കവിത: എന്റെ കേരളം (പ്രസാദ് കെ. ഐസക്)

By Rose Malayalam Desk

പ്രസാദ് കെ. ഐസക്

എത്ര എത്ര സുന്ദരം എന്റെ നാടു കേരളം

ദൈവത്തിന്റെ  സ്വന്തം നാടിതെന്നതെത്ര വാസ്തവം

ജാതി,മത,വർണ്ണ,വർഗ്ഗ ഭേതമേതും കൂടാതെ

സോദരരായ് ഏവരും വസിച്ചിടുന്നു മോദമായ്

പള്ളിമണി നാദം കേട്ടുണർന്നിടുന്ന നാടിത്

സുപ്രഭാത ഗീതവും ഉയർന്നിടുന്നുഷസ്സിലായ്

പുഴകളേറെയുള്ള നല്ല ഹരിതനാട് കേരളം

സഹ്യ നിരകളുണ്ട് നാടിനുയരമുള്ള കോട്ടയായ്

എത്ര എത്ര സുന്ദരം എന്റെ നാടു കേരളം

ദൈവത്തിന്റെ  സ്വന്തം നാടിതെന്നതെത്ര വാസ്തവം

ഓണമാണ് കേരളത്തിൻ ദേശീയമാം ഉത്സവം

ഏവരുമൊത്തൊരുമയോടെ കൂടിടുമീ സദ് ദിനം

കൽപ്പവൃക്ഷം ഏറെയുള്ള കേരനാട് കേരളം

മഞ്ജുളമലയാളമാണ് മാതൃഭാഷ നമ്മുടെ

പ്രൗഢമായ കലകളേറെയുള്ള നാട് കേരളം

തെയ്യമുണ്ട് തിറയുമുണ്ട് ക്ഷേത്രകലകളായ് നമുക്ക്

കഥകളിക്കു പേരുകേട്ടു ലോകമാകെ ഇന്നുനാം

കൂടിയാട്ടമെന്നകലയുമുണ്ട് നാടിൻ സ്വന്തമായ്

സാഹിത്യ രചനകൾക്ക് പേരുകേട്ട നാടിത്‌

കവിത്രയങ്ങളേകി നമുക്കിമ്പമാർന്ന കവിതകൾ

സഞ്ചാരികൾക്ക് നല്ല പറുദീസ കേരളം

മലനാടിൻ സ്വർഗ്ഗ ഭൂമി മൂന്നാറിൻ മലനിരകൾ

സ്വാതന്ത്ര്യ സമരനായകർ ജനിച്ച നാടിത്

ചട്ടമ്പി സ്വാമികൾ പരിഷ്കരിച്ചു കേരളം

ഗുരുദേവ ദർശനങ്ങൾ നാടിനേകി നേർവഴി

ജാതി മത  ചിന്തകൾ തുടച്ചുമാറ്റി സദ് ഗുരു

എത്ര എത്ര സുന്ദരം എന്റെ നാടു കേരളം

ദൈവത്തിന്റെ  സ്വന്തം നാടിതെന്നതെത്ര വാസ്തവം

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments