സൈറൺ മുഴക്കി മോഷ്ടിച്ച ഗാർഡ കാറിൽ അപകടകരമായ ഡ്രൈവിംഗ്; മിഡിൽടണിന് സമീപം ഡ്യുവൽ കാരിയേജിലൂടെ എതിർദിശയിലും യാത്ര; തടയാൻ ശ്രമിച്ച ഗാർഡ വാഹനത്തിലേക്ക് അമിതവേഗത്തിൽ ഇടിച്ചുകയറ്റി.
അയർലൻഡിലെ കൗണ്ടി കോർക്കിൽ ഗാർഡ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ഇലക്ട്രിക് പട്രോൾ കാർ ഉപയോഗിച്ച് നടത്തിയ അപകടകരമായ യാത്രയ്ക്കിടെ മറ്റൊരു ഗാർഡ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി. സംഭവത്തിൽ ഒരു ഗാർഡ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇരുപതു വയസ് പ്രായമുള്ള ഒരാളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ Carrigtwohill Garda സ്റ്റേഷന് പുറത്തുനിന്നാണ് ഇലക്ട്രിക് പട്രോൾ കാർ മോഷ്ടിക്കപ്പെട്ടത്. വാഹനത്തിന്റെ പിൻവശത്തെ ഗ്ലാസ് തകർത്താണ് പ്രതി അകത്തുകടന്നതെന്നാണ് റിപ്പോർട്ട്. സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന മറ്റൊരു ഗാർഡ വാഹനത്തിനും കേടുപാടുകൾ വരുത്തിയിരുന്നു.
മോഷ്ടിച്ച വാഹനവുമായി പ്രതി പിന്നീട് Midleton Garda സ്റ്റേഷനിലെത്തുകയും വാഹനത്തിലെ സൈറൺ പ്രവർത്തിപ്പിക്കുകയും ചെയ്തു. ഇതിനിടെ മിഡിൽടണിന് സമീപമുള്ള ഡ്യുവൽ കാരിയേജിന്റെ ഒരു ഭാഗത്ത് പ്രതി റോങ്ങ് സൈഡിൽ വാഹനം ഓടിച്ചതായും റിപ്പോർട്ടിലുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഗാർഡ ഉദ്യോഗസ്ഥർ റോഡിൽ സുരക്ഷാ വലയം തീർത്ത് വാഹനം തടയാൻ ശ്രമിച്ചു.
മോഷ്ടിച്ച വാഹനത്തിന്റെ നീക്കത്തിൽ സംശയം തോന്നിയ ഒരു ഗാർഡ ഉദ്യോഗസ്ഥൻ Middleton–Cork റോഡിലേക്കുള്ള സ്ലിപ്പ് റോഡിന് സമീപം തന്റെ പട്രോൾ കാർ കുറുകെയിട്ട് വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. രാവിലെയുള്ള തിരക്കേറിയ സമയത്ത് കോർക്ക് നഗരത്തിലേക്ക് യാത്ര ചെയ്തിരുന്ന പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി.എന്നാൽ മോഷ്ടിച്ച കാർ ഓടിച്ചിരുന്നയാൾ അമിതവേഗത്തിൽ ഗാർഡ പട്രോൾ കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗാർഡ വാഹനം ഏതാണ്ട് രണ്ടായി വളഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ഗാർഡ ഉദ്യോഗസ്ഥന് സംഭവസ്ഥലത്തുവെച്ച് തന്നെ ചികിത്സ നൽകി. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോർട്ട്.സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോർക്കിലെ ഗാർഡ സ്റ്റേഷനിലേക്ക് മാറ്റി. 24 മണിക്കൂർ വരെ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഗാർഡയ്ക്ക് അധികാരമുണ്ട്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments