ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ അയർലണ്ടിന് പരമ്പര വിജയം. ഇന്നലെ നടന്ന രണ്ടാം ടി20-യിൽ ഒരു റണ്ണിന്റെ ത്രില്ലിങ് വിജയമാണ് അയർലണ്ട് നേടിയത്.
സ്കോർ:
അയർലണ്ട് 154-8 (20)
ഇന്ത്യ 153-9 (20)
ആദ്യം ബാറ്റ് ചെയ്ത അയർലണ്ടിനായി ഹാരി ടെക്ടർ 53 റൺസും, ബെൻ കാലിറ്റ്സ് 37 റൺസും നേടി. ഇന്ത്യൻ ബോളർമാരും മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ സ്കോർ 154-ൽ ഒതുങ്ങി.
താരതമ്യേന ചെറിയ സ്കോർ ആയിട്ടും മറുപടി ബാറ്റിങ്ങിൽ ഇന്ത്യ പരുങ്ങുന്ന കാഴ്ചയാണ് ആദ്യം മുതൽ ദൃശ്യമായത്. ഓപ്പണർ സഞ്ജുവും, അഭിഷേക് ശർമയും ഡക്ക് ആയപ്പോൾ ക്യപ്റ്റൻ ശ്രേയസ് അയ്യർ 10 റൺസ് എടുക്കുമ്പോഴേക്കും ഔട്ട് ആയി. 55 റൺസ് നേടിയ തിലക് വർമ്മ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ വിജയത്തിന് തൊട്ടരികെ ഇന്ത്യൻ പട വീണു.
രണ്ടാം മത്സരവും വിജയിച്ചതോടെ പരമ്പര അയർലണ്ട് 2-0-ന് സ്വന്തമാക്കി. ഇന്ത്യയ്ക്ക് എതിരായ അയർലണ്ടിന്റെ ആദ്യ പരമ്പര വിജയവുമാണിത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments