കോവിഡ് -19 നിയന്ത്രിക്കുന്നതിൽ യൂറോപ്പിൽ ഒന്നാമതായി അയർലൻഡ്

കോവിഡ് -19 നെ പിടിച്ചു കെട്ടാൻ കർശനവും കൃത്യമാർന്നതുമായ നടപടികളാണ് ലോകരാഷ്ട്രങ്ങൾ ഒക്കെയും സ്വീകരിക്കുന്നത്. ഈ പ്രയത്നത്തിൽയൂറോപ്യൻ രാജ്യങ്ങളും ഒട്ടും പുറകിലല്ല. എന്നാൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളെയും പിന്നിലാക്കുന്ന പ്രകടനമാണ് അയർലൻഡ് കാഴ്ചവയ്ക്കുന്നതെന്നാണ് ദേശീയ ആരോഗ്യ എമർജൻസി സംഘത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും വൈറസിനെ പിടിച്ചടക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്ന് HSE മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയാണ് NHE സംഘം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് കഴിഞ്ഞ ഏഴ് ദിവസത്തിൽ യൂറോപ്യൻ രാജ്യങ്ങളിലാകമാനം വൈറസ് വ്യാപനത്തിൽ വർദ്ധനവ് … Read more

ഫ്രാൻ‌സിൽ വീണ്ടും ഭീകരാക്രമണം ,അധ്യാപകനെ തലയറുത്തു കൊന്നു

പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ ഫ്രാൻസിൽ തലയറുത്തു കൊന്നു. കൊലപാതകം നടത്തിയയാൾ പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അധ്യാപകൻ്റെ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൻ്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവാചകൻ നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാരീസ് നഗരത്തോടു ചേര്‍ന്ന പ്രദേശമായ കോൺഫ്രാൻ സെയിൻറ് ഹോണോറിനിലെ ഒരു സ്കൂളിലായിരുന്നു നിഷ്ഠൂരമായ … Read more

ഓർത്തഡോക്സ് സഭക്ക് ജർമ്മൻ ഭാഷയിൽ വി.കുർബാന ക്രമം തയ്യാറാക്കി

കോട്ടയം: ആരാധനാപരമായ കാര്യങ്ങളിൽ, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു. സെപ്തംബർ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പൽ സിനഡിൽ, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ച് വളർന്ന, വി.സഭയുടെ അംഗങ്ങളുടെ ഉപയോഗത്തിനായി, ജർമ്മൻ ഭാഷയിൽ തയ്യാറാക്കിയ വി. കുർബാന ക്രമത്തിന് അംഗീകാരം നൽകി. കാലം ചെയ്ത ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ നിർദ്ദേശപ്രകാരം, ഇതിന്റെ പ്രാരംഭ വിവർത്തനം നിർവഹിച്ചത് റവ ഫാ. റെജി … Read more

യൂറോപ്പിൽ വീണ്ടും വല കുലുങ്ങും; പ്രീമിയർ, സ്‌പാനിഷ്‌ ലീഗുകൾക്ക്‌ ഇന്ന്‌ കിക്കോഫ്

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയേകി യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ ആരവം. ഇംഗ്ലീഷ്‌ ‐ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ് പുതിയ സീസണുകൾക്ക്‌ ഇന്ന്‌ തുടക്കം. ‌ഫ്രഞ്ച്‌ ലീഗ്‌ ആരംഭിച്ചുകഴിഞ്ഞു. 19നാണ്‌ ജർമൻ ലീഗിന് വിസിൽ മുഴങ്ങുന്നത്‌. കോവിഡ്‌ പ്രതിസന്ധി കാരണം കഴിഞ്ഞ സീസൺ വൈകിയായിരുന്നു അവസാനിച്ചത്‌. ഫ്രാൻസിൽ ഒഴികെ മറ്റൊരിടത്തും കാണികൾക്ക്‌ പ്രവേശനമില്ല. അഴ്‌സണൽ–-ഫുൾഹാം കളിയോടെയാണ്‌ പ്രീമിയർ ലീഗിന്‌ തുടക്കമാകുന്നത്‌. ആദ്യദിനം നാലു മത്സരങ്ങളാണ്‌. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലീഡ്‌സ്‌ യുണൈറ്റഡിനെ നേരിടും. 16 വർഷങ്ങൾക്കുശേഷമാണ്‌ ലീഡ്‌സ്‌ ലീഗിൽ തിരിച്ചെത്തുന്നത്‌. … Read more

യുറോപ്പിൽ നിന്നുള്ള വിമാന യാത്രാ നിരക്ക്‌ കുറയും

നെടുമ്പാശ്ശേരി: യൂറോപ്യൻ യാത്രാസൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിൽ നിന്ന് കൊച്ചിയിലേക്ക്‌ നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും സിയാൽ ലാൻഡിങ് ഫീ ഒഴിവാക്കി. വിമാന ലാൻഡിങ് ചാർജ് കുറയ്ക്കുന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക് യൂറോപ്പിലേക്ക്‌ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാർജ് കുറയ്ക്കാനും ഇത് ഉപകരിക്കും. ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക്‌ നേരിട്ട് സർവീസ് ആരംഭിച്ച എയർ ഇന്ത്യയ്ക്ക് സിയാൽ ലാൻഡിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 27 വരെയാണ് എയർ ഇന്ത്യയുടെ ലണ്ടൻ സർവീസ്.

ആർട്ടിക് ദ്വീപിൽ ധ്രുവക്കരടിയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ആർട്ടിക് പ്രദേശത്ത്‌ നോർവേയിൽ ധ്രുവക്കരടികളുടെ ആക്രമണം വർധിക്കുന്നു. സ്വാൽബാർഡ് ദ്വീപിൽ ധ്രുവക്കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായ ആറാമത്തെ ആക്രമണമാണിത്. ഉത്തരധ്രുവത്തിൽ നിന്ന് 1,300 കിലോമീറ്റർ അകലെയുള്ള നഗരത്തിലാണ് സംഭവം നടന്നത്. ലോംഗിയർബിയൻ നഗരത്തിനു സമീപമുള്ള ക്യാമ്പിംഗ് ഏരിയയിൽ രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾ മരണമടഞ്ഞു. സംഭവസ്ഥലത്തെത്തിയ ആളുകൾ കരടിക്ക് നേരെ വെടിയുതിർത്തു. പിന്നീട് സമീപപ്രദേശത്തെ വിമാനത്താവളത്തിലെ കാർ പാർക്കിൽ കരടിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബൾഗേറിയൻ മെഡിക്കൽ/ഡെന്റൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

ബൾഗേറിയൻ മെഡിക്കൽ/ഡെന്റൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.———————————————പ്രമുഖ യൂറോർപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി കോഴ്‌സുകളിലേക്കുള്ള(2020 & 2021) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഉടൻ രജിസ്റ്റർ ചെയ്യുക.മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു … Read more

The Gods Have Fallen – നെതർലൻഡ്‌സ് മലയാളികളുടെ സംഗീത-നൃത്ത ശിൽപം പുറത്തിറങ്ങി

നെതർലൻഡ്‌സ് മലയാളികളുടെ കൂട്ടായ്മയിൽ    സോപാന സംഗീതവും  മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്യയിപ്പിച്ചു  ചെണ്ട, ഇടയ്ക്ക , ഇലത്താളം  എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ സംഗീത-നൃത്ത    ശിൽപമായ ‘ The Gods Have Fallen’  യൂട്യൂബിൽ പുറത്തിറങ്ങി. നെതർലൻഡ്‌സിലെ   Amstelveens Poppen Theater -ലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി രാധാകൃഷ്‌ണൻ സംഗീതം നൽകിയ  ദേവാസുരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ ശീലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വയം തിരിച്ചറിയാനാവാതെ  കോടാനുകോടി പ്രതീകങ്ങളുടെ  വലയങ്ങളിൽ അകപ്പെട്ടു … Read more

കൊറോണ മണത്തു കണ്ടുപിടിക്കാൻ നായ്ക്കളും; യു.കെ പരീക്ഷണം

കോവിഡ് -19 വ്യാപനത്തിന്റെ രണ്ടാം ഘട്ടം തടയാനും രോഗബാധിതരെ വേഗത്തിൽ കണ്ടെത്താനും പുതിയ മാർഗങ്ങൾ ആരായുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. വ്യത്യസ്തമായൊരു പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് UK-യിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. നായകളെ ഉപയോഗിച്ചാണ് പുതിയ പരീക്ഷണം നടത്തുന്നത്. കൊറോണ വൈറസ്‌ ബാധിതരെ നായ്ക്കളെ ഉപയോഗിച്ച് മണത്തു കണ്ടുപിടിക്കാനുള്ള പരീക്ഷങ്ങളാണ് നടക്കുന്നത്. രോഗം മണത്തു കണ്ടുപിടിക്കാൻ കഴിവുള്ള മെഡിക്കൽ ഡിറ്റക്ഷൻ നായ്ക്കളെയാണ് ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും (LSHTM) ചാരിറ്റി … Read more

കാർബൺ പുറംതള്ളൽ കുറയ്ക്കാൻ പദ്ധതിയുമായി Nando’s

അടുത്ത ദശകങ്ങളിൽ കാർബൺ ഉദ്‌വമനം കുത്തനെ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെ ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ശൃംഖലയായ Nando’s പുതിയ പരീക്ഷങ്ങൾ നടത്താൻ പദ്ധതിയിടുന്നു. ചിക്കൻ പോലെയുള്ള മാംസഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് കാർബൺ പുറംതളളൽ വർധിക്കുന്നതിന് കാരണമാകുമെന്നും ഇത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും റെസ്റ്റോറന്റ് അധികൃതർ അറിയിച്ചു. ലോകമെമ്പാടുമായി 930 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഡൈനിംഗ് ബ്രാൻഡ് ചിക്കന്റെ ഉപയോഗം കുറയ്ക്കുന്നതിനും സോയ പോലുള്ള ബദൽ സ്രോതസ്സുകൾ കണ്ടെത്തുന്നതിനും നിരവധി പരീക്ഷണങ്ങളാണ് നടപ്പിലാക്കുക. ബിസിനസിൽ നിന്ന് നേരിട്ട് കാർബൺ പുറന്തള്ളുന്നത് … Read more