സോഷ്യൽ മീഡിയയിൽ പുതിയ ചരിത്രമെഴുതി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഐപിഎല്ലിൽ ആദ്യമൊന്നു മങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സഞ്ജു തകർപ്പൻ പ്രകടനം കാഴ്ച വച്ചിരുന്നു.
ഐപിഎല്ലിലെ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ മിന്നും സെഞ്ച്വറിക്ക് പിന്നാലെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 19 മില്യണിലെത്തി. ടി20 ലോകകപ്പിന്റെ തുടക്കത്തിൽ 10 മില്യണിന് അടുത്തായിരുന്ന ഫോളോവേഴ്‌സാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം വർധിച്ചത്. കളിക്കളത്തിലെ മികവിനൊപ്പം തന്നെ താരത്തിന്റെ ലാളിത്യമാർന്ന പെരുമാറ്റവുമാണ് ഏവർക്കും സഞ്ജുവിനെ പ്രിയങ്കരനാക്കുന്നത്. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മലയാളിയും ഒരുപക്ഷെ സഞ്ജു ആയിരിക്കും.
ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുണ്ടായിരുന്ന മലയാളി എന്ന ഖ്യാതി തെന്നിന്ത്യൻ നടി കീർത്തി സുരേഷിനായിരുന്നു. 18 മില്യൺ ഫോളോവേഴ്‌സാണ് കീർത്തിക്കുള്ളത്. ഈ റെക്കോർഡ് മറികടന്നാണ് സഞ്ജു സാംസൺ ഇപ്പോൾ ഒന്നാമതെത്തിയത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments