വില്ലന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര്; ‘പേട്രിയറ്റി’നും സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട്

By Rose Malayalam Desk

ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ ‘കട്ട്.’ ചിത്രത്തിലെ വില്ലന് ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്നും, പേര് മാറ്റണമെന്നുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വില്ലന് ഈ പേര് ഉപയോഗിച്ചാല്‍ വിവാദമാകുമെന്നാണ് കാരണമായി പറയുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് ചിത്രം റീ-എഡിറ്റ് ചെയ്ത് വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അതേസമയം നേരത്തെ നിര്‍മ്മാതാവ് കൂടുതല്‍ കളക്ഷന്‍ വിഹിതം ചോദിച്ചതിനെ തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു. പിന്നീട് ഇതിന് ചര്‍ച്ചയില്‍ പരിഹാരമാകുകയും ചെയ്തിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി മെയ് 1 ആണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വമ്പന്‍ താരനിരയാണ് ‘പേട്രിയറ്റി’ലുള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments