പലപ്രാവശ്യം ആംബുലൻസ് എത്തിയിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ചെവി വേദന ജീവൻ എടുത്തത് മലയാളികളുടെ പ്രിയങ്കരനായ ഡോക്ടറുടെ;ദുരൂഹതയിൽ അന്വേഷണം

By Rose Malayalam Desk

മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന ദന്തഡോക്ടർ പരൻ നിത്യാനന്ദന്റെ മരണവുമായി ബന്ധപ്പെട്ട ചികിത്സാ വീഴ്ച ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. യു കെയിൽ കടുത്ത പനിയും ചെവി വേദനയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പലതവണ ചികിത്സ തേടിയിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മെനിഞ്ചൈറ്റിസ് ബാധിച്ച് 36-കാരനായ പരൻ മരിച്ച സംഭവത്തിൽ വിശദമായ Coroner’s Inquest നടക്കാനിരിക്കെയാണ് കേസ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.

രോഗലക്ഷണങ്ങൾ ആരംഭിച്ചത് പനിയും ചെവി വേദനയും

2024 ഫെബ്രുവരിയിൽ പനി, ജലദോഷം, ചുമ എന്നിവയോടെയാണ് പരന്റെ ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നീട് കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ചെവിയിലെ അണുബാധയാണെന്ന് സംശയിച്ച് ഇയർ ഡ്രോപ്സ് ഉൾപ്പെടെയുള്ള ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല.തുടർന്ന് കുടുംബം NHS 111 വഴി സഹായം തേടുകയും ആംബുലൻസ് സംഘം വീട്ടിലെത്തുകയും ചെയ്തു. 40.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന പനി രേഖപ്പെടുത്തിയിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നതായാണ് റിപ്പോർട്ടുകൾ. പിന്നീട് കടുത്ത തലവേദന, കഴുത്തുവേദന, ഛർദി, വെളിച്ചം സഹിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ കൂടി പ്രത്യക്ഷപ്പെട്ടു.

ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത് വൈകിയെന്ന് കുടുംബം

അടുത്ത ദിവസവും ആരോഗ്യനില മോശമായതോടെ വീണ്ടും ആംബുലൻസ് എത്തി. കടുത്ത തലവേദന, വെളിച്ചത്തോടുള്ള അസഹിഷ്ണുത, കഴുത്തുവേദന, ഹർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയ്ക്ക് വഴിയിലൂടെ കിഴിക്കാനുള്ള ആന്റിബയോട്ടിക് മരുന്നുകൾ നിർദേശിച്ചു. എന്നാൽ അന്ന് എത്തിയ ആംബുലൻസും ആശുപത്രിയിൽ എത്തിച്ചില്ല. പിന്നീട് രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് 999ൽ വിളിച്ചെത്തിയ മൂന്നാമത്തെ ആംബുലൻസ് സംഘം ആണ് പരനെ ആശുപത്രിയിലെത്തിച്ചത്.അപ്പോഴേക്കും പക്ഷേ പരൻ ഗുരുതരാവസ്ഥയിലായിരുന്നു

.പരിശോധനയിൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും 2024 ഫെബ്രുവരി 18-ന് പരൻ മരണത്തിന് കീഴടങ്ങി.രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യമാണ് കുടുംബത്തെ ഇന്നും അലട്ടുന്നത്. ചികിത്സാ നടപടികളിലെ വീഴ്ചകൾ സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മരണത്തിൽ നിർണായക അന്വേഷണം

പരന്റെ മരണവുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് നവംബർ 30 മുതൽ ഡിസംബർ 4 വരെ Teesside Coroner’s Court-ൽ നടക്കാനിരിക്കുകയാണ്. ചികിത്സയുടെ വിവിധ ഘട്ടങ്ങൾ, ആംബുലൻസ് സേവനങ്ങളുടെ ഇടപെടൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ സംഭവിച്ച വീഴ്ചകൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കപ്പെടും.

മലയാളി സമൂഹത്തിൽ ഏറെ സ്നേഹവും ബഹുമാനവും നേടിയിരുന്ന ഒരു ഡോക്ടറുടെ അകാലമരണത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.

.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments