ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്: പുരസ്‌കാര നിറവിൽ അയർലൻഡ് മലയാളി നിർമാണ പങ്കാളിയായ ചിത്രം ; ‘ഋ’ നേടിയത് മൂന്ന് പുരസ്കാരങ്ങൾ

2021 ലെ ജെ.സി ഡാനിയേല്‍ ഫൌണ്ടേഷന്‍ സിനിമാ പുരസ്കാര പ്രഖ്യാപനത്തില്‍ അയര്‍ലന്‍ഡ് മലാളികള്‍ക്കും സന്തോഷിക്കാം. അയര്‍ലന്‍ഡ് മലയാളിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിര്‍മ്മാണ പങ്കാളിയായ ‘ഋ’ എന്ന ചലച്ചിത്രം മൂന്ന് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച അവലംബിത തിരക്കഥ-(ഡോ. ജോസ് കെ മാനുവല്‍), മികച്ച ഗായിക-(മഞ്ജരി) എന്നീ പുരസ്കാരങ്ങളാണ് ‘ഋ’ നേടിയത്. ഫാ. വര്‍ഗ്ഗീസ് ലാലാണ് ഋ എന്ന ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ നിര്‍മ്മാണ പങ്കാളിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലാണ് താമസിക്കുന്നത്. അവാര്‍ഡ് നേട്ടത്തില്‍ … Read more

പ്രതാപ് പോത്തൻ വിട വാങ്ങി

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍(70 ) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. മമ്മൂട്ടി നായകനായ സി.ബി.ഐ 5 ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി അവാര്‍ഡ്, സൈമ അവാര്‍ഡ് തുടങ്ങി … Read more

മത ഭീകരതയുടെ ഇരയായ പ്രൊഫ. ടി. ജെ. ജോസഫ് ഡബ്ലിൻ മേയറെ സന്ദർശിച്ചു

അയർലന്‍ഡിൽ സന്ദർശനത്തിന് എത്തിചേർന്ന പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ. ബേബി പെരേപ്പാടനും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ചയിൽ താൻ നേരിട്ട മത തീവ്രവാദത്തിന്റെ അനുഭവങ്ങൾ മേയറുമായി ജോസഫ്‌ മാഷ് പങ്കുവെച്ചു. ഇന്ത്യയിൽ നടക്കുന്ന മതതീവ്രവാദ ആക്രമണങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വേണ്ടത്ര വാർത്താ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് മേയർക്ക് ബോധ്യപ്പെട്ടു. തദവസരത്തിൽ ജോസഫ് മാഷ് രചിച്ച ആത്മകഥ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിൻറെ ഇംഗ്ലീഷ് … Read more

അയർലൻഡ് വിഷയമാക്കി അഞ്ചു പുസ്തകങ്ങൾ രചിച്ച് റിക്കാർഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂർ രാജരാജവർമ്മ

അയർലന്‍ഡ് വിഷയമാക്കി അഞ്ചു പുസ്തകങ്ങൾ രചിച്ച് റിക്കാര്‍ഡ് സ്ഥാപിച്ച് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ.1.അയർലണ്ടിലെ രാജ്നന്ദിനിക്ക്2.രഘുനന്ദാ താര വിളിക്കുന്നു3.ഡബ്ളിൻ ഡയറി4.ഐറിഷ് കഥകൾ5.ഗളിവറുടെ സഞ്ചാരങ്ങൾ (സംഗൃഹീത പുനരാഖ്യാനം) എന്നിവയാണ് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ .ഇവയുൾപ്പെടെ 105 കൃതികളുടെ കർത്താവാണ് എഴുമറ്റൂര്‍. അയർലന്‍ഡിലെ രാജ്നന്ദിനി എന്ന രചനയ്ക്ക് സി.അച്യുതമേനോൻ ഫൗണ്ടേഷന്റെകെ.വി.സുരേന്ദ്രനാഥ് അവാർഡ് ലഭിച്ചിട്ടുണ്ട്.കൂടാതെ മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്രഭാഷാപ്രചാർ സമിതിയുടെ ഭാഷാപുരസ്കാരം ഉൾപ്പെടെ ഒരു ഡസനിലേറെ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഡൽഹിയിലെ മലയാളഭാഷാപഠനകേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശിൽപ്പിയാണ്.കേരള സർക്കാരിന്റെ ഭാഷാവിദഗ്ധനായിരുന്നു.പ്രൊഫ .എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറിയും … Read more

പി ടി ഉഷ , ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

മലയാളികളുടെ അഭിമാനമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. ഇവർക്ക് പുറമെ വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.പ്രഖ്യാപനത്തിന് പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ” അദ്ദേഹം ട്വീറ്റ് ചെയ്തു. ഉഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പ്രധാനമന്ത്രി വാർത്ത പങ്കുവച്ചത്. 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെ … Read more

ഭരണഘടന വിരുദ്ധ പരാമർശം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചു

ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച് പരാമര്‍ശം നടത്തിയ കേരള സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യമന്ത്രി സജി ചെറിയാന്‍ രാജിവച്ചു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകീട്ടാണ് സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി.പി.ഐ.എം നടത്തിയ പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ചില പരാമര്‍ശങ്ങള്‍ സജി ചെറിയാന്‍ നടത്തിയത്. ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളും, നിയമവിദഗ്ധരും മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു. ഇന്ന് രാവിലെ മുതല്‍ തന്നെ തിരുവനന്തപുരം എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് വലിയ ചര്‍ച്ചകള്‍ … Read more

സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം – ഒ.ഐ.സി.സി. അയർലൻഡ്

ഭരണഘടനയേയും,ഭരണഘടനാ നിര്‍മ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതി‍ജ്ഞാ ലംഘനം നടത്തിയ ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഡബ്ലിനില്‍ ചേര്‍ന്ന ഒ.ഐ.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാടിന്റെ ഒരു മന്ത്രി ഭരണഘടനയ്ക്ക് വില കല്‍പിക്കുന്നില്ലെങ്കില്‍ അത്തരമൊരു മന്ത്രിയെ മന്ത്രിസഭയില്‍ തുടരാനനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിൽ അന്തർദേശീയ വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കണമെന്ന് .ജോസ് കെ മാണി എംപി

കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം മനസ്സിലാക്കുവാനും … Read more

മലയാളി ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയന് ഡോക്ടറേറ്റ്

മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ. റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി. ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയൻ. കേരളം ജന്മം നൽകിയ ഫുട്‌ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം … Read more

രാഹുൽ ഗാന്ധി MP യുടെ ഓഫീസ് തകർത്തതിനെതിരെ ഒ.ഐ.സി.സി അയർലൻഡ് പ്രതിഷേധിച്ചു

രാഹുല്‍ ഗാന്ധി MP യുടെ വയനാട്ടിലെ ഓഫീസിലേക്ക് എ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും, ആക്രമണം നടത്തുകയും ചെയ്തതിനെതിരെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(OICC) അയര്‍ലന്‍ഡ് ഘടകം യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. CPIM നടത്തുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് വയനാട്ടില്‍ നടന്നതെന്നും, ഇത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും ഡബ്ലിനില്‍ നടന്ന യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് MM ലിങ്ക് ‍വിന്‍സ്റ്റാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ് കുട്ടി, ജോര്‍ജ്ജ് … Read more