ജയ് മൂന്ദ്രയുടെ  മികവിൽ നമീബിയയെ തകർത്തെറിഞ്ഞ് അയർലൻഡ്; നാലാം ഏകദിനത്തിൽ 130 റൺസിന്റെ തകർപ്പൻ ജയം

By Rose Malayalam Desk

വിൻഡ്‌ഹോക്ക്: നമീബിയക്കെതിരായ നാലാം ഏകദിനത്തിൽ അയർലൻഡിന് മിന്നുന്ന വിജയം. ആവേശകരമായ മത്സരത്തിൽ 130 റൺസിനാണ്  അയർലൻഡ്  ആതിഥേയരെ തോൽപ്പിച്ചത്. ഈ ജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി. ഇന്ത്യൻ വംശജനായ  ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ജയ്യ്  മൂന്ദ്രയുടെ (Jai Moondra) അമ്പരപ്പിക്കുന്ന  ബൗളിംഗ് മികവാണ് ജയം  അയർലൻഡിന് സമ്മാനിച്ചത് . മത്സരത്തിൽ വെറും 26 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് ജയ് മൂന്ദ്ര വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസിന്റെ വലിയ വിജയലക്ഷ്യമാണ് നമീബിയക്ക് മുന്നിൽ വെച്ചത്. മികച്ച ബാറ്റിംഗ് പുറത്തെടുത്ത ജോർജ് ഡോക്ട്രെൽ പുറത്താകാതെ 47 റൺസും, കർട്ടിസ് കാംഫർ 66 റൺസും, ടിം ടെക്ടർ 73 റൺസും നേടി ടീമിനെ മികച്ച സ്കോറിലേയ്ക്ക്   നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് ജയ് മൂന്ദ്രയുടെ മാന്ത്രിക  ബൗളിംഗ്  കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 41 ഓവറിൽ 168 റൺസിന് നമീബിയയുടെ എല്ലാ വിക്കറ്റുകളും വീണു. 10 ഓവറിൽ വെറും 26 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റ് വീഴ്ത്തിയ ജയ് മൂന്ദ്ര തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. നമീബിയൻ നിരയിൽ പുറത്താകാതെ 51 റൺസ് എടുത്ത ബെർണാഡ് ഷോൾട്‌സിന് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്.

പരമ്പരയിലെ നിർണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇനി നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments