സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി; സിബിഐ ആറാം ഭാഗം എത്തുമെന്ന് സ്ഥിരീകരണം

By Rose Malayalam Desk

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഐതിഹാസികമായ കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമയ്യർ സിബിഐ വീണ്ടും എത്തുന്നു. സംവിധായകൻ കെ. മധു തന്നെയാണ് സിബിഐ പരമ്പരയിലെ ആറാം ഭാഗം ഉടൻ ഉണ്ടാകുമെന്ന ആവേശകരമായ വാർത്ത സ്ഥിരീകരിച്ചത്.

“സിബിഐയുടെ അഞ്ച് ഭാ​ഗങ്ങളും കണ്ടവരാണോ നിങ്ങൾ? ഉറപ്പാണേ… നാളെ മാറ്റി പറയരുത്. അഞ്ച് ഭാ​ഗവും കണ്ട് ഇഷ്ടപ്പെട്ടോ ? ആറാം ഭാ​ഗം കാണണോ ? എന്നാൽ ഉടനെ വരും. ആറാം ഭാ​ഗം ഉടനെ പ്രതീക്ഷിക്കാം.” – ഒരു പൊതുപരിപാടിയിൽ വെച്ച് കെ. മധു പറഞ്ഞു.

1988-ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ പരമ്പരയ്ക്ക് തുടക്കമായത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ, സിബിഐ 5 എന്നിങ്ങനെ അഞ്ച് ഭാഗങ്ങൾ പുറത്തിറങ്ങി. മറ്റ് നാല് സിനിമകളും സൂപ്പർഹിറ്റ് ആയെങ്കിലും തിരക്കഥയ്ക്കും സംവിധാനത്തിനുമടക്കം അത്ര നല്ല പ്രതികരണമല്ല സിബിഐ അഞ്ചാം ഭാഗത്തിന് ലഭിച്ചത്.

അതേസമയം ‘രേഖാചിത്രം’ ഒരുക്കി ശ്രദ്ധേയനായ ജോഫിൻ ടി. ചാക്കോ ആകും സിബിഐ ആറാം ഭാഗം സംവിധാനം ചെയ്യുകയെന്ന് സ്ഥിരീകരിക്കാത്ത വർത്തകളുണ്ട്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും പതിവ് ടീം ആയിരിക്കില്ല ഇത്തവണ എന്നാണ് സൂചന.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments