Learner Driver മാർക്ക് കടുത്ത മുന്നറിയിപ്പുമായി ഗാർഡ വീണ്ടും രംഗത്തെത്തി. കാർ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗാർഡയുടെ മുന്നറിയിപ്പ്. അയർലണ്ടിൽ സൂപർവിഷൻ ഇല്ലാതെ വാഹനം ഓടിക്കുന്ന Learner Drivers-നെതിരെയാണ് കർശന നടപടികൾ എടുക്കുമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിയമം ലംഘിച്ച് ഒറ്റയ്ക്ക് വാഹനമോടിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ മീത്ത് കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ സൂപർവിഷൻ ഇല്ലാതെ വാഹനമോടിച്ച Learner Drivers-ന്റെ നിരവധി വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്തിരുന്നു. ചില മലയാളികളുടെ വാഹനവും പിടിച്ചെടുത്തു.ഇതിന് പിന്നാലെയാണ് നിയമം പാലിക്കണമെന്ന് വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.Learner Permit ഉള്ളവർ കുറഞ്ഞത് രണ്ട് വർഷമായി സാധുവായ Full Driving Licence കൈവശമുള്ള യോഗ്യനായ ഡ്രൈവറുടെ സാന്നിധ്യത്തിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂ. ഈ നിയമം ലംഘിച്ച് ഒറ്റയ്ക്ക് വാഹനമോടിക്കുന്നവർക്ക് €160 പിഴയും രണ്ട് Penalty Points-ഉം ലഭിക്കും. വാഹനങ്ങൾ പിടിച്ചെടുക്കാനും ഗാർഡയ്ക്ക് അധികാരമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്തിരുന്നു.28 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ അത് €240 ആയി ഉയരും. തുടർന്നും പിഴ അടയ്ക്കാതെ കോടതി നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടിവരും. Learner Driver-ന് ഏഴ് Penalty Points ലഭിച്ചാൽ ആറ് മാസത്തെ ഡ്രൈവിങ് വിലക്കും ബാധകമാകും.
Learner Driver-നെ സൂപർവിഷൻ ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും നിയമനടപടി നേരിടേണ്ടിവരും. ഇത്തരത്തിൽ വാഹനം അനുവദിക്കുന്ന ഉടമയ്ക്ക് €1,000 വരെ പിഴ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.Learner Drivers വാഹനത്തിൽ L Plates വ്യക്തമായി പ്രദർശിപ്പിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ Full Driving Licence ഉള്ള യോഗ്യനായ ഡ്രൈവർ ഒപ്പം ഉണ്ടായിരിക്കണം. കൂടാതെ Learner Drivers-ന് Motorway-കളിൽ വാഹനം ഓടിക്കാൻ അനുവാദമില്ല.
RSA കണക്കുകൾ പ്രകാരം, നാല് വർഷത്തെ കാലയളവിൽ Learner Drivers ഉൾപ്പെട്ട മരണകരമായ റോഡപകടങ്ങളിൽ 74 ശതമാനവും സൂപർവിഷൻ ഇല്ലാതെ വാഹനമോടിച്ചവരുമായി ബന്ധപ്പെട്ടതാണ്. 2025-ൽ Learner, Novice Drivers എന്നിവർക്കെതിരെ ഏകദേശം 19,000 നോട്ടീസുകൾ ഗാർഡ നൽകിയതായും റിപ്പോർട്ടുണ്ട്.റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും Learner Permit നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഗാർഡ വീണ്ടും ഓർമിപ്പിച്ചു.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments