കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു. രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് … Read more

അയർലണ്ടിന്റെ സ്വന്തം ‘ബാംബീ തഗ്’ യൂറോവിഷൻ ഫൈനലിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ 2024 സംഗീതമത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധി ബാംബി തഗ് (Bambie Thug) ഫൈനലില്‍. ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സെമിഫൈനലില്‍ തന്റെ ‘Doomsday Blue’ എന്ന ഗാനം ആലപിച്ചാണ് ബാംബി ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടിയത്. 2018-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ട് യൂറോവിഷന്‍ ഫൈനലിന് യോഗ്യത നേടുന്നത്. അതേസമയം സെമിഫൈനലിന് തൊട്ടുമുമ്പായി കേടായ മത്സ്യം കഴിച്ച് ബാംബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഈ വിവരം പുറംലോകത്തെ അറിയിച്ച ബാംബി, സെമിയില്‍ പക്ഷേ താന്‍ ഗംഭീരപ്രകടനം … Read more

കേടായ ഷെൽഫിഷ് കഴിച്ചു; യൂറോവിഷനിലെ അയർലണ്ട് മത്സരാർത്ഥി Bambie Thug ആശുപത്രിയിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ മത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയായ Bambie Thug-നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോര്‍ക്ക് സ്വദേശിയായ Bambie തന്നെയാണ് ഇക്കാര്യം ശനിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചത്. കേടായ ഷെല്‍ഫിഷ് കഴിച്ചതിലൂടെ തനിക്ക് ദേഹാസ്വാസ്ഥ്യം തോന്നിയതായും, വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായും അവര്‍ വ്യക്തമാക്കി. സ്വീഡനിലെ മാല്‍മോയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യൂറോവിഷന്‍ സെമിഫൈനലിന് മുന്നോടിയായാണ് Bambie-ക്ക് അസുഖം ബാധിച്ചത്. അതിനാല്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ഉക്ഷേിക്കേണ്ടതായും വന്നു. സെമിഫൈനലില്‍ തന്റെ പ്രകടനം ആള്‍ക്കൂട്ടത്തില്‍ നിന്നും … Read more

ഐഡി കാർഡില്ലാതെ എത്തിയ യു.കെ മുൻപ്രധാനമന്ത്രി ബോറിസ് ജോൺസണെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഇലക്ഷൻ ഓഫിസർമാർ

സാധുതയുള്ള ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോളിങ് ഓഫിസര്‍മാര്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് രസകരമായ സംഭവം. അതേസമയം ഐഡിയില്ലാതെ വോട്ട് ചെയ്യാനെത്തിയ തന്നെ തിരികെ പറഞ്ഞുവിട്ട മൂന്ന് ഓഫിസര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി ജോണ്‍സണ്‍ പിന്നീട് ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ എഴുതി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇലക്ഷന്‍സ് ആക്ട് 2022 പ്രകാരം വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത്. … Read more

ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഇന്ന് ഏറ്റുവാങ്ങും

യു.കെയിലെ University of Manchester-ന്റെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് ഇന്ന് ഏറ്റുവാങ്ങും. സാഹിത്യം, പൊതുജീവനം എന്നിവയ്ക്ക് ഹിഗ്ഗിന്‍സ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് Honorary Doctorate of Letters honoris causa (excellence in the arts) നല്‍കി ആദരിക്കുന്നത്. University of Manchester ചാന്‍സലറായ നസീര്‍ അഫ്‌സല്‍ ആണ് ഡോക്ടറേറ്റ് സമ്മാനിക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി പ്രസഡന്റ് ഹിഗ്ഗിന്‍സ് ഇന്ന് രാവിലെ മാഞ്ചസ്റ്ററിലേയ്ക്ക് പുറപ്പെട്ടു. ഒപ്പം അടുത്ത അഞ്ച് വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ … Read more

ഫ്രാൻസിൽ രണ്ട് സ്‌കൂൾ കുട്ടികൾക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം

ഫ്രാന്‍സില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ Souffelweyersheim-ലാണ് അക്രമി ആറ്, പതിനൊന്ന് വയസുകാരായ രണ്ട് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇതില്‍ പതിനൊന്നു വയസുകാരിക്ക് സ്‌കൂളിന് സമീപത്ത് വച്ചും, ആറ് വയസുകാരിക്ക് കുറച്ചപ്പുറത്തുള്ള പ്രദേശത്ത് വച്ചുമാണ് ആക്രമണം നേരിട്ടത്. പ്രതിയായ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. … Read more

ഇയു ഫ്രീ ട്രാവൽ ഏരിയയിൽ അംഗങ്ങളായി റൊമാനിയയും, ബൾഗേറിയയും; ചരിത്ര നിമിഷം

യൂറോപ്പിന്റെ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായി റൊമാനിയയും, ബള്‍ഗേറിയയും. ഈ രണ്ട് രാജ്യങ്ങളും 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണെങ്കിലും ഷെങ്കണ്‍ ഏരിയ അഥവാ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായിരുന്നില്ല. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നും കടല്‍, വായു മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് മാത്രമേ നിയന്ത്രണമില്ലാത്ത യാത്രാ സൗജന്യം ലഭിക്കൂ. കര മാര്‍ഗ്ഗം എത്തുമ്പോള്‍ അതിര്‍ത്തികളില്‍ പരിശോധന തുടരും. കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നേക്കും എന്ന ആശങ്ക കാരണം ഓസ്ട്രിയ ഈ രാജ്യങ്ങള്‍ക്ക് ഷെങ്കണ്‍ അംഗത്വം നല്‍കാന്‍ വിസമ്മതം … Read more

യൂറോപ്പിലെ കാർ വിൽപ്പന ഉയരുന്നു; ഏറ്റവും വളർച്ച ഈ രാജ്യങ്ങളിൽ

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ കാർ വിൽപ്പന കൈവരിച്ചത് 10.1% വളർച്ച. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ്- ഇലക്ട്രിക്ക് കാറുകൾക്കാണ് ഏറ്റവും ഡിമാൻഡ്. യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലെ കാർ വിപണിയാണ് വളർച്ചയിൽ മുന്നിൽ. ഫ്രാൻസ് 13% വളർച്ച നേടിയപ്പോൾ ഇറ്റലി 12.8%, സ്പെയിൻ 9.9%, ജർമ്മനി 5.4% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഈ വർഷം ജനുവരിയിൽ ഏറ്റവും വിപണി വളർച്ച ഇലക്ട്രിക്ക് കാറുകൾക്ക് ആയിരുന്നെങ്കിൽ ഫെബ്രുവരി മാസം വളർച്ചയുടെ കാര്യത്തിൽ … Read more