കോർക്ക് എയർപോർട്ടിൽ നിന്നും 23 പുതിയ Ryanair സർവീസുകൾ; ടിക്കറ്റ് വില 24.99 യൂറോ മുതൽ!

പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Ryanair, വരുന്ന ശീതകാലം പ്രമാണിച്ച് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. Barcelona, Fuerteventura, Paris, Seville, Treviso തുടങ്ങിയ വിനോദകേന്ദ്രങ്ങളടക്കം 23 എയര്‍പോര്‍ട്ടുകളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍. ഇതിന് പുറമെ Lanzarote, Tenerife അടക്കം ആറ് ഇടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടിനായി മൂന്ന് പുതിയ വിമാനങ്ങളും എത്തിക്കുന്നുണ്ട്. 100 മില്യണ്‍ യൂറോ മുടക്കി വിപുലീകരിക്കുന്ന സര്‍വീസ് കാരണം പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ തുടങ്ങി 30 … Read more

Ryanir മേധാവിയുടെ മുഖത്ത് ക്രീം പൈ കൊണ്ടടിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

ഐറിഷ് വിമാനക്കമ്പനിയായ Ryanair മേധാവി Michael O’Leary-യുടെ മുഖത്ത് ക്രീം പൈ തേച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ യൂറോപ്യന്‍ കമ്മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാവിലെ O’Leary നിവേദനം സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന അദ്ദേഹത്തിനടുത്തെത്തിയ രണ്ട് സ്ത്രീകള്‍ മുഖത്തും, തലയ്ക്ക് പിന്നിലും ക്രീം പൈ കൊണ്ട് അടിക്കുകയായിരുന്നു. ‘ബെല്‍ജിയത്തിലേയ്ക്ക് സ്വാഗതം! നിങ്ങളുടെ …. വിമാനങ്ങളുടെ മലിനീകരണം നിര്‍ത്തൂ’ എന്ന് ഇവരിലൊരാള്‍ ആക്രോശിക്കുകയും ചെയ്തു. അതേസമയം ‘നന്നായി’ എന്ന് പ്രതികരിച്ച Michael O’Leary, കര്‍ച്ചീഫ് ഉപയോഗിച്ച് … Read more

ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് പ്രതിസന്ധി പരിഹരിക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് Ryanair

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ Ryanair മുന്നോട്ടുവച്ച നിര്‍ദ്ദേശം തള്ളി എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ DAA. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ആവശ്യത്തിന് കാര്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലിയ അസൗകര്യമാണ് നേരിടുന്നത്. കഴിഞ്ഞ വാരാന്ത്യം ആകെയുള്ള 23,000 കാര്‍ പാര്‍ക്കിങ് സ്‌പേസുകളിലേയ്ക്കുള്ള ടിക്കറ്റുകളും വിറ്റുപോയതിനാല്‍, പാര്‍ക്കിങ് ലഭിക്കാത്തവര്‍ പൊതുഗതാഗതസൗകര്യം ഉപയോഗിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ക്കിങ് പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ DAA-യ്ക്ക് കീഴില്‍ എയര്‍പോര്‍ട്ടിന് സമീപത്തായി തന്നെ ധാരാളം സ്ഥലമുണ്ടെന്നും അത് താല്‍ക്കാലിക കാര്‍ പാര്‍ക്കിങ്ങിനായി … Read more

1.43 ബില്യൺ വാർഷികലാഭം നേടി ഐറിഷ് വിമാനക്കമ്പനി Ryanair

യാത്രക്കാരുടെ എണ്ണവും, ടിക്കറ്റ് നിരക്കും കൂടിയ സാഹചര്യത്തില്‍ 1.43 ബില്യണ്‍ യൂറോയുടെ വാര്‍ഷിക ലാഭം നേടി ഐറിഷ് വിമാനക്കമ്പനി Ryanair. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 2021-2022-ല്‍ 355 മില്യണ്‍ യൂറോയുടെ നഷ്ടം ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി നേരിട്ടിരുന്നു. എന്നാല്‍ 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 168.6 മില്യണ്‍ യാത്രക്കാരുടെ വര്‍ദ്ധനയാണ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 74% പേരാണ് അധികമായി Ryanair ഉപയോഗിച്ചത്. യാത്രക്കാരുടെ എണ്ണക്കൂടുതല്‍ മാത്രമല്ല, ടിക്കറ്റ് നിരക്കുകള്‍ … Read more

ഫ്രാൻസിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്; 220 ഫ്‌ളൈറ്റുകൾ റദ്ദാക്കി Ryanair

ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പണിമുടക്ക് കാരണം തിങ്കളാഴ്ച (മെയ് 1) തങ്ങളുടെ 220 വിമാനസര്‍വീസുകള്‍ റദ്ദാക്കുമെന്നറിയിച്ച് ഐറിഷ് വിമാനക്കമ്പനിയായ Ryanair. ഫ്രാന്‍സിലേയ്‌ക്കോ, ഫ്രാന്‍സിന്റെ എയര്‍ സ്‌പേസിലൂടെയോ യാത്ര ചെയ്യാനിരിക്കുന്ന 40,000 പേരെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 1 തിങ്കളാഴ്ച French Air Traffic Controllers (ATCs) നടത്തിവരുന്ന സമരം 51-ആം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പണിമുടക്ക്. ഈ വര്‍ഷം നേരത്തെ നടന്ന പണിമുടക്ക് കാരണം തങ്ങളടെ 3,700 സര്‍വീസുകള്‍ റദ്ദാക്കിയത്, 666,000 യാത്രക്കാരെ … Read more

ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍. 120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡബ്ലിന്‍ തങ്ങളുടെ … Read more

ഡബ്ലിൻ എയർപോർട്ടിൽ റൺവേക്ക് അടിയിലൂടെ ടണൽ നിർമ്മാണം; പദ്ധതി അനാവശ്യമെന്ന് Ryanair

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയ്ക്ക് അടിയിലൂടെ 700 മീറ്റര്‍ നീളമുള്ള ടണല്‍ നിര്‍മ്മിക്കാനുള്ള DAA നീക്കത്തിനെതിരെ വിമാന ഓപ്പറേറ്റര്‍മാരായ Ryanair. എയര്‍പോര്‍ട്ടിന്റെ കിഴക്ക് വശത്ത് നിന്നും പടിഞ്ഞാറ് വശത്തേയ്ക്ക് എളുപ്പത്തില്‍ എത്തുന്ന തരത്തിലാണ് റണ്‍വേയ്ക്ക് അടിയില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി DAA മുന്നോട്ട് വച്ചത്. റണ്‍വേ, ടാക്‌സി വേ എന്നിവയുമായി കൂടിക്കലരാതെ സുഗമമായ യാത്രയാണ് ഇതുവഴി വാഗ്ദാനം ചെയ്യുന്നത്. ടണല്‍ അടക്കം ആകെ 1.1 കി.മീ ദൂരമാണ് റോഡിന് ഉണ്ടാകുക. അതേസമയം 200 മില്യണ്‍ യൂറോയിലേറെ ചിലവിട്ട് … Read more

ഷാനൺ എയർപോർട്ടിൽ പുതിയ മെയിന്റനൻസ് കേന്ദ്രം തുറന്ന് Ryanair; 200 പേർക്ക് ജോലി നൽകും

ഷാനണ്‍ എര്‍പോര്‍ട്ടില്‍ വമ്പന്‍ മെയിന്റനന്‍സ് കേന്ദ്രം തുറന്നതിലൂടെ 200 പേര്‍ക്ക് ജോലി നല്‍കാന്‍ ഐറിഷ് വിമാനക്കമ്പനിയായ Ryanair. 10 മില്യണ്‍ യൂറോ മുടക്കി നിര്‍മ്മിച്ച കേന്ദ്രം ബുധനാഴ്ചയാണ് പ്രവര്‍ത്തനത്തിനായി തുറന്നത്. എഞ്ചിനീയര്‍മാര്‍, മെക്കാനിക്കുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കടക്കം ഇവിടെ ജോലി ഒഴിവുണ്ട്. 2026-ഓടെ കമ്പനിയിലെ വിമാനങ്ങളുടെ എണ്ണം 600 ആക്കി ഉയര്‍ത്താനാണ് Ryanair-ന്റെ പദ്ധതി. ഷാനണ്‍ എയര്‍പോര്‍ട്ടിലെ മെയിന്റന്‍സ് കേന്ദ്രം അതിന് ഉപോദ്ബലകമായി പ്രവര്‍ത്തിക്കും. ഷാനണ്‍ എയര്‍പോര്‍ട്ടിന്റെ ഭാവിയിലെ വളര്‍ച്ച കൂടി മുന്‍കൂട്ടിക്കണ്ടാണ് Ryanair ഇവിടെ നിക്ഷേപം … Read more

12 മാസത്തിനിടെ Ryanair-ന്റെ നഷ്ടം 355 മില്യൺ; ഈ വർഷം എങ്ങനെയെന്ന് പ്രവചിക്കുക അപ്രായോഗികമെന്നും സിഇഒ

കോവിഡ് ബാധിച്ച കഴിഞ്ഞ 12 മാസത്തിനിടെ തങ്ങള്‍ നേരിട്ട നഷ്ടം 355 മില്യണ്‍ യൂറോയാണെന്ന് ഐറിഷ് വിമാനക്കമ്പനി Ryanair. മാര്‍ച്ച് വരെയുള്ള 12 മാസത്തെ കണക്കാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഈ വര്‍ഷം മുന്നോട്ടും ഒന്നും പ്രവചിക്കാന്‍ സാധ്യമല്ലെന്നും, നഷ്ടം നികത്താമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്നും കമ്പനി പറയുന്നു. യൂറോപ്പില്‍ ഏറ്റവുമധികം വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് Ryanair. കോവിഡിന് മുമ്പത്തെ വര്‍ഷം 149 മില്യണ്‍ യാത്രക്കാര്‍ എന്ന റെക്കോര്‍ഡ് നേട്ടം കമ്പനി കൈവരിച്ചിരുന്നു. 2021-ല്‍ അത് 97 … Read more

ഒമിക്രോൺ തിരിച്ചടിയായി; ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് 96 മില്യൺ യൂറോ നഷ്ടം

അയര്‍ലണ്ടടക്കമുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിതീവ്രമായി വ്യാപിച്ചതോടെ ഡിസംബര്‍ മാസത്തില്‍ തങ്ങള്‍ക്ക് വന്‍ നഷ്ടം നേരിട്ടതായി ഐറിഷ് വിമാനക്കമ്പനി Ryanair. ഒമിക്രോണ്‍ വ്യാപനം കാരണം അന്താരാഷ്ട്ര യാത്രയ്ക്ക് വിലക്കും, കടുത്ത നിയന്ത്രണവും വന്നതോടെ വലിയ തിരിച്ചടിയാണ് കമ്പനി നേരിട്ടത്. 2021-ന്റെ മൂന്നാം പാദത്തില്‍ 96 മില്യണ്‍ യൂറോയുടെ നഷ്ടം നേരിട്ടതായി Ryanair പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2020-ല്‍ ഇതേ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടം 321 മില്യണ്‍ യൂറോയായിരുന്നു. 2021-ല്‍ ആകെ 250 മില്യണ്‍ യൂറോയ്ക്കും 450 മില്യണ്‍ … Read more