ഗോൾവേയിൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങി 2 പേരെ കാർ ഇടിപ്പിച്ചു; 15 പേർ അറസ്റ്റിൽ
ഗോള്‍വേയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുരുഷനെയും, സ്ത്രീയെയും കാറിടിപ്പിച്ചതടക്കമുള്ള അക്രമസംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുകൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അക്രമത്തിലേയ്ക്ക് നീങ്ങിയെന്നാണ് കരുതുന്നത്. കാറിടിച്ച് പരിക്കേറ്റവരടക്കം നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ ഗോള്‍വേയില്‍ നിന്നും മൂന്ന് പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആകെ പിടിയിലായവരുടെ എണ്ണം 15 ആയത്. അക്രമസംഭവത്തിന്റെയും, കാര്‍ ഇടിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഘര്‍ഷമുണ്ടാകാന്‍ … Read more