തകർപ്പൻ റിപ്പോർട്ടുകളുമായിദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘I Am GAME’ പാൻ ഇന്ത്യ റിലീസിന് പിന്നാലെ അയർലണ്ടിലും ഇന്ന് മുതൽ പ്രദർശനത്തിനെത്തി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.അയാം ഗെയിമിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകൾ അയർലണ്ടിലും റിലീസ് ആയിട്ടുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിനും ഗാനങ്ങൾക്കും ലഭിച്ച മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ഹൈപ്പിന് പ്രധാന കാരണം. ആക്ഷൻ, ഫാന്റസി, ത്രില്ലർ ഘടകങ്ങൾക്കൊപ്പം ദുൽഖറിന്റെ സ്റ്റൈലിഷ് മാസ് അവതരണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നൂറിലധികം ലൊക്കേഷനുകളിൽ ചിത്രീകരിച്ച ‘I Am GAME’ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ കാൻവാസിലുള്ള ചിത്രങ്ങളിലൊന്നായാണ് അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്.സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ ആക്ഷൻ രംഗങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പ്രത്യേക പ്രശംസ ലഭിക്കുന്നുണ്ട്. തകർപ്പൻ റിപ്പോർട്ടുകളാണ് റിലീസിംഗ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. വലിയ സ്കെയിലിലുള്ള തിയറ്റർ അനുഭവം ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഓണം റിലീസായി ഓഗസ്റ്റ് 20ന് എത്താനിരുന്ന ചിത്രം കൂടുതൽ വിപുലമായ റിലീസ് ഒരുക്കുന്നതിനായാണ് സെപ്റ്റംബർ 3ലേക്ക് മാറ്റിയത്. മലയാളത്തിന് പുറമെ നാല് ഇന്ത്യൻ ഭാഷകളിലും ഒരേസമയം ചിത്രം എത്തുന്നത് പാൻ ഇന്ത്യ തലത്തിൽ വലിയ ശ്രദ്ധ നേടാൻ സഹായിച്ചിരിക്കുകയാണ്.

അയർലണ്ടിലെ മലയാളി പ്രേക്ഷകരെയും ലക്ഷ്യമിട്ട് നിരവധി നഗരങ്ങളിലെ തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. നിലവിലെ സിനിമാ ഷോ ലിസ്റ്റിംഗുകൾ പ്രകാരം ഡബ്ലിൻ, സ്റ്റിൽഓർഗൻ, കൂളോക്ക്, ലിമെറിക്ക്, ഗാൽവേ, വാട്ടർഫോർഡ്, കോർക്ക് എന്നിവിടങ്ങളിലെ തിയറ്ററുകളിൽ ‘I Am GAME’ പ്രദർശനമുണ്ട്. Cineworld Dublin,ODEON stillorgan, ODEON Coolock,ODEON Limerick,Odeon Castletroy,IMC Galway,ODEON Waterford,The Arc Cinema Cork എന്നീ തീയറ്ററുകളിൽ ആണ് നിലവിൽ സിനിമ ചാർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ തിയേറ്ററുകളിൽ ഷോ ഉടനെ തന്നെ അനൗൺസ് ചെയ്യും.ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘I Am GAME’ അയർലണ്ടിലും എത്തിയതോടെ, രാജ്യത്തെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു വലിയ പാൻ ഇന്ത്യ സിനിമാ അനുഭവമാണ് ഇനി തിയറ്ററുകളിൽ ലഭിക്കുന്നത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments