എൽ ജി സ്മാർട്ട് ടിവികൾ ഉപയോക്താക്കളുടെ സ്വകാര്യത റെക്കോർഡ് ചെയ്യുന്നു എന്ന ആരോപണമായി ഒരുകൂട്ടം ഗവേഷകർ രംഗത്തെത്തി. Gamers Nexus എഡിറ്റർ-ഇൻ-ചീഫ് സ്റ്റീവ് ബർക്ക്, Level1Techs-ലെ വെൻഡൽ വിൽസൺ, സ്വതന്ത്ര സുരക്ഷാ ഗവേഷകരായ MrBruh, uturn എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് എൽജി സ്മാർട്ട് ടിവികളുടെ ഡാറ്റ ശേഖരണത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. ഏകദേശം 135 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അടക്കം പുറത്തു വിട്ടാണ് ആരോപണം ഉയർത്തിയിരിക്കുന്നത്.അന്വേഷണത്തിൽ റീട്ടെയിൽ LG OLED ടിവികളിൽ Wireshark ഉപയോഗിച്ചുള്ള നെറ്റ്‌വർക്ക് പരിശോധന, firmware വിശകലനം, standby-mode microphone പരിശോധന എന്നിവ നടത്തിയെന്ന് ഇവർ അവകാശപ്പെടുന്ന.
ടിവികൾ വീട്ടിലെ മറ്റ് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഉപകരണങ്ങളെ തിരിച്ചറിയുകയും, വിവിധ input-കളിലെ ഉള്ളടക്കം Automatic Content Recognition (ACR) വഴി നിരീക്ഷിക്കുകയും ചെയ്യുന്നതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. ടിവി സ്റ്റാൻഡ്ബൈ നിലയിലായിരിക്കുമ്പോൾ പോലും ഓഡിയോ ക്യാപ്ച്ചർ ചെയ്യാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെട്ടു.
എന്നാൽ ഈ കണ്ടെത്തൽ കമ്പനി ശക്തമായി നിഷേധിച്ചു. ഉപയോക്താവ് വോയിസ് ഫങ്ക്ഷണാലിറ്റി സജീവമാക്കിയാൽ മാത്രമാണ് വോയിസ് ഡാറ്റാ പ്രോസസ്സ് ചെയ്യുന്നതെന്നും, wake word കണ്ടെത്താത്ത ഓഡിയോ പ്രാദേശികമായി പ്രോസസ്സ് ചെയ്ത് നീക്കം ചെയ്യുന്നതാണെന്നും LG വ്യക്തമാക്കി. ടിവി ഓഫ് ആയിരിക്കുമ്പോഴും ഓഡിയോ റെക്കോർഡ് ചെയ്യുന്നു എന്നതാണ് ഈ വിവാദത്തിലെ ഏറ്റവും ഗൗരവമേറിയ ആരോപണം.ടിവി സ്റ്റാൻഡ്‌ബൈ നിലയിലായിരിക്കുമ്പോഴും ഇന്റർനെറ്റുമായി ബന്ധമില്ലാത്തപ്പോഴും ചുറ്റുപാടിൽ നിന്നുള്ള ഓഡിയോ പ്രോസസ്സ് ചെയ്യാനും പ്രാദേശികമായി സൂക്ഷിക്കാനും കഴിയുന്നുവെന്നാണ് ഗവേഷകരുടെ പരിശോധനയിലെ അവകാശവാദം. പിന്നീട് ടിവി വീണ്ടും നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുമ്പോൾ ഈ ഡാറ്റ കൈമാറപ്പെടാൻ സാധ്യതയുണ്ടെന്നും അവർ ആരോപിച്ചു.
എന്നാൽ സാധാരണ സാഹചര്യത്തിൽ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ തുടർച്ചയായി റെക്കോർഡ് ചെയ്യുകയോ LG സെർവറുകളിലേക്ക് അയയ്ക്കുകയോ ചെയ്യുന്നില്ല എന്നാണ് കമ്പനിയുടെ നിലപാട്. ഉപയോക്താവ് വോയിസ് ഫൺക്ഷൻ സജീവമാക്കിയ ശേഷം റിമോട്ടിലെ വോയിസ് ബട്ടൺ അമർത്തുകയോ ‘Hi LG’ പോലുള്ള wake word ഉപയോഗിക്കുകയോ ചെയ്താൽ മാത്രമാണ് speech-to-text processing ആരംഭിക്കുന്നതെന്ന് LG വ്യക്തമാക്കുന്നു. Wake word തിരിച്ചറിയാത്ത സാഹചര്യത്തിൽ ഓഡിയോ പ്രാദേശികമായി പ്രോസസ്സ് ചെയ്ത് ഉടൻ നീക്കം ചെയ്യുമെന്നും കമ്പനി പറയുന്നു.
വീട്ടിലെ നെറ്റ്‌വർക്കിലുള്ള മറ്റ് ഉപകരണങ്ങളെ ടിവി തിരിച്ചറിയുന്നുവെന്ന ഗവേഷകരുടെ കണ്ടെത്തൽ LG സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഇത് ചാരപ്രവർത്തനത്തിനല്ലെന്നും സ്ക്രീൻ കാസ്റ്റിങ് , കണ്ടന്റ് ഷെയറിങ് , സ്മാർട്ട്-ഹോം ഉപകരണങ്ങളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ സാധാരണ സ്മാർട്ട് ടീവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനമാണെന്നും കമ്പനി വിശദീകരിച്ചു. അതേസമയം Automatic Content Recognition (ACR), voice recognition, interest-based advertising തുടങ്ങിയ ഫീച്ചറുകൾ optional ആണെന്നും ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സജീവമാകൂവെന്നും LG വ്യക്തമാക്കിയിട്ടുണ്ട്. ACR ഉപയോഗിക്കുന്നത് കാണുന്ന ഉള്ളടക്കം തിരിച്ചറിയുന്നതിനുള്ള audio fingerprinting ആണെന്നും ഇത് voice recording അല്ലെന്നും കമ്പനിയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
അതേസമയം, പ്രാദേശിക നെറ്റ്‌വർക്ക് സ്കാനിംഗ് ഒരു Smart TV സവിശേഷതയാണെന്ന് LG സ്ഥിരീകരിച്ചിട്ടുണ്ട്. ഗവേഷകരുടെ കണ്ടെത്തലുകളും LGയുടെ വിശദീകരണവും തമ്മിലുള്ള തർക്കം തുടരുന്നതിനാൽ, സ്മാർട്ട് ടിവികളുടെ സ്വകാര്യതയും ഡാറ്റ ശേഖരണ രീതികളും വീണ്ടും ചർച്ചയാകുകയാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments