കിൽക്കനി മലയാളി അസോസിയേഷൻ്റെ ‘ഓണഘോഷം 2023’ തുടക്കമായി

ജനപങ്കാളിത്തം കൊണ്ടും, കലാകായിക മത്സരങ്ങൾ കൊണ്ടും എക്കാലവും സജീവമായി പ്രവർത്തിക്കുന്നഅയർലൻഡിലെ ബ്രഹത്തായ മലയാളി സമൂഹങ്ങളിൽ ഒന്നായ ‘കിൽക്കനി മലയാളി അസോസിയേഷൻ്റെ’ ഓണഘോഷങ്ങൾക്ക് അടുത്ത മാസം ഒന്നാം തീയതി മുതൽ തുടക്കമാകുന്നു. എല്ലാം വർഷത്തെയും പോലെ,കിൽക്കനി മലയാളി അസോസിയേഷനിലെ, അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ്കിലോമീറ്റർ നടത്തം – എന്നാ ‘Walking challenge-2023 ‘ മൂന്നാം സീസണിന്, ജൂലൈ ഒന്നാം തീയതി മുതൽ ആരംഭമാകുന്നു.മുൻവർഷങ്ങളിൽ അൻപതിൽപ്പരം അംഗങ്ങൾ പങ്കെടുക്കുകയും, ഒരുമാസം കൊണ്ട് നൂറിൽപ്പരം കിലോമീറ്ററുകൾ നടന്ന്, … Read more

കിൽക്കനി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ നാളെ

കിൽക്കനി മലയാളി അസോസിയേഷൻ്റെ, ക്രിസ്തുമസ്സ് – പുതുവത്സരാ ആഘോഷങ്ങൾ ജനുവരി 7- മാം തീയതി ശനിയാഴ്ച, കിൽക്കനി O’Loughlin Gaels GAA Club ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് കിൽക്കനി കൗണ്ടി മേയർ ഉദ്ഘാടനം നിർവഹിക്കുകയും, തുടർന്ന് ക്രിസ്തുമസ്സ് കരോൾ ഗാനമത്സരവും, കിൽക്കനി മലയാളി അസോസിയേഷൻ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറുകയും ചെയ്യുന്നു. കിൽക്കനിയിലെ ക്രിസ്തുമസ് പുതുവത്സരാ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, അയർലൻഡിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ‘ കുടിൽ ബാൻഡിൻ്റെ ‘ സംഗീതനിശയും തുടർന്ന് … Read more

മോഷ്ടിച്ച കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചയാൾ അപകടത്തിൽപ്പെട്ട് മരിച്ചു ; കാറിലുണ്ടായിരുന്ന പതിനാറുകാരിക്ക് ഗുരുതര പരിക്ക്

മോഷ്ടിച്ച കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ അപകടത്തില്‍ പെട്ട് മരിച്ചു. കാറിലുണ്ടായിരുന്ന പതിനാറുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കില്‍ക്കെന്നി ഗ്രീന്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 37 കാരനായ Dale Fogarty ആണ് കൊല്ലപ്പെട്ടത്. പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടി കാറില്‍ കില്‍ക്കെന്നിയിലെത്തിയത്. കാര്‍ നിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ കാറിലാക്കി പിതാവ് കോഫി വാങ്ങിക്കാനായി പുറത്തേക്കിറങ്ങി. ഈ സമയത്ത് കാറിലേക്ക് കയറിയ Dale Fogarty കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. അമിത വേഗതയില്‍, അപകടകരമായ രീതിയിലായിരുന്നു ഇയാള്‍ വാഹനമോടിച്ചിരുന്നത്. തുടര്‍ന്ന് … Read more

കിൽക്കനി മലയാളി അസോസിയേഷന് (KMA), പുതിയ നേതൃത്വം ചുമതലയേറ്റു.

അയർലൻഡിലെ ബ്രഹത്തായ മലയാളി കൂട്ടായ്മകളിൽ ഒന്നായ Kilkenny Malayali Association (KMA) ൻ്റെ ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, കിൽക്കനി Neighborhood ഹാളിൽ വച്ച് നടത്തപ്പെട്ടു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് ജനറൽ ബോഡിയാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ, പ്രസിഡൻ്റായി ശ്രീ. ഷിനിത്ത് എ.കെ, സെക്രട്ടറിയായി ശ്രീ. റോയി വർഗീസ്, ട്രഷർ ആയി ശ്രീ. സാവി ഷാജി, വൈസ് പ്രസിഡൻ്റായി ശ്രീ. ജോമി ജോസ്, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി. അനുപ്രിയ ശ്യാം, പി. ആർ. … Read more

അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാംമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉദ്ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു . ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ് എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at … Read more

കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ‘ പൊന്നോണം 2022’ ആഘോഷങ്ങൾ, ഈ മാസം പത്താം തീയതി ശനിയാഴ്ച്ച

രണ്ട് മാസങ്ങളോളം നീണ്ട് നിന്ന, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷങ്ങൾക്ക് ഈ മാസം 10 ശനിയാഴ്ച പരിസമാപ്തിയാകുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്ന ക്വിസ് മത്സരത്തിന്റെ ഫൈനലോടെ കൂടി ശനിയാഴ്ച്ച രാവിലെത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് തിരുവാതിര, ചെണ്ടമേളം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ, പഞ്ചഗുസ്തി, വടംവലി, മാവേലി മന്നൻ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും നടത്തപ്പെടുന്നു. കൂടാതെ അന്നേ ദിവസം, ശ്രീമതി. ജാക്വലിൻ മെമ്മോറിയിൽ ഓൾ അയർലൻഡ് മൂസിക്ക് മത്സരത്തിന്റെ … Read more

കിൽക്കെന്നിയിൽ മലയാളം മിഷൻ ക്ലാസ് ഉദ്ഘാടനവും ജോസഫ് മാഷിനു സ്വീകരണവും

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ ടി ജെ ജോസഫ് സാറിന് സ്വീകരണവും മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനവും കിൽക്കെന്നിയിൽ വച്ച് നടത്തുന്നു. കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയാണ് സ്വീകരണവും ക്ലാസും സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് 25-ആം തീയതി വൈകിട്ട് ആറുമണിക്കാണ് ഉദ്ഘാടനവും സ്വീകരണവും. പ്രൊഫസർ ടി ജെ ജോസഫ് എഴുതിയ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകൾ എന്ന കൃതിക്കാണ് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. അയർലണ്ടിൽ പുതുതായി ആരംഭിച്ച മലയാളം മിഷൻ ചാപ്റ്ററിന് കീഴിൽ … Read more

പ്രഥമ കിൽക്കനി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (KPL) – ലൂക്കൻ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

കിൽക്കനി വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഡബ്ലിൻ Tyrrelstown Cricket Ground -ൽ വെച്ച് നടന്നാ, പ്രഥമ കിൽക്കനി പ്രീമിയർ ക്രിക്കറ്റ് ലീഗിൽ (KPL), Lucan Confident Cricketers (LCC) വിജയികളായി. അയർലൻഡിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള, പതിനാറിൽപ്പരം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിന്റെ ഫൈനലിൽ Tallaght Super Kings -ടീം റണ്ണേഴ്സ് അപ്പ് ട്രോഫിയ്ക്കും അർഹരായി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് ലൂക്കൻ ക്ലബ്ബിലെ ബാറ്ററായ നവനീതും, മാൻ ഓഫ് ദി ടൂർണമെന്റായി … Read more

കിൽക്കെനിയിൽ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു;അഞ്ച് പേര്‍ക്ക് പരിക്ക്

അയര്‍ലന്‍ഡിലെ Co Kilkenny യില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. നാല്‍പത് വയസ്സിനടുത്ത് പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 4.50 ഓടെ യായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു.അപകടത്തില്‍ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്കും, കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ Waterford റീജിയണല്‍‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസ്സാര പരിക്കുകള്‍‍ മാത്രമുള്ള കാറിലെ യാത്രക്കാരെ Kilkenny St Luke’s ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് ഗാര്‍ഡ … Read more

ക്രാന്തിയുടെ കിൽക്കെനി യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

ഒക്ടോബർ 6 ന് കിൽക്കെനി യൂണിറ്റ് സമ്മേളളനം ഓൺലൈൻ zoom വഴി നടത്തി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗംവും Migrant Nurses Association കൺവീനറും ആയ സഖാവ്. വര്ഗീസ് ജോയ് നിർവഹിച്ചു.സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജീവൻ മാടപ്പാട്, ജോൺ ചാക്കോ, രതീഷ് സുരേഷ് എന്നിവർ യൂണിറ്റിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രാഹുൽ കണിയന്തറ അദ്ധ്യക്ഷനായ യോഗത്തിൽ സഖാവ് എഡ്വിൻ തോമസ് സ്വാഗതവും, സഖാവ് പ്രവീൺ. എം. പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി … Read more