അയർലൻഡിലെ മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ആകർഷകമായ SIM Only ഓഫറുമായി Tesco Mobile. Clubcard അംഗങ്ങൾക്ക് പ്രതിമാസം വെറും 10 യൂറോയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഉൾപ്പെടെയുള്ള സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. Lidl-ന്റെ കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഓഫറുകൾക്ക് പിന്നാലെ Tesco Mobile കൂടി രംഗത്തെത്തിയതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ തിരഞ്ഞെടുപ്പുകൾ ലഭിക്കുകയാണ്.
ഇന്ത്യയിലേക്ക് വിളിക്കുന്ന പ്രവാസികൾക്കും ലാഭകരമായ പ്ലാൻ ആണ് ടെസ്കോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ, ലാൻഡ്‌ലൈൻ നമ്പറുകളിലേക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യമായി വിളിക്കാനുള്ള സൗകര്യവും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ വേറെയും രാജ്യങ്ങളിലേക്ക് ഫോൺ വിളിക്കാൻ ഈ ഇന്റർനാഷണൽ സൗകര്യം ഉപയോഗിക്കാം.
സാധാരണയായി പ്രതിമാസം 20 യൂറോ നിരക്കിലുള്ള പ്ലാനാണ് Clubcard വിലയിൽ 10 യൂറോയായി കുറച്ചിരിക്കുന്നത്. 24 മാസത്തേക്ക് ഈ നിരക്ക് ഗ്യാരന്റി നൽകുന്നുവെന്നതാണ് ഓഫറിന്റെ പ്രധാന ആകർഷണം.പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയ്ക്ക് പുറമെ Tesco Mobile നെറ്റ്‌വർക്കിലേക്ക് 5,000 മിനിറ്റും ടെക്സ്റ്റ് മെസേജുകളും ലഭിക്കും. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 5,000 മിനിറ്റ് കോളുകളും 5,000 SMS സന്ദേശങ്ങളും സൗജന്യമായി ഉപയോഗിക്കാം. കൂടാതെ.യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് 36.95 GB വരെ റോമിങ് ഡാറ്റയും ലഭിക്കും. 24 മാസത്തെ വില ഉറപ്പുണ്ടെങ്കിലും കരാർ പ്രതിമാസം പുതുക്കുന്ന രീതിയിലുള്ള Monthly Rolling Contract ആണ്. അതിനാൽ ദീർഘകാല കരാറിൽ കുടുങ്ങാതെ സേവനം ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് Tesco Clubcard പോയിന്റുകൾ നേടാനും അവസരമുണ്ട്. എന്നാൽ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ Clubcard നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റയും അന്താരാഷ്ട്ര കോളുകളും ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കും ഈ ഓഫർ പ്രയോജനകരമായേക്കും. പ്രത്യേകിച്ച് ഇന്ത്യയിലേക്ക് പതിവായി വിളിക്കുന്നവർക്ക് 300 അന്താരാഷ്ട്ര മിനിറ്റുകൾ അധിക ആനുകൂല്യമാണ്
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments