യു.കെ യിൽ ആശുപത്രിയിൽ ജോലി ചെയ്ത മലയാളിയ്ക്ക് കുത്തേറ്റു

കൂത്താട്ടുകുളം സ്വദേശിക്ക് യു കെ യിൽ കുത്തേറ്റു. സസെക്സിലെ റോയൽ കൺട്രി ഹോസ്പിറ്റൽ ബ്രൈറ്റണിൽ കേറ്ററിങ് വിഭാഗത്തിൽ ജോലിക്കാരനായ ജോസഫ് ജോർജിനെതിരെയാണ് വധശ്രമം. അദ്ദേഹം ജോലിചെയ്യുന്ന ആശുപത്രിയിൽ വച്ചാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമാല്ലാത്തതിനാൽ പ്രാധമിക ചികിത്സക്ക് ശേഷം ജോർജിനെ സിസ്ചാർജ് ചെയ്തു. ആക്രമണം നടത്തിയത് 30 കാരനായ യുവാവാണ്. അക്രമണത്തെ തുടർന്ന് ആർമിഡ്‌ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ജോർജിന്റെ ഭാര്യ ബീന ഇതെ ആശുപത്രിയിലെ നേഴ്സ് ആണ്.ആശുപത്രിയിലെ ഫാർമസി ക്യാബിൻ തുറക്കാൻ അക്രമി ആവശ്യപ്പെട്ടു. … Read more

പണത്തിനായി സൈബർ ആക്രമണം; പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളെ ലക്ഷ്യമിട്ട് ഹാക്കർമാരുടെ ആക്രമണം. ഡെമോക്രാറ്റിക് പ്രസിഡന്റ് ചലഞ്ചർ Joe Biden, ടെക് സംരംഭകൻ Elon Musk എന്നിവരുൾപ്പെടെയുള്ള നിരവധി പ്രമുഖരുടെയും സോഷ്യൽ മീഡിയ കമ്പനികളുടെയും അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. 130 ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്കർമാർ ടാർജറ്റ് ചെയ്തത്. അതിൽ 45 അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ‌ പുനർക്രമീകരിക്കുകയും ലോഗിൻ‌ ചെയ്ത് ട്വീറ്റുകൾ‌ അയയ്‌ക്കുകയും ചെയ്തു. കൂടാതെ എട്ട് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഡൗൺ‌ലോഡും ചെയ്‌തു. തുടർന്ന് ഹാക്കർമാർക്ക് … Read more

Ryanair വിമാനത്തിൽ ബോംബ് ഭീഷണി: യാത്രികൻ പോലീസ് പിടിയിൽ

ലണ്ടനിൽ നിന്ന് ഓസ്ലോയിലേക്ക് പോകുകയായിരുന്ന റയാനെയർ വിമാനം ബോംബ്ഭീഷണി ഉണ്ടായതിനെ തുടർന്ന് എമർജൻസി ലാണ്ടിങ്ങ് നടത്തി. ഡെൻമാർക്കിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ സഹായത്തോടെ നോർവീജിയൻ തലസ്ഥാനമായ ഒസ്ലോവിൽ വിമാനം സേഫ് ലാൻഡിംഗ് നടത്തുകയായിരുന്നു. ഓസ്ലോയിൽ നിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന Gardermoen വിമാനത്താവളത്തിൽ വിമാന പരിശോധനക്കായി വലിയ പോലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിമാന പരിശോധന നടത്തിയ പോലീസ് ടീം മേധാവി അറിയിച്ചു. ബോംബ് ഭീഷണിയുടെ … Read more

ആൽപ്സ് പർവ്വത നിരയിലെ മഞ്ഞുരുകിയപ്പോൾ ലഭിച്ചത് ഇന്ത്യൻ പത്രങ്ങളും അപൂർവ്വ വിവരങ്ങളും

ഫ്രാൻസിലെ ആൽപ്‌സ് പർവ്വതനിരയിലെ മോണ്ട് ബ്ലാങ്ക് ഹിമാനികൾ ഉരുകിയപ്പോൾ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു.ഇന്ദിരാഗാന്ധി ഇന്ത്യയിലെ ആദ്യവനിതാ പ്രധാനമന്ത്രിയായി എന്ന വാർത്ത പ്രസിദ്ധികരിച്ചതുൾപ്പെടെയുള്ള 1966 കാലഘട്ടത്തിലെ ഇന്ത്യൻ പത്രങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നിന്നും കണ്ടെത്തിയതായി Timothee Mottin (33) പറഞ്ഞു. ഇന്ത്യൻ പത്രങ്ങളായ നാഷണൽ ഹെറാൾഡ്, ദി ഇക്കണോമിക് ടൈംസ് എന്നിവയുടെ പകർപ്പുകളാണ് ഇവിടെ നിന്നും ലഭിച്ചത്. 1966 ജനുവരി 24-ന് 177 പേരുടെ മരണത്തിനു കാരണമായ മലമുകളിൽവച്ച് തകർന്ന എയർ ഇന്ത്യ ബോയിംഗ് 707 … Read more

ബ്രിട്ടനിൽ വൻ ലോക്‌ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ

ലണ്ടണിൽമൂന്നുമാസത്തിനുശേഷം നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നു. വിവാഹങ്ങൾക്കും ഇളവ്‌. സിനിമാശാലകൾ, ബാർബർ ഷോപ്പുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. സാമൂഹ്യഅകലം കർശനമായി പാലിക്കണമെന്ന്‌ നിർദേശമുണ്ട്‌.നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്‌ ജനങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ധൃതിയിൽ തീരുമാനം എടുക്കുന്നത്‌ വൻ വിപത്തുകൾ ഉണ്ടാക്കാനിടയുണ്ടെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകി‌. പല രാജ്യങ്ങളിലും നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നതിനെത്തുടർന്ന്‌ കോവിഡ്‌ വ്യാപനം കൂടിയിരുന്നു. ആളുകൾ ഒത്തുകൂടാൻ സാധ്യതയുണ്ടാകില്ല എന്ന്‌ ശാസ്‌ത്രീയ തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഇളവുകൾ നിശ്ചയിച്ചതെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പറഞ്ഞു.

ലണ്ടൻ മുതൽ കൊൽക്കത്തവരെ ഡബിൾ ഡക്കർ ബസ്‌

കടലുകയറി വന്ന ബ്രിട്ടീഷുകാരുടെ കഥ നമുക്കറിയാം. എന്നാൽ, ലണ്ടൻ മുതൽ കൊൽക്കത്തവരെ ബസിൽ‌ ചുറ്റിയടിച്ച്‌ എത്തിയവരുടെ കഥ കേട്ടിട്ടുണ്ടോ. ബസിലോ…! മൂക്കത്ത്‌ വിരൽവയ്‌ക്കാൻ വരട്ടെ. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. അറുപതുകളിൽ ഇന്ത്യക്കും ബ്രിട്ടനുമിടയിൽ സർവീസ്‌ നടത്തിയിരുന്ന ആൽബർട്ട്’ എന്ന് വിളിപ്പേരുള്ള ഡബിൾ ഡക്കർ ബസിന്റെ കാലം. അറുപതുകളിൽ ലണ്ടനും കൊൽക്കത്തയ്‌ക്കും ഇടയിൽ 15 യാത്രയും 1968 മുതൽ ലണ്ടനും സിഡ്നിക്കും ഇടയിൽ 4 യാത്രയും ആൽബർട്ട്‌ നടത്തി എന്നാണ്‌ പറയപ്പെടുന്നത്‌. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോച്ച് റൂട്ടായ … Read more

ചൈന ഉൾപ്പെടെ ഉള്ള 15 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി തുറക്കുന്നു; ഇന്ത്യയെയും അമേരിക്കയെയും ഒഴിവാക്കി

കോവിഡ് ഭീതിയിൽ മാർച്ച് പകുതി മുതൽ അടച്ച അതിർത്തികൾ ജൂലായ് ഒന്ന് മുതൽ തുറക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നൽകിയിട്ടുള്ളു. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന അമേരിക്കയെയും ഇന്ത്യയയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഉറുഗ്വായ്, അൾജീരിയ, ജോർജിയ, മൊറോക്കോ, സെർബിയ, സൗത്ത് കൊറിയ, തായ്ലാൻഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് യൂറോപ്യൻ യൂണിയൻ … Read more

കോവിഡ് 19; യൂറോപ്യന്‍ രക്ഷാ പാക്കേജ്: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

കൊറോണവൈറസ് ബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് രൂപീകരിച്ച രക്ഷാ പാക്കേജ് സംബന്ധിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ പാക്കേജിനോട് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഗ്രാന്‍റുകളല്ല, വായ്പകളാവണം പാക്കേജിന്‍റെ അടിസ്ഥാനമെന്ന് ഈ നാലു രാജ്യങ്ങളും വാദിച്ചു. അതേസമയം, ജര്‍മനിയും ഫ്രാന്‍സും പാക്കേജ് ഈ രൂപത്തില്‍ തന്നെ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പാക്കേജിന് അടിസ്ഥാനം വായ്പകള്‍ക്കു പകരം ഗ്രാന്‍റുകളായാല്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റ് അമ്പത് ശതമാനം വരെ … Read more

ബ്രിട്ടനിൽ അക്രമിയുടെ കുത്തേറ്റ് മൂന്ന് മരണം

ബ്രിട്ടനിൽ ആക്രമിയുടെ കുത്തേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ റെഡ്ഡിംഗിലാണ് അക്രമി പൊതു നിരത്തില്‍ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിച്ചത്. ആകെ ആറുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. മറ്റ് മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റെഡ്ഡിംഗ് പോലീസ് അറിയിച്ചു. അക്രമിയ്ക്ക് ഭീകരബന്ധം ഉണ്ടോ എന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അക്രമി 25കാരനായ യുവാവാണെന്നും ലിബിയന്‍ പൗരനാണെന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫോര്‍ബറി ഗാര്‍ഡനിലാണ് ഇന്നലെ രാത്രി 7 മണിയോടെ അക്രമി പൊതു നിരത്തില്‍ അക്രമം അഴിച്ചുവിട്ടത്. ആളുകള്‍ക്കിടയിലേക്ക് അലറിവിളിച്ചുകൊണ്ടാണ് … Read more

പ്രതിഷേധക്കാരെ ഭയന്ന് വിൻസ്റ്റൻ ചർച്ചിലിനെ കൂട്ടിലാക്കി; രോഷം ഭയന്ന് ബ്രിട്ടൻ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഖ്യകക്ഷികളോടൊപ്പം വിജയത്തിലേക്ക് നയിച്ചത് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലായിരുന്നു. ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ ചർച്ചിലിന്റെ പ്രതിമ സ്ഥാപിച്ചാണ് ബ്രിട്ടിഷുകാർ മരണശേഷം അദ്ദേഹത്തെ ആദരിച്ചത്. എന്നാൽ അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൻ സർക്കാർ. കൺസർവേറ്റീവ് പാർട്ടി നാടു ഭരിക്കുമ്പോൾ അവരുടെ ഏറ്റവും ആരാധ്യനായ നേതാവിന്റെ പ്രതിമ തകർക്കപ്പെട്ടാൽ അതിന്റെ നാണക്കേടും അപമാനവും വലുതാകും. അതുകൊണ്ടുതന്നെ … Read more