ഒൻപതാമത് ആന്വൽ മാത്‍സ് ഒളിംപ്യാർഡിലെ 13 വിജയികളിൽ ഒരാളായി മലയാളിയായ അദ്വൈത് ജയേഷ്. ആയിരക്കണക്കിന് പേർ പങ്കെടുത്ത അന്തർദേശീയ ഗണിതശാസ്ത്ര മത്സരത്തിലാണ് നീന കമ്മ്യൂണിറ്റി നാഷണൽ സ്കൂൾ വിദ്യാർത്ഥിയായ അദ്വൈത് ഈ വമ്പൻ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. അദ്വൈത്തിന്റെ വിജയത്തിനുള്ള എല്ലാ ക്രെഡിറ്റും അവന്റെ അദ്ധ്യാപകർക്ക് അവകാശപ്പെട്ടതാണെന്നാണ് പിതാവ് നടരാജൻ പറയുന്നത്.
British Youth International College (BYITC) ആണ് മാർച്ച് 19 മുതൽ 26 വരെ എട്ട് ദിവസം നീണ്ടുനിന്ന ഈ ഓൺലൈൻ മത്സരം നടത്തിയത്. ഒരു മണിക്കൂറിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു മത്സര രീതി.
നാല് മുതൽ 14 വരെ പ്രായക്കാരായ ആയിരക്കണക്കിന് പേരാണ് ഇത്തവണത്തെ ആഗോള ഗണിതശാസ്ത്ര മത്സരത്തിന് എത്തിയിരുന്നത്. മത്സരത്തിൽ ജോയിന്റ് ലെവൽ 6 വിജയിയായി അദ്വൈത് മാറി. Mullingar സ്വദേശിയായ Kayden Temah Denhere മാത്രമാണ് അയർലണ്ടിൽ നിന്നും മത്സരത്തിൽ വിജയിച്ച മറ്റൊരാൾ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments