ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. ദ്രോഹഡ സ്റ്റാമുള്ളനിൽ താമസിക്കുന്ന ബെന്നി ഫ്രാൻസിസ് പുളിക്കൽ ആണ് മരണമടഞ്ഞത്. അൻപത്തിയേഴ് വയസ്സായിരുന്നു.
മുൻപ് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ ആയിരുന്നു ബെന്നി താമസിച്ചിരുന്നത്. നിലവിൽ ബാൽബ്രിഗാൻ അടുത്തുള്ള സ്റ്റാമുള്ളനിൽ ആയിരുന്നു താമസം.ഒരു അപകടത്തിൽ പെട്ട് കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച ദ്രോഹഡ ഔർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രി വെച്ചായിരുന്നു മരണം സംഭവിച്ചത്.
കോഴിക്കോട് പരേതരായ പുളിക്കൽ പി.ഡി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ് ബെന്നി. ബോൺ സെക്കൂർ ആശുപത്രി ജീവനക്കാരിയായ ജിജിയാണ് ഭാര്യ. ഡാനിയൽ മകനാണ്. സംസ്കാരം പിന്നീട്.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments