നാല് ലക്ഷം യൂറോ വാർഷിക ശമ്പളമുള്ള HSE മേധാവി പടിയിറങ്ങിയത് വിവാദമാകുന്നു പുറത്താക്കൽ വിവാദത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമായതായി റിപ്പോർട്ടുകൾ.അയർലൻഡിലെ ആരോഗ്യസേവന സംവിധാനമായ HSE-യുടെ മേധാവി ആൻ ഒ’കോണർ (Anne O’Connor) പുറത്തായതിനെച്ചൊല്ലിയാണ്രാ ഷ്ട്രീയ വിവാദം ശക്തമാകുന്നത്.
ഏകദേശം നാല് ലക്ഷം യൂറോ വാർഷിക ശമ്പളമുള്ള ഉന്നത പദവിയിൽ നിന്നാണ് അവർ പുറത്തുപോയത്. പുറത്താക്കലുമായി ബന്ധപ്പെട്ട നടപടികളെയും തീരുമാനത്തെക്കുറിച്ച് സർക്കാരിലെ വിവിധ തലങ്ങളിൽ ഉണ്ടായ അറിവിനെയും ചൊല്ലി ആരോഗ്യമന്ത്രിയും മറ്റ് മന്ത്രിമാരും തമ്മിൽ ചോദ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നിരിക്കുകയാണ്.
പുറത്താക്കലിനെ ചൊല്ലി മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം
Anne O’Connor-യുടെ പുറത്താക്കൽ തീരുമാനം HSE ബോർഡിന്റേതാണെന്നാണ് ആരോഗ്യമന്ത്രി Jennifer Carroll MacNeill വിശദീകരിക്കുന്നത്. ബോർഡ് തീരുമാനത്തെക്കുറിച്ച് വ്യാഴാഴ്ച വിവരം ലഭിച്ചിരുന്നുവെന്നും, നടപടിയുടെ വിശദാംശങ്ങളിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
എന്നാൽ Taoiseach Micheál Martin, പുറത്താക്കൽ തീരുമാനത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ലഭിക്കുന്നതുവരെ അതിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. HSE ബോർഡ് കൂടുതൽ വിശദീകരണം നൽകണമെന്നും തീരുമാനത്തിലേക്ക് നയിച്ച നടപടികൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടെ HSE ബോർഡിന്റെ തീരുമാനത്തെ ആരോഗ്യ മന്ത്രി പിന്തുണയ്ക്കുമ്പോൾ, Taoiseach കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അകലം പാലിക്കുന്ന സാഹചര്യം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് പുറത്താക്കിയത്?
Anne O’Connor-യുടെ പ്രകടനവും നേതൃത്വവും സംബന്ധിച്ച് HSE ബോർഡ് വിലയിരുത്തൽ നടത്തിയിരുന്നുവെന്നാണ് വിശദീകരണം. സാമ്പത്തിക നിയന്ത്രണം, ജീവനക്കാരുടെ നിയമനം, ആശുപത്രികളിലെ അടിയന്തര ചികിത്സാ സംവിധാനങ്ങൾ, വെയിറ്റിംഗ് ലിസ്റ്റുകൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രകടന ലക്ഷ്യങ്ങളാണ് വിലയിരുത്തലിൽ ഉൾപ്പെട്ടിരുന്നത്.
എന്നാൽ പുറത്താക്കലിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ പൊതുജനങ്ങൾക്ക് വിശദമായി വെളിപ്പെടുത്തിയിട്ടില്ല. O’Connor പുറത്താക്കൽ നടപടിയെ ചോദ്യം ചെയ്യുകയും നിയമപരമായി നേരിടാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ പോയാൽ അവർക്ക് ഒന്നര ലക്ഷം മില്യൺ യൂറോ വരെ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് നിയമരംഗത്തെ വിദഗ്ധ അഭിപ്രായപ്പെടുന്നത്.
€4 ലക്ഷം വാർഷിക ശമ്പളമുള്ള ഉന്നത പദവിയിൽ നിന്ന് വെറും ഒൻപത് മാസത്തിനുള്ളിൽ പുറത്താകേണ്ടിവന്ന സംഭവം, HSE-യുടെ നേതൃത്വത്തിലും സർക്കാരിന്റെ ഇടപെടലുകളിലും പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments