ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കോർക്ക് എയർപോർട്ടിന് സമീപമുള്ള ഏതാനും റോഡുകൾ ഇന്ന് (വെള്ളിയാഴ്ച) അടച്ചിടും. ‘വൺ ഫോർ ഓൾ’ എന്ന ചിത്രത്തിന്റെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. റോഡുകൾ അടയ്ക്കുന്നത് സംബന്ധിച്ച് പ്രദേശവാസികൾക്ക് കത്തുകൾ ലഭിച്ചിട്ടുണ്ട്.
L455 റോഡിലെ ചിത്രീകരണത്തിനായി Lios Cross-നും Pouladuff Road-നും ഇടയിലുള്ള ഭാഗങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അടച്ചിടുക.
ഡബ്ലിനിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ഇന്ന് കോർക്കിൽ നടക്കുന്ന ഷൂട്ടിംഗിൽ ബ്രാഡ് പിറ്റ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
എഡ്വേർഡ് ബെർഗറിന്റെ സംവിധാനത്തിൽ ബ്രാഡ് പിറ്റ് പ്രധാന വേഷം അഭിനയിക്കുന്ന ചിത്രമാണ് ‘വൺ ഫോർ ഓൾ’. ടിം വിന്റന്റെ 1994-ലെ ‘ദി റൈഡേഴ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം.
കോർക്കിനും ഡബ്ലിനും പുറമെ വിക്ലോ, കെറി എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്യും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments