ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ മലയാളിയായ ഫെൽജിൻ ജോസ്

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ Cabra- Glasnevin പ്രദേശത്ത് നിന്നും ഗ്രീന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ മലയാളിയായ ഫെല്‍ജിന്‍ ജോസ്. പരിസ്ഥിതി പ്രവര്‍ത്തകനും, DCU-വില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ഫെല്‍ജിന്‍, Neasa Hourigan TD, മന്ത്രി Roderic O’Gorman എന്നിവര്‍ക്കൊപ്പം ഡബ്ലിന്റെ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡബ്ലിനിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ നിക്ഷേപം നടത്താനും, ഗതാഗതസംവിധാനം കൂടുതല്‍ സുരക്ഷിതവും, കാര്യക്ഷമവും, മാലിന്യരഹിതവുമായ തരത്തിലാക്കാനും താന്‍ പ്രയത്‌നിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഫെല്‍ജിന്‍ വ്യക്തമാക്കുന്നു. താമസിക്കാന്‍ വീടുണ്ടാകുക … Read more

ഡബ്ലിനിലെ പുതിയ പാർക്ക് അഭിമാനകരമായ അന്താരാഷ്ട്ര അവാർഡ് നേട്ടത്തിൽ

ഡബ്ലിനിലെ ഏറ്റവും പുതിയ പാര്‍ക്കായ Bridgefoot Street Park പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബുധനാഴ്ച നടന്ന ചടങ്ങില്‍ ഡബ്ലിന്‍ മേയറായ Alison Gilliland ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പാര്‍ക്ക് പൊതുസമൂഹത്തിന് സമര്‍പ്പിച്ചത്. Liberties-ല്‍ നിര്‍മ്മിച്ച പാര്‍ക്ക് അഭിമാനകരമായ Landezine International Landscape Award-ന് അര്‍ഹമായിട്ടുണ്ട്. ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ചറിലെ വ്യത്യസ്തവും, നവീനവുമായ രീതിക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ഇത്. 2016 മുതലാണ് അവാര്‍ഡ് നല്‍കാന്‍ ആരംഭിച്ചത്. ഉപേക്ഷിക്കപ്പെട്ട പ്രദേശത്ത് മരങ്ങളും, പുല്ലും നട്ടുപിടിപ്പിച്ചും, ലാന്‍ഡ് സ്‌കേപ്പുകള്‍ ഉണ്ടാക്കിയെടുത്തുമാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. … Read more

ഡബ്ലിന്റെ പുതിയ മേയറായി Daithi de Róiste

പുതിയ ഡബ്ലിന്‍ മേയറായി Fianna Fail കൗണ്‍സിലര്‍ Daithi de Róiste. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് നഗരത്തിന്റെ 355-ആം മേയറായി Róiste തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രീന്‍ പാര്‍ട്ടിയുടെ Caroline Conroy പടിയിറങ്ങിയതോടെയാണ് പുതിയ മേയര്‍ക്ക് വേണ്ടി വോട്ടെടുപ്പ് നടന്നത്. 2014-ല്‍ 26-ആം വയസിലാണ് Róiste, കൗണ്‍സിലറാകുന്നത്. Ballyfermot/Drimnagh പ്രദേശത്ത് നിന്നാണ് ഇദ്ദേഹം വിജയിച്ചത്. Fianna Fail-ന്റെ Claire O’Connor-നെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുത്തിട്ടുണ്ട്.

Coolock-ൽ വൃദ്ധജനങ്ങൾക്കായി 32 വീടുകൾ നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ; ചെലവ് 14.5 മില്യൺ

Coolock-ലെ Glin Court Older Persons housing complex-ന്റെ പുനരുജ്ജീകരണം അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവിലെ ഹൗസിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റി, വയോധികര്‍ക്കായി പുതിയ 32 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുക. പ്രദേശത്ത് നിര്‍മ്മിക്കുന്ന പുതിയ കമ്മ്യൂണിറ്റി സെന്ററും, അടുക്കളയും വഴി Glin Court-ലെ താമസക്കാര്‍ക്കും, മറ്റ് പ്രദേശവാസികള്‍ക്കും ഭക്ഷണവും ലഭ്യമാക്കും. Meals-on-wheels രീതിയിലായിരിക്കും ഇത്. National Disability Authority’s Buildings for Everyone-ന്റെ നിയമങ്ങള്‍ അനുസരിച്ചാണ് വീടുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ വീടുകള്‍ വീല്‍ … Read more

ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഡബ്ലിനിലെ പാലം ഇനിമുതൽ Bloody Sunday Bridge എന്ന് അറിയപ്പെടും

ഡബ്ലിനിലെ Clonliffe Bridge/Russell Street Bridge ഇനിമുതല്‍ Bloody Sunday Bridge എന്നറിയപ്പെടും. 1920 നവംബര്‍ 21-ന് RIC/Auxiliaries/Black and Tans എന്നിവര്‍ ചേര്‍ന്ന് 14 സാധാരണ പൗരന്മാരെ കൊലപ്പെടുത്തിയതിന്റെ സ്മാരകമായാണ് പാലത്തിന് ഔദ്യോഗികമായി പുതിയ പേര് നല്‍കുന്നത്. അയര്‍ലണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലുള്ള പോലീസ് സേനയായിരുന്നു RIC/Auxiliaries/Black and Tans. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവോട്ടെടുപ്പ് നടക്കുകയായിരുന്നു. അതേസമയം പാലത്തിന്റെ പേര് മാറ്റുന്നതിനെതിരെ ഡബ്ലിന്‍ സിറ്റി … Read more

സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ ഏഴു നിലകളുള്ള ഹോട്ടൽ നിർമ്മിക്കാൻ കൗൺസിലിന്റെ അനുമതി

ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ ഏഴ് നില ഹോട്ടല്‍ കെട്ടാന്‍ അനുമതി നല്‍കി സിറ്റി കൗണ്‍സില്‍. Iveagh Gardens-ന് അഭിമുഖമായി 120 റൂമുകളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുന്നത് Charlie and Max O’Reilly Hyland ആണ്. നഗരത്തിന്റെ ഉള്‍ഭാഗത്ത് നവീനമായ രീതിയിലുള്ള ഹോട്ടല്‍ നിര്‍മ്മിക്കപ്പെടുമെന്നാണ് പ്ലാനിങ് അനുമതി നല്‍കവേ കൗണ്‍സില്‍ പറഞ്ഞത്. ഹോട്ടല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അടുത്തായി തന്നെ ഗതാഗതമടക്കമുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. നിലവിലെ കെട്ടിടങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലല്ല ഹോട്ടല്‍ പണിയുകയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നിലവിലെ ചരിത്രപ്രാധാന്യമുള്ള … Read more

ഡബ്ലിനിൽ 853 സോഷ്യൽ, കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ കൗൺസിലർമാരുടെ അംഗീകാരം; പദ്ധതി വഴി 204,000 യൂറോയ്ക്ക് വീടുകൾ ലഭ്യമാകും

ഡബ്ലിനിലെ Santry-യിലുള്ള Oscar Traynor Road-ല്‍ 853 സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലര്‍മാരുടെ അംഗീകാരം. എട്ട് വര്‍ഷം മുമ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്ന പദ്ധതിക്കാണ് പലതവണ നടത്തിയ പുനഃപരിശോധനകള്‍ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കൗണ്‍സിലിന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന ഏറ്റവും വലിയ ഭൂമികളില്‍ ഒന്നാണ് Oscar Traynor Road-ലേത്. 23-നെതിരെ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗണ്‍സിലര്‍മാര്‍ പദ്ധതി അംഗീകരിച്ചത്. Fianna Fail, Fine Gael, Green Party എന്നിവര്‍ക്കൊപ്പം ഭൂരിപക്ഷം Labour … Read more

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തിൽ മ്യൂറൽ പെയിന്റിംഗ്; കലാപ്രവർത്തകർക്ക് 4,500 യൂറോ പിഴയിട്ട് കോടതി

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തില്‍ അനധികൃതമായി മ്യൂറല്‍ പെയിന്റിങ് നടത്തിയ കലാപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് 4,500 യൂറോയോളം പിഴയിട്ട് കോടതി. ഡബ്ലിനിലെ Paradigm Arts Group Ltd എന്ന സംഘടനയോടാണ് പിഴയടയ്ക്കാനും, നേരിട്ട് ഹാജരാകാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ലാണ് നഗരത്തിലെ Grantham Street-ലുള്ള Grantham Cafe കെട്ടിടത്തിന്റെ ഒരു വശത്തായി Think & Wonder എന്ന പേരില്‍ സംഘം മ്യൂറല്‍ പെയിന്റ്ിങ് വരച്ചത്. ശേഷം ഇത് മാറ്റി മറ്റൊരു ചിത്രവും വരച്ചു. എന്നാല്‍ സംരക്ഷിത കെട്ടിടമാണ് … Read more