വിന്ററിൽ ഡ്രൈവർമാർ സാധാരണ ചെയ്യുന്ന കാര്യം ; പിടിച്ചാൽ 2000 യൂറോ പിഴയും തടവും

By Rose Malayalam Desk

വിന്ററിൽ മലയാളികൾ ഉൾപ്പെടെ അയർലണ്ടിലെ ഡ്രൈവർമാർ സാധാരണ ചെയ്യുന്ന കാര്യം നിയമവിരുദ്ധവും അധികാരികൾ പിടിച്ചാൽ 2000 യൂറോ പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റവുമാണ്. അയർലൻഡിൽ ശൈത്യകാലത്ത് തണുപ്പുള്ള രാവിലകളിൽ കാർ സ്റ്റാർട്ട് ചെയ്ത് ഹീറ്റർ പ്രവർത്തിപ്പിച്ച ശേഷം, വാഹനം ചൂടാകാനും വിൻഡ്ഷീൽഡിലെ മഞ്ഞ് ഉരുകാനും കാത്തിരിക്കുമ്പോൾ വീട്ടിനുള്ളിലേക്ക് പോകുന്ന പതിവ് ഡ്രൈവർമാർക്ക് നിയമനടപടി നേരിടേണ്ടിവന്നേക്കാം. പൊതുനിരത്തിൽ എഞ്ചിൻ പ്രവർത്തിക്കുന്ന നിലയിൽ വാഹനം ശ്രദ്ധിക്കാതെ വിടുന്നത് നിയമവിരുദ്ധമാണ് എന്ന കാര്യം പലർക്കും അറിയില്ല

1963-ലെ Road Traffic (Construction, Equipment and Use of Vehicles) Regulations-ലെ Regulation 87 പ്രകാരം, പൊതുനിരത്തിൽ എഞ്ചിൻ പ്രവർത്തിക്കുന്ന നിലയിൽ വാഹനം unattended ആയി വിടുന്നത് കുറ്റകരമാണ്. കാർ ചൂടാക്കാനോ വിൻഡ്ഷീൽഡിലെ ഐസ് നീക്കാനോ വേണ്ടിയാണെങ്കിലും നിയമത്തിൽ ഇളവില്ല.ആദ്യ നിയമലംഘനത്തിന് €1,000 വരെ പിഴ ലഭിക്കാം. രണ്ടാമത്തെ കുറ്റത്തിന് പിഴ €2,000 വരെ ഉയരാം. 12 മാസത്തിനുള്ളിൽ മൂന്നാമതോ അതിലധികമോ തവണ നിയമലംഘനം നടത്തിയാൽ €2,000 വരെ പിഴയ്ക്കൊപ്പം മൂന്ന് മാസം വരെ തടവോ, പിഴയും തടവും ഒരുമിച്ചോ കോടതി വിധിച്ചേക്കാം.

വീടിന് മുന്നിലുള്ള പൊതുവഴിയിൽ കാർ പാർക്ക് ചെയ്തിട്ട് എഞ്ചിൻ പ്രവർത്തിപ്പിച്ച് അകത്തേക്ക് പോകുന്നതും നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ സ്വകാര്യ driveway-യിൽ വാഹനം നിർത്തിയിട്ടുള്ള സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്.നിയമപരമായ ശിക്ഷയ്ക്കു പുറമേ, എഞ്ചിൻ പ്രവർത്തിക്കുന്ന നിലയിൽ വാഹനം ശ്രദ്ധിക്കാതെ വിടുന്നത് കാർ മോഷണത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. തണുപ്പുള്ള രാവിലകളിൽ വാഹനങ്ങൾ എളുപ്പത്തിൽ മോഷ്ടാക്കളുടെ ലക്ഷ്യമാകാമെന്ന് AA Ireland മുന്നറിയിപ്പ് നൽകുന്നുണ്ട്.

വിന്ററിൽ കാർ ചൂടാക്കുന്നതിനും വിൻഡ്ഷീൽഡിലെ മഞ്ഞ് നീക്കുന്നതിനും ഡ്രൈവർമാർ ശ്രദ്ധിക്കണം. എന്നാൽ പൊതുനിരത്തിൽ എഞ്ചിൻ പ്രവർത്തിപ്പിച്ചുകൊണ്ട് വാഹനം unattended ആയി വിടുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments