Cost-rental വഴി കിൽഡെയറിൽ കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ Cluid; ഇപ്പോൾ അപേക്ഷ നൽകാം

ഹൗസിങ് ഡെവലപ്പര്‍മാരായ Cluid-ന്റെ കില്‍ഡെയറിലെ പുതിയ ഹൗസിങ് എസ്റ്റേറ്റില്‍ 56 വീടുകള്‍ cost-rental സ്‌കീം വഴി നല്‍കപ്പെടുന്നു. കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Barnhall Meadows development-ലാണ് 2-ബെഡ്‌റൂം, 3-ബെഡ്‌റൂം വീടുകള്‍ ഈ സ്‌കീം വഴി ലഭ്യമായിട്ടുള്ളത്. മാസം 900 യൂറോ, 1250 യൂറോ എന്നിങ്ങനെയുള്ള കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ദീര്‍ഘകാലത്തേയ്ക്ക് ലഭ്യമാകുമെന്ന് Cluid അറിയിച്ചു. നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 45% വരെ കുറവാണിതെന്നും കമ്പനി പറയുന്നു. Cost-rental സ്‌കീം പ്രകാരം ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം … Read more

ഉടമയെ തേടി സഞ്ചരിച്ചത് ട്രെയിനിൽ 60 കിലോമീറ്റർ;കിൽഡെയറിലെ ധൈര്യശാലിയായ പട്ടിക്കുട്ടിയുടെ കഥയറിയാം

തന്നെ വീട്ടില്‍ തനിച്ചാക്കി പോയ ഉടമയെ തേടി നായ്ക്കുട്ടി യാത്ര ചെയ്തത് 60 കിലോമീറ്റര്‍! അതും ട്രെയിനില്‍! ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അയര്‍ലന്‍ഡിലെ കില്‍ഡെയറില്‍ നിന്നും ഡബ്ലിന്‍ വരെയായിരുന്നു ഉടമയെ തേടി ഈ നായ്ക്കുട്ടിയുടെ പ്രയാണം. Newbridge-ലെ സ്റ്റേഷനില്‍ നിന്നും കയറിയ നായ്ക്കുട്ടി കിലോമീറ്ററുകളകലെ Heuston വരെയെത്തി. ട്രെയിനില്‍ നായ്ക്കുട്ടിയെ കണ്ട Irish Rail അധികൃതര്‍, അത് വീട്ടില്‍ വളര്‍ത്തുന്നതാണെന്ന് മനസിലായതോടെ ഉടമയെ തേടാനാരംഭിച്ചു. ഓണ്‍ലൈന്‍ വഴി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉച്ചയോടെ ഉടമയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് … Read more

ഡബ്ലിൻ, കിൽ‌ഡെയർ, കോർക്ക് എന്നിവിടങ്ങളിൽ നിരവധി തൊഴിലവസരങ്ങളുമായി Pfizer ഫാർമ

അയർലണ്ടിൽ 300-ൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് Pfizer ഫാർമ. ഡബ്ലിൻ, കിൽ‌ഡെയർ, കോർക്ക് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലാണ് Pfizer തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മൂന്ന് സൈറ്റുകളുടെയും വികസനത്തിനായി 300 മില്യൺ യൂറോ നിക്ഷേപം നടത്തുകയാണെന്ന് US ആസ്ഥാനമായ ഫാർമ കമ്പനി അറിയിച്ചു. പുതിയ പദ്ധതിക്കായുള്ള നിക്ഷേപവും തൊഴിൽ നിയമനങ്ങളും അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും. … Read more

ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മിഥുൽ  മനോജ് 

കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച അയർലണ്ടിലെ ലീവിങ് സർട്ട്  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു മലയാളി വിദ്യാർത്ഥിയെ കൂടി പരിചയപ്പെടുത്തുന്നു.കിൽഡെയറിൽ  താമസിക്കുന്ന മനോജിന്റെയും സിന്ധുവിന്റെയും മകനാണ് മിഥുൽ  മനോജ് . School:  Patrician secondary school , Newbridge  Score  : 613 points ( 5 H1’s & 1 H2 ) മിഥുലിന്റെ ഉപരിപഠനത്തിന് എല്ലാ  വിധ ആശംസകളും . ( ലിവിങ് സെർട്ടിൽ മികച്ച വിജയം  നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് … Read more

ലാവോയിസിലും ഓഫലിയിലും ലോക്ക്ഡൗൺ പിൻവലിച്ചു : കിൽ‌ഡെയറിൽ തുടരും

അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന പ്രാദേശിക ലോക്ക്ഡൗണുകൾ പിൻവലിച്ചു. കോവിഡ്-19 വ്യാപനം ശക്തമായ സാഹചര്യത്തിലാണ് Laois, Offaly, Kildare എന്നീ കൗണ്ടികളിൽ സർക്കാർ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനനിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ലാവോയിസിലെയും ഓഫലിയിലെയും ലോക്ക്ഡൗൺ പിൻവലിച്ചതായി സർക്കാർ അറിയിച്ചു. കിൽ‌ഡെയറിലെ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ (NPHET) ശുപാർശയെ തുടർന്നാണ് ഈ നടപടി. രോഗവ്യാപന തോത് കുറയാത്തതാണ് കിൽ‌ഡെയറിലെ ലോക്ക്ഡൗൺ പിൻവലിക്കാത്തതിനു കാരണമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ … Read more

ലെക്‌സലീപ്പില്‍ മലയാളികള്‍ ജോലി ചെയ്യുന്ന റെസ്റ്റോറന്റില്‍ ആക്രമിച്ചു കയറി മോഷണം

ലെക്‌സലിപ്പില്‍ റെസ്റ്റോറന്റില്‍ ആക്രമിച്ചു കയറി മോഷണം. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന കൊഷിബോ ബ്രിസ്റ്റോ റസ്റ്റോറന്റില്‍ ആണ് മോഷണം നടന്നത്.കടയില്‍ ആക്രമിച്ചു കയറി കയ്യിലിരുന്ന മഴു കാണിച്ചു ജോലിക്കാരെ ഭീഷണിപെടുത്തിയാണ് കട കൊള്ളയടിച്ചത്. കടക്കു അകത്തു കയറിയ ആള്‍ ജോലിക്കാരോട് കയ്യില്‍ ഇരുന്ന ബാഗില്‍ പണം നിറക്കാന്‍ ആവശ്യപെടുകയായിരുന്നു.ഇതേ സമയം മറ്റൊരാള്‍ കടക്കു പുറത്തു കാവല്‍ നിന്നു. ഒരാഴ്ച മുന്‍പ് ഈ റെസ്റ്റാറ്റാന്റിന്റെ തൊട്ടടുത്തുള്ള ബോയില്‍ സ്‌പോര്‍ട്‌സിലും സമാന സ്വഭാത്തിലുള്ള മോഷണം നടക്കുകയുണ്ടായി .ഇവിടെ മഴു ആളാണ് … Read more