ഇലക്ട്രിക് പിക്നിക്കിന് കുട്ടികൾക്കായി വെക്സ്ഫോർഡിൽ വേറിട്ട മറുപടി; Ballymurn GAA ഒരുക്കുന്ന ‘Kids Electric Picnic’ ഈ ശനിയാഴ്ച്ച

By Rose Malayalam Desk

അയർലൻഡിലെ ഏറ്റവും വലിയ സംഗീത-കലാ മേളയായ ഇലക്ട്രിക് പിക്നിkkinub കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വേറിട്ടൊരു മറുപടിയുമായി വെക്സ്ഫോർഡിലെ Crossabeg/Ballymurn GAA Club. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ‘Kids Electric Picnic Camping Night’ ആണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഈ ശനിയാഴ്ച Ballymurn GAA Pitch-ൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇലക്ട്രിക് പിക്നിക് നടക്കുന്ന Stradbally Hall-ലെ വലിയ സംഗീതോത്സവ അന്തരീക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടികൾക്കായി കൂടുതൽ സൗഹൃദപരവും കുടുംബ കേന്ദ്രിതവുമായ പരിപാടി ഒരുക്കുന്നത്.

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ വിനോദവും കളികളും സംഗീതവും ക്യാമ്പിംഗും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ക്യാമ്പിംഗ് ആരംഭിക്കും. സ്വന്തം ടെന്റ് കൊണ്ടുവന്ന് കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.പരിപാടിയുടെ ഭാഗമായി വൈകിട്ട് അഞ്ചു മണിക്ക് ബാർബിക്യു , ഫേസ് പെയിന്റിംഗ് , ഫൺ ഗെയിംസ് എന്നിവ നടക്കും. തുടർന്ന് ആറു മണിക്ക് ഫാമിലി ഫൺ ഗെയിംസ് സംഘടിപ്പിക്കും. വൈകിട്ട് ഏഴു മണിക്ക് കിഡ്സ്‌ ഡിസ്കോ ആണ് പ്രധാന ആകർഷണം. കുട്ടികൾക്ക് നൃത്തവും സംഗീതവും നിറഞ്ഞ പരിപാടിയിൽ പങ്കെടുക്കാം.രാത്രി ഫാമിലി മൂവി പ്രദർശിപ്പിക്കും. സിനിമയ്ക്കൊപ്പം ഹോട്ട് ചോക്ലേറ്റ് , പോപ്‌കോൺ എന്നിവയും ലഭ്യമാകും. തുടർന്ന് ലൈറ്റ്സ് ഔട്ട്‌ ആയിരിക്കും.

കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ദിവസം മുഴുവൻ വിവിധ വിനോദപരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. Hang Tough Puck, Long Puck തുടങ്ങിയ GAA-യുമായി ബന്ധപ്പെട്ട മത്സരങ്ങളും പരിപാടിയുടെ ഭാഗമാണ്.ക്യാമ്പിംഗ് ഉൾപ്പെടെയുള്ള പ്രവേശനത്തിന് ഒരാൾക്ക് 20 യൂറോ ആണ് നിരക്ക്. ക്യാമ്പ് ചെയ്യാതെ എത്തുന്നവർക്കായി വാക്ക് ഇൻ പ്രവേശനം അഞ്ചു യൂറോ നിരക്കിൽ ഉണ്ടാകും. ക്യാമ്പിംഗിനായി പങ്കെടുക്കുന്നവർ സ്വന്തം ടെന്റ് കൊണ്ടുവരണം.

വലിയ സംഗീതമേളകളുടെ തിരക്കും ചെലവും ഒഴിവാക്കി, കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു ചെറിയ കുടുംബോത്സവ അന്തരീക്ഷം സൃഷ്ടിക്കുകയാണ് Crossabeg/Ballymurn GAA Club ലക്ഷ്യമിടുന്നത്.പ്രാദേശിക ജി എ എ ക്ലബ് ഒരുക്കുന്ന ഈ വ്യത്യസ്ത പരിപാടി വെക്സ്ഫോർഡിലെ കുടുംബങ്ങൾക്ക് ഇലക്ട്രിക് പിക്നിക് അനുഭവത്തിന്റെ ഒരു കുട്ടികൾക്കായുള്ള പ്രാദേശിക പതിപ്പ് സമ്മാനിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments