ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 83 കിലോ കഞ്ചാവ്

By Rose Malayalam Desk

സൗത്ത് ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ വമ്പന്‍ മയക്കുമരുന്നുവേട്ടയില്‍ 73 കിലോഗ്രാം ഉണക്കിയ കഞ്ചാവും, 10 കിലോഗ്രാം കഞ്ചാവ് ലേഹ്യവും പിടിച്ചെടുത്തു. ഡബ്ലിന്‍ ക്രൈം റെസ്‌പോണ്‍സ് സംഘം വാറന്റുമായി എത്തി വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഇവയ്ക്ക് 1.52 മില്യണ്‍ യൂറോയോളം വിപണിവില വരും. സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ 50-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഗാര്‍ഡ നടത്തിവരുന്ന നിരന്തരമായ ശ്രമങ്ങളുടെ ഉദാഹരണമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയന്‍ ആക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ ജൊനാഥന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.സിറ്റി സെന്ററിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ വേറെയും മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments