ബാക്കിയാവുന്നതെന്താണ്?കവിത എഴുതിയത് ദയാനന്ദ് കെ വി

By Rose Malayalam Desk

ബാക്കിയാവുന്നതെന്താണ്?മരിച്ചുകഴിഞ്ഞാൽ പയ്യാമ്പലത്ത് പ്രഭുക്കന്മാരുടെ അടുത്തായി ഉറങ്ങണം .

തേർഡ് ഏസിയിൽ നിന്നും ജനറൽ കമ്പാർട്മെന്റിലേക്ക് നോക്കുന്ന സുഖം .

തേർഡ് ഏസി ടിക്കറ്റ് കിട്ടാതെ വരാന്തയിൽ നിൽകുമ്പോൾ,ഡോറിന്റെ ഇടയിലൂടെ നുഴഞ്ഞിറങ്ങുന്ന തണുപ്.

ഒരു കഥ സൂചിപ്പിച്ചു .ആൾക്കാർ യാത്ര റിസേർവ് ചെയ്തുത്രെ!ഇനി നിക്കണം.

ഈ തണുപ് ഉടലിൽ പരക്കാൻ .

ടീട്ടി ഇടക്ക് ആക്രോശിച്ചു.ഇവിടെ ഒഴിവില്ലെന്നു പറഞ്ഞു.

അടുത്ത സ്റ്റേഷൻ ആവട്ടെ,അപ്പൊ ശെരിയാക്കിത്തരാം എന്ന്.

അപ്പോത്തെക്കും ട്രെയിൻ കണ്ണൂർ എത്തി.ആരൊക്കെയോ ചേർന്ന് ഓട്ടോ പിടിച്ചു തന്നു.

പയ്യാമ്പലത്തെത്തി .

ഉച്ചയോടെ ഡോറിന്റെ ഇടയിലൂടെ വന്ന തണുപ്,കൈവിരൽ നനച്ചു .

ഒരു വലിയ ഉടൽ!

കത്താതെ ബാക്കിയാകുന്നരണ്ടെല്ലിൻ കഷണങ്ങൾ.

ഒരിക്കലും കൂട്ടിയോജിപ്പിക്കാൻ പറ്റാത്തവിധം കരിഞ്ഞു കിടക്കുന്നു .

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments