചും ജോലി തുടരുന്ന സാഹചര്യവുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news