അയർലണ്ടിൽ ചികിത്സയ്ക്കിടെ രോഗിയുടെ കത്തിക്കുത്തേറ്റ് ഡോക്ടർക്ക് പരിക്ക്. ഡബ്ലിനിലെ ഉഷേഴ്‌സ് ഐലൻഡിലുള്ള മെഡിക്കൽ സെന്ററിലാണ് വെള്ളിയാഴ്ച (ഒക്ടോബർ 30) രാവിലെ രോഗി ഡോക്ടറെ കുത്തിയത്
പരിക്കേറ്റ ഡോക്ടറെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയുടെ ഭാഗമായി രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്ന് രോഗി കത്തിയുപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. മെഡിക്കൽ സെന്ററിലെ ജീവനക്കാർ ഉടൻതന്നെ എമർജൻസി സർവീസുകളെ വിവരമറിയിച്ചു.തുടർന്ന് ഗാർഡയുടെ ആംഡ് ഫോഴ്സ് സേനയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റ ഡോക്ടർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ആംബുലൻസിൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന അറുപതുകാരനെ ഗാർഡ സംഭവസ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.ഭവനരഹിതർക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും ചികിത്സ നൽകുന്ന കേന്ദ്രമാണ് ഉഷേഴ്‌സ് ഐലൻഡിലെ ഡേ ഹോസ്പിറ്റൽ. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments