‘പ്രതിഛായ പ്രൊപ്പഗാണ്ട സിനിമയല്ല, ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല കരുണാകരന്റെയും ഷെയ്ഡ് ഇതിലുണ്ട്’: ഉണ്ണികൃഷ്ണൻ

By Rose Malayalam Desk

നിവിന്‍ പോളി നായകനായി എത്തിയ ‘പ്രതിഛായ’ എന്ന ചിത്രത്തോടുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ബി. ഇതൊരു പ്രൊപ്പഗാണ്ട ചിത്രമല്ലെന്നും, സിനിമയില്‍ ഉമ്മന്‍ ചാണ്ടിയുടേത് മാത്രമല്ല, കെ. കരുണാകരന്റെയും ഷെയ്ഡുണ്ട് എന്ന് പറഞ്ഞ അദ്ദേഹം, ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട സിനിമ ചെയ്യാന്‍ തനിക്ക് ഒരു പാര്‍ട്ടിയോടും കമ്മിറ്റ്‌മെന്റ് ഇല്ല എന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെ വ്യക്തമാക്കി.

‘ദാമോദരന്‍ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോള്‍ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കല്‍ ഫിഗേഴ്സിന്റെ ഷെയ്ഡ്സ് ഉണ്ടാകും. എന്നാല്‍ മാത്രമേ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയൂ. ഇതില്‍ ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല കെ. കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്” ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് റിലീസ് ചെയ്തു എന്ന കാരണത്താല്‍ കൂടി, പ്രതിഛായ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് വിമര്‍ശനമുയരുന്നതിനോടാണ് സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ ഈ കഥ 2019-ല്‍, അതായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എഴുതിത്തുടങ്ങിയതാണ് എന്നും, പല നടന്മാരിലൂടെ സഞ്ചരിച്ച് നിവിനിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിവിനോട് ആദ്യം സംസാരിച്ചപ്പോള്‍ അയാള്‍ക്കും തനിക്കും തിരക്കുകളുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments