അയർലൻഡിൽ മഹേഷ് കുഞ്ഞുമോൻ പങ്കെടുക്കുന്ന സർഗോത്സവം നവംബർ 27ന്

By Rose Malayalam Desk

ഡബ്ലിൻ: പ്രശസ്ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ മുഖ്യ അവതാരകനായെത്തുന്ന സർഗോത്സവം 2026 നവംബർ 27 വെള്ളിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ഡബ്ലിൻ തപസ്യയുടെയും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഇടവകയുടെയും ആഭിമുഖ്യത്തിൽ ചാരിറ്റി ഫണ്ട് സമാഹരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡബ്ലിൻ 24-ലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടി വൈകുന്നേരം ഏഴിന് ആരംഭിക്കും. ആറുമണി മുതൽ പ്രവേശനം അനുവദിക്കും.

മിമിക്രി, സംഗീതം, നൃത്തം, വിവിധ ബാൻഡുകളുടെ സംഗീതാവതരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഉൾക്കൊള്ളുന്ന സർഗോത്സവം അയർലൻഡിലെ മലയാളി സമൂഹത്തിന് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കലയും വിനോദവും കോർത്തിണക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. മലയാളി സമൂഹത്തിന്റെ കലാസ്നേഹവും കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിക്കുന്ന ഈ സംരംഭത്തിലേക്ക് ഏവരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.

Biju L.Nadackal, PRO, Department of Communication, Media & Public Relations

Syro Malabar Catholic Church, Ireland, St. Thomas Pastoral Centre, 19 St. Antonys Road, Rialto, Dublin 8
+353 15617158 /+353 876653881

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments