FLAHAVAN’S സമരം പിൻവലിച്ചു; ശമ്പള കരാർ പ്രത്യേകമായി പരിഗണിക്കാൻ ധാരണ

By Rose Malayalam Desk

അയർലൻഡിലെ പ്രമുഖ ഓട്‌സ് ബ്രാൻഡായ ഫ്ലഹവാൻസിന്റെ (FLAHAVAN’S ) വാട്ടർഫോഡിലെ കിൽമാക് തോമസിലെ പ്ലാന്റിലെ തൊഴിലാളികൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. ശമ്പള കരാറിനൊപ്പം നിർദേശിച്ചിരുന്ന ജോലിസ്ഥലത്തെ ‘ഫ്ലെക്സിബിലിറ്റി’ മാറ്റങ്ങൾ പ്രത്യേകം പരിഗണിക്കാൻ മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് സമരഭീഷണി ഒഴിവായത്.ശമ്പളവും ജോലി ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഫ്ലഹവാൻസിലെ തൊഴിലാളികൾ സമരത്തിന് അനുകൂലമായി ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. പ്രധാന തൊഴിലാളി യൂണിയൻ ആയ UNITE ആയിരുന്നു സമരനടപടികളുമായി തൊഴിലാളികൾക്കു വേണ്ടി മുന്നോട്ടുപോയത്.

പുതിയ ശമ്പള കരാറിന്റെ ഭാഗമെന്ന നിലയിൽ, തൊഴിലാളികളുമായി ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഫ്ലെക്സിബിലിറ്റി നയം ഉൾപ്പെടുത്താനുള്ള മാനേജ്മെന്റിന്റെ നീക്കമാണ് തർക്കത്തിന് പ്രധാന കാരണമായത്.ഓഗസ്റ്റ് 12 മുതൽ 21 വരെ നടന്ന ബാലറ്റിലാണ് തൊഴിലാളികൾ വ്യവസായ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടന്ന ചർച്ചകളിലാണ് ശമ്പള വർധനയും ഫ്ലെക്സിബിലിറ്റി ക്രമീകരണങ്ങളും വേർതിരിച്ച് പരിഗണിക്കാൻ മാനേജ്മെന്റ് സമ്മതിച്ചത്.ഇതോടെ തൊഴിലാളികൾ ഇനി നിർദേശിച്ചിരിക്കുന്ന ശമ്പള കരാറിൽ പ്രത്യേകം വോട്ട് ചെയ്യും. ആ നടപടിക്ക് ശേഷം ഫ്ലെക്സിബിലിറ്റി ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ശേഷിക്കുന്ന വിഷയങ്ങളിൽ യൂണിറ്റും മാനേജ്മെന്റും ചർച്ച തുടരും.

.

അയർലൻഡിലെ പ്രധാന ഓട്‌സ് ഉൽപാദകരിലൊന്നായ ഫ്ലഹവാൻസിന്റെ കിൽമാക്തോമസ് പ്ലാന്റ് രാജ്യത്തെ പ്രഭാതഭക്ഷണത്തിനായി ഉപയോഗിക്കുന്ന പോറിഡ്ജ് ഓട്‌സിന്റെ ഏകദേശം പകുതിയോളം വിതരണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. സമരം ഒഴിവായതോടെ പ്ലാന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കാവുന്ന വ്യവസായ നടപടിയുടെ സാധ്യതയും നിലവിൽ ഒഴിവായിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments