Category: Main News Section

  • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ… നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ

    സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ… നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ

    ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നമ്മുടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷൻ എന്നിവയുടെ നിരന്തരമായ ഉപയോഗം കണ്ണിന് വലിയ രീതിയിലുള്ള ആയാസം നൽകുന്നു. ദീർഘനേരം ഇത്തരം ഡിജിറ്റൽ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് കണ്ണ് പുകച്ചിൽ, വരൾച്ച, തലവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ക്രീൻ ഉപയോഗിക്കുമ്പോൾ കൃത്യമായ അകലം പാലിക്കേണ്ടതും വെളിച്ചം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്.

    തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുന്നവർ ’20-20-20′ എന്ന നിയമം പാലിക്കുന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കാൻ സഹായിക്കും. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കി നിൽക്കുന്ന രീതിയാണിത്. ഇത് കണ്ണിന്റെ പേശികൾക്ക് ആവശ്യമായ വിശ്രമം നൽകുകയും കാഴ്ചശക്തിയെ ബാധിക്കുന്ന സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മാൻ മറന്നുപോകുന്നത് കണ്ണ് വരണ്ടുപോകാൻ കാരണമാകുന്നതിനാൽ ബോധപൂർവ്വം കണ്ണ് ചിമ്മുന്നത് ശീലമാക്കണം.

    കണ്ണുകളുടെ ശുചിത്വവും ആരോഗ്യവും നിലനിർത്താൻ ശുദ്ധമായ വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ കണ്ണ് കഴുകുന്നത് വളരെ നല്ലതാണ്. ഇത് കണ്ണിലെ പൊടിപടലങ്ങൾ നീക്കം ചെയ്യാനും കണ്ണിന് കുളിർമ നൽകാനും സഹായിക്കുന്നു. ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം (Blue light) കണ്ണിനെ നേരിട്ട് ബാധിക്കാതിരിക്കാൻ ബ്ലൂ ലൈറ്റ് ഫിൽട്ടറുകളുള്ള കണ്ണടകൾ ഉപയോഗിക്കുന്നതും സ്ക്രീനുകളിൽ ‘നൈറ്റ് മോഡ്’ ക്രമീകരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളാണ്.

    കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ എ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കാരറ്റ്, ചീര, പപ്പായ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൂടാതെ കണ്ണിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ കാഴ്ച മങ്ങലോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു നേത്രരോഗ വിദഗ്ദ്ധന്റെ സേവനം തേടേണ്ടത് അനിവാര്യമാണ്. ചെറിയ മുൻകരുതലുകൾ എടുക്കുന്നത് വഴി ഈ ഡിജിറ്റൽ യുഗത്തിലും നമ്മുടെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.

    ശ്രദ്ധിക്കുക: ഈ വെബ്‌സൈറ്റില്‍ വരുന്ന ആരോഗ്യസംബന്ധിയായ ലേഖനങ്ങളുടെ ഉദ്ദേശ്യം പൊതുവായ അറിവ് പകരുക മാത്രമാണ്. ഡോക്ടറുടെ കൃത്യമായ ചികിത്സയ്‌ക്കോ, നിര്‍ദ്ദേശങ്ങള്‍ക്കോ പകരമായി ഇത്തരം ലേഖനങ്ങള്‍ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  • ‘സ്വപ്നങ്ങളും കരിയറും ജീവിതവും തകർക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ രോഷം ഇവരെ വേട്ടയാടും’: ജ്ഞാനപീഠം നേടിയ വൈരമുത്തുവിനും, പിന്തുണച്ച കമൽ ഹാസനും എതിരെ ചിന്മയി

    ‘സ്വപ്നങ്ങളും കരിയറും ജീവിതവും തകർക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ രോഷം ഇവരെ വേട്ടയാടും’: ജ്ഞാനപീഠം നേടിയ വൈരമുത്തുവിനും, പിന്തുണച്ച കമൽ ഹാസനും എതിരെ ചിന്മയി

    പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നൽകിയതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിനെ ആദരിച്ച നടപടിയെയും അദ്ദേഹത്തെ പിന്തുണട്ട നടൻ കമൽ ഹാസനെയും ചിന്മയി രൂക്ഷമായി വിമർശിച്ചു.

    രാഷ്ട്രീയക്കാരും കേന്ദ്ര ഗവൺമെന്റും സിനിമാ ലോകത്തെ ഭൂരിഭാഗം പേരും നിരന്തരം ലൈംഗികാതിക്രമം നടത്തുന്ന ഒരാൾക്കൊപ്പമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. തനിക്ക് ഇതിൽ ലജ്ജ തോന്നുന്നു, സ്വപ്നങ്ങളും കരിയറും ജീവിതവും തകർക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ രോഷം ഇത്തരക്കാരെ വേട്ടയാടും – ചിന്മയി തുറന്നടിച്ചു.

    താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് 2018-ൽ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്ന കാര്യം ചിന്മയി ഓർമ്മിപ്പിച്ചു. വിവിധ പ്രായത്തിലുള്ള അനേകം സ്ത്രീകൾ ഈ ഗാനരചയിതാവിൽ നിന്ന് തങ്ങൾക്കുണ്ടായ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടും, ഇപ്പോൾ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നത് അവിശ്വസനീയമാണെന്ന് അവർ പറഞ്ഞു. മുൻപ് ജയകാന്തൻ വൈരമുത്തുവിനെ പുകഴ്ത്തിയെന്ന തരത്തിൽ വ്യാജ കത്തുണ്ടാക്കിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് ജയകാന്തന്റെ മകൾ തന്നെ ആരോപിച്ചിരുന്ന കാര്യവും ഗായിക ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇദ്ദേഹത്തിന് ഒ.എൻ.വി കുറുപ്പ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വലിയ ജനരോഷം ഉണ്ടായതിനെത്തുടർന്ന് അത് പിൻവലിക്കേണ്ടി വന്ന സാഹചര്യവും ചിന്മയി ഓർമ്മപ്പെടുത്തി. അന്ന് ഒ.എൻ.വി കുറുപ്പിനെപ്പോലൊരു മഹദ് വ്യക്തിയുടെ പേര് മോശമാക്കരുതെന്ന നിലപാടാണ് പുരസ്കാരം പിൻവലിക്കാൻ കാരണമായത്.

    അക്രമകാരിക്കെതിരെ ശബ്ദമുയർത്തിയ സ്ത്രീകളെ നിശബ്ദരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും, ഈ പോരാട്ടത്തിൽ തനിക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും പറഞ്ഞ ചിന്മയി എന്നാൽ തന്നെപ്പോലെ ഭാഗ്യമില്ലാത്ത മറ്റ് പല സ്ത്രീകൾക്കും തങ്ങളുടെ സ്വപ്നങ്ങൾ പോലും ഉപേക്ഷിക്കേണ്ടി വന്നുവെന്നുംപറയുന്നു.

    കമൽ ഹാസനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിമർശനത്തിൽ, സ്വന്തം പാർട്ടിയിലെ തന്നെ ഒരു സ്ത്രീ ഈ കവിക്കെതിരെ പരസ്യമായി പരാതിപ്പെട്ടിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് ഇത്തരം ആദരിക്കലുകൾ നടക്കുന്നതെന്നും ചിന്മയി ചൂണ്ടിക്കാട്ടി. പുരുഷന്മാർ എപ്പോഴും അവരുടെ സുഹൃത്തുക്കൾക്കും സഹോദരന്മാർക്കും ഉപദേഷ്ടാക്കൾക്കും ഒപ്പമേ നിൽക്കുകയുള്ളൂ. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും അതൊന്നും ആരെയും അലട്ടുന്ന പ്രശ്നമല്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ചിന്മയി തുറന്നടിച്ചു.

    തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ 2018-ലെ മീടൂ തരംഗത്തിനൊപ്പമാണ് നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്. ചിന്മയിക്ക് പുറമെ 20-ഓളം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരെ നടപടിയെടുക്കുന്നതിന് പകരം സത്യം തുറന്നുപറഞ്ഞ ചിന്മയിക്ക് സിനിമാ രംഗത്ത് പരോക്ഷമായ വിലക്ക് നേരിടുകയാണ് ചെയ്യേണ്ടി വന്നത്.

  • ‘നാനും റൗഡി താൻ’ സിനിമയുടെ കഥ കേട്ട് ഉറങ്ങിപ്പോയി, ചില സംവിധായകർ വിളിച്ചാൽ കഥ പോലും കേൾക്കാതെ അഭിനയിക്കും: വിജയ് സേതുപതി

    ‘നാനും റൗഡി താൻ’ സിനിമയുടെ കഥ കേട്ട് ഉറങ്ങിപ്പോയി, ചില സംവിധായകർ വിളിച്ചാൽ കഥ പോലും കേൾക്കാതെ അഭിനയിക്കും: വിജയ് സേതുപതി

    പ്രിയപ്പെട്ട സംവിധായകരോടുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പുറത്ത് കഥ പോലും പൂർണ്ണമായി കേൾക്കാതെ പല സിനിമകളും താൻ ഏറ്റെടുത്തിട്ടുണ്ടെന്ന് നടൻ വിജയ് സേതുപതി. ഈയിടെ നൽകിയ നൽകിയ അഭിമുഖത്തിലാണ് സേതുപതിയുടെ വെളിപ്പെടുത്തൽ. അതുപോലെ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘നാനും റൗഡി താൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ തനിക്ക് തുടക്കത്തിൽ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും കഥ കേട്ടപ്പോൾ താൻ ഉറങ്ങിപ്പോയെന്നും അദ്ദേഹം മനസുതുറന്നു.

    വിഘ്നേഷ് ശിവന്റെ ആദ്യ ചിത്രമായ ‘പോടാ പോടി’ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നും ആ സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് ‘നാനും റൗഡി താൻ’ ചെയ്യാൻ തീരുമാനിച്ചതെന്നും വിജയ് സേതുപതി വ്യക്തമാക്കി. അതുപോലെ തന്നെ വെട്രിമാരനെപ്പോലുള്ള സംവിധായകർ വിളിക്കുമ്പോൾ കഥയെന്താണെന്ന് പോലും ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിനോടുള്ള ആരാധന മൂലമാണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്തതെന്നും തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിക്കവേ സേതുപതി കൂട്ടിച്ചേർത്തു.

    സിനിമ എന്ന വ്യവസായം മൊത്തത്തിൽ നന്നാവുമ്പോഴാണ് താനും നന്നാവുന്നത്. തന്റെ സാന്നിധ്യം കൊണ്ട് ഒരു സിനിമയ്ക്ക് ഗുണമുണ്ടാകുമെങ്കിൽ അത് ചെയ്യണമെന്നായിരുന്നു ആദ്യകാലത്തെ ചിന്ത. എന്നാൽ ചെറിയ വേഷങ്ങൾ തുടർച്ചയായി ചെയ്തത് തന്റെ കരിയറിനെ ബാധിച്ചു തുടങ്ങിയപ്പോൾ നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരം അത്തരം റോളുകൾ നിയന്ത്രിക്കാൻ തീരുമാനിച്ചു- അദ്ദേഹം വെളിപ്പെടുത്തി.

    2015-ൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും തിയേറ്ററുകളിൽ വിജയിക്കുകയും ചെയ്ത ചിത്രമാണ്. തനിക്ക് താല്പര്യമില്ലാതെ ചെയ്ത സിനിമയാണെന്ന് വിജയ് സേതുപതി ഇപ്പോൾ പറയുന്നുണ്ടെങ്കിലും, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു കഥാപാത്രമായിരുന്നു അതിലേത്.

  • സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ടീസർ പുറത്ത്; തിരിച്ചുവരവിന് കളമൊരുക്കി നടിപ്പിൻ നായകൻ

    സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ടീസർ പുറത്ത്; തിരിച്ചുവരവിന് കളമൊരുക്കി നടിപ്പിൻ നായകൻ

    ബോക്‌സ് ഓഫീസിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാൻ തയ്യാറെടുക്കുന്ന തെന്നിന്ത്യൻ താരം സൂര്യയുടെ പുതിയ ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ടീസർ പുറത്തിറങ്ങി. മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. ‘ലക്കി ഭാസ്‌കർ’  എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണിത്.

    നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായിരിക്കും ഈ സിനിമയെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

    സൂര്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ജൂലൈ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം തന്നെ പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായും സൂചനകളുണ്ട്.

    ജി.വി പ്രകാശ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് നിമിഷ് രവിയാണ് ഛായാഗ്രഹണം ഒരുക്കുന്നത്. സിത്താര എന്റർടെയ്ൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

    ടീസർ കാണാം:

  • ‘ഹിന്ദി സിനിമയിലും സീരിയലിലും അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ജാതകം നോക്കി’; വിചിത്ര രീതിക്കെതിരെ തുറന്നടിച്ച് നടി ഫലഖ് നാസ്

    ‘ഹിന്ദി സിനിമയിലും സീരിയലിലും അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ജാതകം നോക്കി’; വിചിത്ര രീതിക്കെതിരെ തുറന്നടിച്ച് നടി ഫലഖ് നാസ്

    അഭിനയശേഷിക്ക് പകരം ജാതകം നോക്കി താരങ്ങളെ നിശ്ചയിക്കുന്ന ബോളിവുഡിലെ പുതിയ പ്രവണതക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഫലഖ് നാസ് രംഗത്ത്. സിനിമാ-സീരിയൽ മേഖലയിൽ കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെടാൻ ഇത്തരം അന്ധവിശ്വാസങ്ങൾ കാരണമാകുന്നുവെന്ന് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. നേരത്തെ അഭിനയ മികവും, പിന്നീട് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും നോക്കി അവസരങ്ങൾ നൽകിയിരുന്ന ഇൻഡസ്ട്രിയിൽ ഇപ്പോൾ ജാതകത്തിന് പ്രാധാന്യം നൽകുന്ന വിചിത്രമായ രീതിയാണ് തുടങ്ങിയിരിക്കുന്നതെന്ന് താരം പരിഹസിച്ചു.

    തനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഫലഖ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസിൽ നിന്നും ഓഡിഷന്റെ ഭാഗമായി വിളിച്ചപ്പോൾ ലുക്ക് ടെസ്റ്റിന് പകരം തന്റെ ജനനത്തീയതിയും സമയവും സ്ഥലവുമാണ് അവർ ആവശ്യപ്പെട്ടത്. ഈ വിവരങ്ങൾ വെച്ച് ജാതകം പരിശോധിക്കുമെന്നും താരം ആ വേഷം ചെയ്താൽ ഷോ ഹിറ്റാകുമോ എന്ന് നോക്കാനാണെന്നുമാണ് അവർ നൽകിയ വിശദീകരണം. കഴിഞ്ഞ പതിനഞ്ച് വർഷമായി കഴിവിന്റെ മാത്രം പിൻബലത്തിൽ ഈ മേഖലയിൽ നിൽക്കുന്ന തനിക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.

    ഇത്തരം വിവരക്കേടുകൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച നടി ആ പ്രൊഡക്ഷൻ ഹൗസിനൊപ്പം പ്രവർത്തിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ജാതകപ്പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങൾ പോലും പരാജയപ്പെടുന്ന ഈ കാലത്താണോ ഒരു ഷോ വിജയിപ്പിക്കാൻ ഇത്തരമൊരു മാർഗ്ഗം സ്വീകരിക്കുന്നതെന്നും താരം ചോദിക്കുന്നു.

    ലോകപ്രശസ്തമായ ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള പരമ്പരകൾ വിജയിച്ചത് ഇത്തരത്തിൽ ജാതകം നോക്കിയാണോ എന്ന് പരിഹസിച്ച താരം ബോളിവുഡിലെ ഈ പുതിയ രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. കലയേക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത ഇൻഡസ്ട്രിയുടെ നിലവാരത്തെ തകർക്കുമെന്നും താരം ഓർമ്മിപ്പിച്ചു. ഫലഖിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

  • പാത്രം കഴുകുന്നതിന് ഒരേ സ്ക്രബ്ബർ തന്നെ ദീർഘ കാലം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യം വായിക്കാതെ പോകരുതേ…

    പാത്രം കഴുകുന്നതിന് ഒരേ സ്ക്രബ്ബർ തന്നെ ദീർഘ കാലം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യം വായിക്കാതെ പോകരുതേ…

    നമ്മുടെ വീടുകളിലെ അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബറുകൾ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ. നനഞ്ഞ അവസ്ഥയിൽ ദീർഘനേരം ഇരിക്കുന്ന സ്ക്രബ്ബറുകൾ ബാക്ടീരിയകൾക്കും മറ്റു രോഗാണുക്കൾക്കും വളരാൻ അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ഈ സ്ക്രബ്ബറുകൾ ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ദശലക്ഷക്കണക്കിന് അദൃശ്യമായ അണുക്കൾ പാത്രങ്ങളിലേക്ക് പടരുകയും അത് വഴി ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു.

    അടുക്കളയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സ്ക്രബ്ബറുകളിലാണ് ഏറ്റവും കൂടുതൽ അഴുക്കും ഈർപ്പവും തങ്ങിനിൽക്കുന്നത്. ഇതിലെ ചെറിയ സുഷിരങ്ങൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നത് കോളിഫോം ബാക്ടീരിയകളുടെയും സാൽമൊണെല്ല പോലുള്ള രോഗാണുക്കളുടെയും വളർച്ച വേഗത്തിലാക്കുന്നു. സ്ക്രബ്ബർ കഴുകി വൃത്തിയാക്കിയാൽ അണുക്കൾ നശിക്കുമെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, സാധാരണ രീതിയിലുള്ള കഴുകൽ കൊണ്ട് ഇവയെ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കില്ല എന്നതാണ് വസ്തുത.

    ഓരോ തവണ ഉപയോഗിച്ച ശേഷവും സ്ക്രബ്ബറുകൾ നന്നായി പിഴിഞ്ഞ് വെയിലത്തോ കാറ്റത്തോ വെച്ച് ഉണക്കുന്നത് അണുബാധ കുറയ്ക്കാൻ സഹായിക്കും. എങ്കിലും കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കലോ അല്ലെങ്കിൽ പരമാവധി ഒരു മാസത്തിനുള്ളിലോ പഴയ സ്ക്രബ്ബറുകൾ മാറ്റി പുതിയവ ഉപയോഗിക്കണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. സ്ക്രബ്ബറിൽ നിന്ന് അസ്വാഭാവികമായ മണമോ അതിന്റെ നിറത്തിലോ ഘടനയിലോ മാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ ഉപേക്ഷിക്കേണ്ടതാണ്.

    ആരോഗ്യകരമായ ജീവിതശൈലിക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം പോലെ തന്നെ അത് പാകം ചെയ്യുന്ന പാത്രങ്ങളുടെ ശുചിത്വവും പ്രധാനമാണ്. സ്ക്രബ്ബറുകൾ ഇടയ്ക്കിടെ മാറ്റുന്നത് വഴി വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ അസുഖങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും. പ്ലാസ്റ്റിക് സ്ക്രബ്ബറുകൾക്ക് പകരം പ്രകൃതിദത്തമായ നാരുകൾ കൊണ്ടുള്ള സ്ക്രബ്ബറുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും അതുപോലെ തന്നെ ശുചിത്വത്തിനും കൂടുതൽ അനുയോജ്യമാണ്.

  • ‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു’: കമൽ ഹാസൻ

    ‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു’: കമൽ ഹാസൻ

    വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൂർണ്ണ പിന്തുണയും വിജയാശംസകളുമായി തെന്നിന്ത്യൻ താരം കമൽ ഹാസൻ. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് കമൽ ഹാസൻ പിണറായി വിജയനും കേരളത്തിനും വേണ്ടി ആശംസകൾ നേർന്നത്. നമുക്ക് ശരിയായ തീരുമാനം എടുക്കാമെന്നും പിണറായി വിജയൻ വിജയിക്കുന്നതിലൂടെ കേരളം കൂടിയാണ് വിജയിക്കാൻ പോകുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി.

    ചില ആളുകൾ തന്നെയൊരു പുറംനാട്ടുകാരനായി കാണാൻ ശ്രമിച്ചേക്കാമെങ്കിലും വൈകാരികമായി താൻ കേരളത്തോട് വളരെയധികം ചേർന്നുനിൽക്കുന്ന ഒരാളാണെന്ന് കമൽ ഹാസൻ ഓർമ്മിപ്പിച്ചു. കേരളം തന്റേത് കൂടിയാണെന്ന ബോധ്യം തനിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു ദശാബ്ദക്കാലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ കേരളത്തിലെ ജനങ്ങളോട് താൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി താൻ പിണറായി വിജയന് ഒപ്പമാണെന്നും അദ്ദേഹത്തിന്റെ വിജയം ആഗ്രഹിക്കുന്നുവെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

    മുഖ്യമന്ത്രി പിണറായി വിജയനുമായി ദീർഘകാലത്തെ ആത്മബന്ധമുള്ള വ്യക്തിയാണ് കമൽ ഹാസൻ. മുൻപ് പലതവണ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം അതിഥിയായി എത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള ഈ സൗഹൃദമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ പരസ്യമായ പിന്തുണയായി മാറിയിരിക്കുന്നത്.

    അതേസമയം തന്റെ മണ്ഡലമായ ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി കണ്ണൂരിൽ ഇന്ന് വൈകുന്നേരം വിപുലമായ റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് മൂന്നര മണിക്ക് മട്ടന്നൂർ വിമാനത്താവളം മുതൽ പിണറായി വരെ നീളുന്ന റോഡ് ഷോയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കുകളിലേക്ക് മുഖ്യമന്ത്രി കടക്കും.

  • ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’; സൈന്യത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

    ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’; സൈന്യത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

    ജയസൂര്യ നായകനായി എത്തുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ എന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ പശ്ചാത്തലം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന നിര്‍ണ്ണായകമായ ഒരു ഏറ്റുമുട്ടലാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന കടുത്ത വെല്ലുവിളികളും സിനിമയുടെ പ്രമേയമാകുന്നു. അതിര്‍ത്തിയില്‍ ഒരു ബസ് ആക്രമിക്കപ്പെടുന്നതും സഹായത്തിനായി മിലിറ്ററി ക്യാമ്പില്‍ നിന്ന് ബാക്ക് അപ്പ് ടീമിനെ ആവശ്യപ്പെടുന്നതുമായ വയര്‍ലെസ് സന്ദേശമുള്‍ക്കൊള്ളുന്ന ടൈറ്റില്‍ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകരില്‍ വലിയ ഉദ്വേഗം നിറച്ചിട്ടുണ്ട്.

    ഒരു പാന്‍-ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന ഓപ്പറേഷന്‍ ത്രാള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജമ്മു, പുല്‍വാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാള്‍, ഡെറാഡൂണ്‍, കശ്മീര്‍, ഡല്‍ഹി എന്നിവയ്ക്ക് പുറമെ കേരളത്തിലെ കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളും കോയമ്പത്തൂരും ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഇത് സിനിമയ്ക്ക് ദൃശ്യപരമായ വലിയൊരു വൈവിധ്യം നല്‍കുന്നു.

    രതീഷ് വേഗ സംവിധാനത്തിനൊപ്പം സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുമ്പോള്‍ നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     

  • ഓസ്കാറിൽ മികച്ച ചിത്രമുൾപ്പെടെ ആറ്‌ പുരസ്കാരങ്ങളുമായി തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മൈക്കൽ ബി ജോർദാൻ മികച്ച നടൻ, ജെസ്സി ബക്ലി നടി

    ഓസ്കാറിൽ മികച്ച ചിത്രമുൾപ്പെടെ ആറ്‌ പുരസ്കാരങ്ങളുമായി തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മൈക്കൽ ബി ജോർദാൻ മികച്ച നടൻ, ജെസ്സി ബക്ലി നടി

    ഹോളിവുഡ്: ഡോൾബി തിയേറ്ററിൽ ഞായറാഴ്ച രാത്രി നടന്ന 98-ആമത് അക്കാദമി അവാർഡ്‌സ് നിശയിൽ പോൾ തോമസ് ആൻഡേഴ്സന്റെ പൊളിറ്റിക്കൽ ത്രില്ലർ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ന് വലിയ നേട്ടം. തോമസ് പിഞ്ചണിന്റെ ‘വൈൻലാൻഡ്’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ആറ് ഓസ്‌കാറുകൾ സ്വന്തമാക്കി. മുൻപ് പലതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും പുരസ്കാരം ലഭിക്കാതിരുന്ന ആൻഡേഴ്സൺ, വൈകാരികമായ പ്രസംഗത്തിലൂടെ തന്റെ വിജയം പുതിയ തലമുറയ്ക്ക് സമർപ്പിച്ചു.

    റയാൻ കൂഗ്ലറുടെ വാമ്പയർ ചിത്രമായ ‘സിന്നേഴ്‌സ്’ (Sinners) ഉം ആൻഡേഴ്സന്റെ ചിത്രവും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു ഈ ചടങ്ങിന്റെ പ്രധാന ആകർഷണം. റെക്കോർഡ് സൃഷ്ടിച്ച 16 നാമനിർദ്ദേശങ്ങളുമായി എത്തിയ ‘സിന്നേഴ്‌സ്’ നാല് പുരസ്കാരങ്ങൾ നേടി. ചിത്രത്തിലെ ഇരട്ടവേഷത്തിലൂടെ മൈക്കൽ ബി. ജോർദാൻ തന്റെ ആദ്യത്തെ മികച്ച നടനുള്ള ഓസ്‌കാർ കരസ്ഥമാക്കി. ലിയോനാർഡോ ഡികാപ്രിയോ, തിമോത്തി ചാലമെറ്റ് തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണ് ജോർദാൻ ഈ നേട്ടം കൈവരിച്ചത്.

    ഷേക്സ്പിയർ നാടക പശ്ചാത്തലത്തിലുള്ള ‘ഹാംനെറ്റ്’ (Hamnet) എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഈ വിഭാഗത്തിൽ ഓസ്‌കാർ നേടുന്ന ആദ്യ ഐറിഷ് വനിതയായി അവർ മാറി. അവാർഡ് സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബക്ലിയുടെ വിജയം നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്. തന്റെ പുരസ്കാരം അമ്മമാരുടെ സ്നേഹത്തിനും ത്യാഗത്തിനുമായി അവർ സമർപ്പിച്ചു.

    സപ്പോർട്ടിംഗ് കാറ്റഗറിയിൽ ഇത്തവണ സർപ്രൈസുകൾ ഏറെയായിരുന്നു. 75-ആം വയസ്സിൽ ‘വെപ്പൺസ്’ (Weapons) എന്ന ചിത്രത്തിലൂടെ ആമി മാഡിഗൻ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ആദ്യ നാമനിർദ്ദേശത്തിന് 40 വർഷങ്ങൾക്ക് ശേഷമാണ് ഈ നേട്ടം അവരെ തേടിയെത്തുന്നത്. അതേസമയം, ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലൂടെ ഷോൺ പെൻ തന്റെ മൂന്നാമത്തെ ഓസ്‌കാർ (മികച്ച സഹനടൻ) സ്വന്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിൽ ഹാജരാകാതിരുന്ന പെന്നിന് വേണ്ടി അവതാരകനായ കീറൺ കൽക്കിൻ പുരസ്കാരം ഏറ്റുവാങ്ങി.

    സാങ്കേതിക വിഭാഗങ്ങളിൽ ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റൈൻ’ (Frankenstein) ആധിപത്യം പുലർത്തി. പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് എന്നീ വിഭാഗങ്ങളിൽ ഈ ചിത്രം അവാർഡുകൾ നേടി. ഒപ്പം ഒരു ചരിത്ര നിമിഷത്തിന് ഓസ്‌കാർ സാക്ഷ്യം വഹിച്ചു; ‘സിന്നേഴ്‌സ്’ എന്ന ചിത്രത്തിലൂടെ ഓട്ടം ഡ്യൂറാൾഡ് അർക്കാപ്പാവോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി. കൂടാതെ, അക്കാദമി പുതുതായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിംഗിനുള്ള ആദ്യ പുരസ്കാരം കസാന്ദ്ര കൂലൂക്കൂണ്ടിസ് (‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’) സ്വന്തമാക്കി.

    അന്താരാഷ്ട്ര വിഭാഗത്തിൽ നോർവേയുടെ ‘സെന്റിമെന്റൽ വാല്യൂ’ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ഫ്ലിക്സ് ഹിറ്റായ ‘കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്’ മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവും “ഗോൾഡൻ” എന്ന പാട്ടിലൂടെ മികച്ച ഒറിജിനൽ സോങ്ങ് പുരസ്കാരവും നേടി.

    മറ്റ് പ്രധാന പുരസ്കാരങ്ങൾ ചുവടെ:

  • “ആട് 3-യോടെ ഞാൻ ഈ ഫ്രാഞ്ചൈസ് വിടുകയാണ്, വിഷമമുണ്ട്”: മിഥുൻ മാനുൽ തോമസ്

    “ആട് 3-യോടെ ഞാൻ ഈ ഫ്രാഞ്ചൈസ് വിടുകയാണ്, വിഷമമുണ്ട്”: മിഥുൻ മാനുൽ തോമസ്

    ആദ്യ ചിത്രമായ ‘ആട്’ തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് കള്‍ട്ട് ക്ലാസിക് പദവി നേടിയെടുത്ത ചിത്രമാണ്. ഇതോടെ പിന്നാലെയെത്തിയ ആട് 2 വമ്പന്‍ വിജയവും നേടി. ഇപ്പോഴിതാ മാര്‍ച്ച് 19-ന് ആട് 3-യും റിലീസിനൊരുങ്ങുകയാണ്.

    എന്നാല്‍ ആട് മൂന്നാം ഭാഗത്തോടെ താന്‍ ഈ ഫ്രാഞ്ചൈസ് നിര്‍ത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആട് 3 രണ്ട് ഭാഗങ്ങളായാണ് എത്തുക എന്നും, ഈയാഴ്ച പുറത്തിറങ്ങുന്ന ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചാല്‍ മാത്രമേ രണ്ടാം ഭാഗം എത്തൂ എന്നും ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ വെളിപ്പെടുത്തി. അതേസമയം ഇതേ കഥാപാത്രങ്ങളെ വച്ച് മറ്റാരെങ്കിലും സ്പിന്‍ ഓഫ് സിനിമകള്‍ ചെയ്യുന്നതിന് സമ്മതമാണെന്നും അദ്ദേഹം പറയുന്നു.

    ‘ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇനി മറ്റാരെങ്കിലുമൊക്കെ റീവാംബ് ചെയ്യട്ടെ. അങ്ങനേയും ചെയ്യാമല്ലോ. ഈ കഥാപാത്രങ്ങളൊക്കെ അവിടെ തന്നെയുണ്ടല്ലോ. മറ്റാര്‍ക്കെങ്കിലും സ്പിന്‍ ഓഫ് എടുക്കാം. അത് ഫ്രൈഡേ ഫിലിം ഹൗസിന്റെ തീരുമാനമാണ്. തീര്‍ച്ചയായും അത് അങ്ങനെയാണ് സംഭവിക്കേണ്ടത്. ഒരു ജനറേഷന്‍ ഒരു കഥാപാത്രത്തെ എടുത്ത് ചെയ്യുന്നു. അത് കഴിഞ്ഞ് വരുന്ന ഫിലിംമേക്കേഴ്സ് റീവാംബ് ചെയ്യുന്നു. അങ്ങനൊക്കെ വന്നിട്ടുണ്ട്. സിനിമയില്‍ അങ്ങനൊക്കെ സംഭവിക്കാറുണ്ട്. ബ്ലേഡ് റണ്ണറില്‍ നമ്മള്‍ അന്ന് കണ്ട ടേക്ക് അല്ല ഇപ്പോള്‍ വന്നത്. ഇഷ്ടപ്പെടുന്ന ഫിലിം മേക്കേഴ്സ് അടുത്ത തലമുറയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാം. അങ്ങനെയാണ് അതിന്റെ രീതി. അങ്ങനെയേ ചെയ്യാവൂ. നമ്മള്‍ തന്നെ മരിക്കുവോളം ആട് ചെയ്യുക എന്നതല്ല” മിഥുന്‍ മാനുവല്‍ പറയുന്നു.

    ‘പ്രേക്ഷകര്‍ അവസരം തന്നാല്‍ ആട് ത്രീ രണ്ടാംപര്‍ട്ടിലൂടെ ഈ യൂണിവേഴ്സ് അവസാനിപ്പിക്കും. അതും പ്രേക്ഷകര്‍ അവസരം തന്നാല്‍. ഇല്ലെങ്കില്‍ ഇതോടെ അവസാനിക്കും [ആട് 3 ആദ്യ ഭാഗത്തിലൂടെ]. നാല് സിനിമയൊക്കെ പോരെ. ആ കഥാപാത്രത്തിന് ഒരു ഗ്ലോറിയസ് എക്സിറ്റ് കൊടുത്താല്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകും. ആര്‍ക്കങ്കിലുമൊക്കെ ചെയ്യാം. അത് നിര്‍മാതാവിന്റെ തീരുമാനമാണ്. വിജയ് ബാബു സമ്മതിച്ചു. ഇപ്പോള്‍ അങ്ങനെയാണ് തിരക്കഥ സെറ്റ് ചെയ്ത് വച്ചിരിക്കുന്നതും. ഞാന്‍ മാറുന്നുവെന്നേയുള്ളൂ. ആര്‍ക്കു വേണെങ്കിലും തുടരാം” എന്നും സംവിധായകന്‍ പറയുന്നു.

    എന്നിരുന്നാലും ആട് ഫ്രാഞ്ചൈസ് താന്‍ അവസാനിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും മിഥുന്‍ തുറന്നുപറയുന്നുണ്ട്. പക്ഷെ വിഷമത്തേക്കാളുപരിയായി നല്ല രീതിയില്‍ നിര്‍ത്തുക എന്നതാണ് തന്റെ ഹൈ എന്നും അദ്ദേഹം പറയുന്നു.