M50-യിൽ അടുത്തിടെ ഉണ്ടായ അപകടത്തിന് സമാനമായി ഇംഗ്ലണ്ടിലും റോങ്ങ് സൈഡിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയ്ക്ക് സമീപം A66-ൽ ഉണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ഏഴുപേർ മരിച്ചു.ശനിയാഴ്ച പുലർച്ചെ 3.39ഓടെയാണ് സൗത്ത് ബാങ്ക് മേഖലയിൽ അപകടമുണ്ടായത്.

പൊലീസ് പിന്തുടർന്നിരുന്ന വോക്സ്വാഗൺ പസാറ്റ് തെറ്റായ ദിശയിൽ A66-ലൂടെ സഞ്ചരിക്കുകയും ശരിയായ ദിശയിൽ വരികയായിരുന്ന പൊലീസ് വാഹനവുമായി നേരിട്ട് കൂട്ടി ഇടിക്കുക ആയിരുന്നു.പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും പസാറ്റിലുണ്ടായിരുന്ന അഞ്ച് പേരുമാണ് മരിച്ചത്. ഇരുവാഹനങ്ങളിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല; എല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
സംശയാസ്പദമായ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് ഇടപെടലിനെ തുടർന്നുണ്ടായ മരണമായതിനാൽ ബ്രിട്ടനിലെ Independent Office for Police Conduct (IOPC) സംഭവത്തിൽ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

അയർലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ തെറ്റായ ദിശയിൽ വാഹനമോടിച്ചുണ്ടായ ഗുരുതര അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യുകെയിലെ സമാന ദുരന്തവും റിപ്പോർട്ട് ചെയ്യുന്നത്. അയർലൻഡ് പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ റോഡിലെ ഇത്തരം അപകടകരമായ ഡ്രൈവിങിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments