അയർലണ്ടിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമയെ മാറ്റാം; പുതിയ നിയമം പാസാക്കി സർക്കാർ

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഭാവിയില്‍ ആവശ്യമെങ്കില്‍ നിലവിലെ തൊഴിലുടമയെ മാറ്റാന്‍ നിയമപ്രകാരം അനുമതി. ഇത് സംബന്ധിച്ച The Employment Permits Bill 2022 പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ ഇനി പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിച്ചാല്‍ നിയമമാകും.

വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ജോലി ലഭിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍, സ്വയം തൊഴിലുടമയെ മാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതിനായി വീണ്ടും വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കേണ്ടതില്ല. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണിത്.

നിലവില്‍ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുമായി അയര്‍ലണ്ടിലെത്തുന്നവര്‍ കുറഞ്ഞ് 12 മാസം നിര്‍ബന്ധമായും അതേ തൊഴിലുടമയുടെ കീഴില്‍ തന്നെ ജോലി ചെയ്യണമെന്നാണ് ചട്ടം (പ്രത്യേക സാഹത്യങ്ങളിലൊഴികെ). അതിന് ശേഷം ജോലി മാറാണമെങ്കില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കണം.

അതേസമയം നിലവിലെ രീതി പ്രവാസി തൊഴിലാളികളുടെ ചൂഷണത്തിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സലായി പോകുമെന്ന് ഭയന്ന് പലരും ചൂഷണം സഹിച്ചും ജോലി തുടരുന്ന സാഹചര്യവുമുണ്ട്.

Share this news

Leave a Reply

%d bloggers like this: