ഡബ്ലിനിൽ വള്ളിച്ചെരിപ്പ് (സാൻഡൽ) ആക്‌സിലറേറ്ററിൽ കുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച സംഭവത്തിൽ മലയാളിയായ ഡ്രൈവർക്ക് ഡ്രൈവിംഗ് വിലക്ക് ഒഴിവായി. എന്നാൽ സംഭവത്തിൽ കോടതി €400 പിഴ ചുമത്തുകയും ഭാവിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഡബ്ലിനിൽ സ്വദേശിയും മലയാളിയുമായ 32 വയസ്സുകാരൻ ജിതിൻ ആണ് ചെരുപ്പ് ആക്സിലേറ്റർ കുടുങ്ങിയതിനെ തുടർന്ന് ആക്സിഡന്റ് ആയ കാർ ഓടിച്ചത്.2025 ഓഗസ്റ്റ് 30-ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് സ്വോർഡ്സിലെ ബ്രിഡ്ജ് സ്ട്രീറ്റിൽ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിൽ നിന്ന് വാഹനം പുറത്തേക്ക് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ജിതിൻ ധരിച്ചിരുന്ന വള്ളിച്ചെരിപ്പ് ആക്‌സിലറേറ്റർ പെഡലിൽ കുടുങ്ങിയതോടെ കാർ പെട്ടെന്ന് വേഗത കൈവരിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നു. തുടർന്ന് തിരക്കേറിയ റോഡിലെ വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ആ വാഹനം മുന്നിലുള്ള മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. ഇതോടെ മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട കൂട്ടിയിടി സംഭവിച്ചു.
സ്വോർഡ്സ് ജില്ലാ കോടതിയിൽ ഹാജരായ ജിതിൻ, ശ്രദ്ധയും കെയറും കൂടാതെ വാഹനമോടിച്ചതെന്ന കുറ്റം സമ്മതിച്ചു. മുമ്പ് ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന കാര്യവും കോടതി പരിഗണിച്ചു.പ്രതിരോധ അഭിഭാഷകൻ ജെറാർഡ് കെന്നഡി, സംഭവം ഒരു ഹോളിവുഡ് സിനിമയിലെ രംഗം പോലെ തോന്നിപ്പിക്കുന്നതായിരുന്നുവെന്ന് കോടതിയിൽ പറഞ്ഞു. വള്ളിച്ചെരിപ്പ് ആക്‌സിലറേറ്ററിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്നും, സംഭവത്തിൽ മനഃപൂർവമായ തെറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ജിതിൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതായും, ഇനി ഇത്തരം ചെരിപ്പുകൾ ധരിച്ച് വാഹനമോടിക്കരുതെന്ന് തിരിച്ചറിഞ്ഞതായും കോടതിയെ അറിയിച്ചു.ജഡ്ജി സ്റ്റിഫാനി കോഗൻസ് ഭാവിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജിതിന് മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്താതെ €400 പിഴ ചുമത്തിയാണ് കോടതി കേസ് തീർപ്പാക്കിയത്.
വള്ളിച്ചെരിപ്പിട്ട് വാഹനമോടിക്കുന്നത് പല മലയാളികളുടെയും പതിവ് ശീലമാണെങ്കിലും, ഡ്രൈവിങ്ങിനിടെ ചെരിപ്പ് പെഡലിൽ കുടുങ്ങുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കാം. ചെരിപ്പിന്റെ രൂപവും പിടിയും വാഹനത്തിന്റെ പെഡലുകളുമായുള്ള ഇടപെടലും ഡ്രൈവിങ്ങിനെ ബാധിക്കുമെന്നതിനാൽ, സുരക്ഷിതമായ പാദരക്ഷകൾ ഉപയോഗിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments