HSEയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൺസൾട്ടന്റുമാരുടെ ഉയർന്ന ശമ്പളമോ??

By Rose Malayalam Desk

അയർലൻഡ് ആരോഗ്യരംഗത്ത് കൺസൾട്ടന്റ് ഡോക്ടർമാർക്ക് അനുവദിച്ച ഉയർന്ന ശമ്പളവും പുതിയ കരാർ വ്യവസ്ഥകളും HSEയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നുണ്ടോ എന്ന ചർച്ച ശക്തമാകുന്നു. ബെൽഫാസ്റ്റിൽ നിന്ന് ഡോക്ടർമാർ ഉയർന്ന ശമ്പളമുള്ള അയർലണ്ടിലേക്ക് ജോലിക്കായി വൻതോതിൽ എത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് കൺസൾട്ടന്മാരുടെഉയർന്ന ശമ്പളം ചർച്ചയാകുന്നത്. ആശുപത്രികളിൽ നഴ്സുമാരും കെയറന്മാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമവും നിരവധി ഒഴിവുകൾ നികത്താൻ കഴിയാത്ത സാഹചര്യവും തുടരുമ്പോൾ കൺസൾട്ടന്റുമാർക്ക് നൽകുന്ന ഉയർന്ന വേതനം ആരോഗ്യ സംവിധാനത്തിന്റെ ചെലവിൽ വലിയ പങ്ക് വഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

2023 മാർച്ചിൽ അന്നത്തെ ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പുതിയ Public Only Consultant Contract പ്രകാരം കൺസൾട്ടന്റുമാരുടെ അടിസ്ഥാന ശമ്പളം ഗണ്യമായി ഉയർത്തി. നിലവിലെ ശമ്പള സ്കെയിൽ പ്രകാരം അടിസ്ഥാന വാർഷിക വേതനം €2.38 ലക്ഷം മുതൽ €2.86 ലക്ഷം വരെയാണ് അവരുടെ ശമ്പള സ്കെയിൽ. ഓൺ-കോൾ ഡ്യൂട്ടി, അധിക ജോലികൾ, മറ്റ് അലവൻസുകൾ എന്നിവ കൂടി ഉൾപ്പെടുമ്പോൾ യഥാർത്ഥ വരുമാനം ഇതിലും കൂടുതലാണ്. കഴിഞ്ഞമാസം നടന്ന പൊതുപണിമുടക്കിൽ കൺസൾട്ടന്മാരുടെ സംഘടന പങ്കെടുത്തില്ലെങ്കിലും സമരം മൂലം ലഭിച്ചപുതിയ ശമ്പള വർദ്ധന വരുമ്പോൾ ഏകദേശം 2000 യൂറോയോളം മാസ വരുമാനം ഇവർക്ക് കൂടും.

പുതിയ കൺസൾട്ടന്റ് കരാറിനായി പ്രത്യേക ഫണ്ട് അനുവദിച്ചിക്കാതെ അത് എച്ച് എസ് സിയുടെ തനത് ഫണ്ടിൽ നിന്ന് എടുക്കേണ്ടി വന്നത് എച്ച് എസ് സിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമാണ്. അധിക ശമ്പളച്ചെലവ് HSEയുടെ നിലവിലുള്ള ബജറ്റിൽ നിന്ന് ഉയർന്ന ശമ്പളവും അധിക പേയ്മെന്റുകളും കൊടുക്കേണ്ടി വന്നത് ആരോഗ്യ സംവിധാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചു.ഇത് മറ്റ് ജീവനക്കാരുടെ നിയമനത്തെയും ആശുപത്രി സേവനങ്ങളെയും രോഗികളുടെ ജീവനുകളെ തന്നെയും അത് ബാധിച്ചു എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നത്. താരതമേന്യ വലിയ ഉത്തരവാദിത്വവും ജോലിഭാരവുമുള്ള അയർലണ്ടിലെ സെന്റ് ജെയിംസ് ആശുപത്രി പോലെയുള്ള ആശുപത്രികളിലെ Director of Nursing തസ്തികകളിൽ പോലും ശമ്പളം ഏകദേശം ഒരു ലക്ഷം യൂറോയുടെ സമീപത്തായിരിക്കുമ്പോൾ, കൺസൾട്ടന്റുമാരുടെ ഉയർന്ന വേതന ഘടന ആരോഗ്യരംഗത്തെ ശമ്പളവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവയ്ക്കുന്നുണ്ട്.

ബെൽഫാസ്റ്റിൽ നിന്ന് വൻതോതിൽ ഡോക്ടർമാർ ഡബ്ലിനിലേക്ക് കുടിയറുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് പുതിയ ചർച്ചകൾക്ക് ചൂടുപിടിച്ചത്.നോർത്തേൺ അയർലൻഡിലെ NHS സംവിധാനത്തിൽ ജോലി ചെയ്യുന്ന കൺസൾട്ടന്റുമാരുടെ അടിസ്ഥാന ശമ്പളം താരതമ്യേന കുറവാണ്. ബെൽഫാസ്റ്റിൽ കൺസൾട്ടന്റുമാർക്ക് ഏകദേശം £1.10 ലക്ഷം മുതൽ £1.45 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുമ്പോൾ, റിപ്പബ്ലിക് ഓഫ് അയർലൻഡിലെ ഉയർന്ന വേതനവും മെച്ചപ്പെട്ട അവസരങ്ങളും ഡോക്ടർമാരെ തെക്കൻ ഭാഗത്തേക്ക് ജോലി തേടി മാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രിട്ടനിലെ മറ്റ് രാജ്യങ്ങളിലും അയർലണ്ടിനെ അപേക്ഷിച്ച വളരെ കുറവാണ് കൺസൾട്ടൻമാർക്ക് കിട്ടുന്ന വാർഷിക ശമ്പളം.

കൺസൾട്ടന്മാർക്ക് ലഭിക്കുന്ന അധിക വേതനം നീതിയുക്തമല്ല എന്നും അങ്ങനെ അവർക്ക് അധികമായി നൽകേണ്ടി വരുന്ന തുകയുടെ ബാധിത ചുമക്കേണ്ടി വരുന്നത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നേഴ്സുമാരും മറ്റു ജീവനക്കാരും അതുവഴി രോഗികളും ഉൾപ്പെടെയുള്ളവരാണ് എന്നും ഉള്ള ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments